കല അബുദാബിയുടെ 2009 ലെ “കലാ രത്നം” പുരസ്കാരം പ്രശസ്ത സിനിമാ നടന്‍ മാമുക്കോയക്കും “മാധ്യമ ശ്രീ” പുരസ്കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനും സമ്മാനിക്കും. കല അബുദാബിയുടെ വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ വെച്ചായിരിക്കും ഈ പുരസ്കാരങ്ങള്‍ സമ്മാനിക്കുക.
കല അബുദാബി യുടെ ഈ വര്‍ഷത്തെ വാര്‍ഷികാ ഘോഷങ്ങള്‍ ‘കലാഞ്ജലി 2009 ‘ എന്ന പേരില്‍ നവംബര്‍ 30 (തിങ്കളാഴ്ച്ച) മുതല്‍ ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ അബുദാബിയില്‍ ആരംഭിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പത്മശ്രീ കലാ മണ്ഡലം ഗോപിയുടെ ‘ കര്‍ണ്ണ ശപഥം ‘ കഥകളി യോടെ തിരശ്ശീല ഉയര്‍ന്ന കലാഞ്ജലിയില്‍ മട്ടന്നൂര്‍ ഉദയന്റെ തായമ്പക യും ഉണ്ടായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, പാചകം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും. യു. എ. ഇ. യിലെ സിനിമാ പ്രവര്‍ത്തകരുടെ ഹ്രസ്വ സിനിമകള്‍ കലാഞ്ജലി യില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നീ വേദികളിലായി നടക്കുന്ന പരിപാടികളില്‍ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രഗല്‍ഭരുടെ സാന്നിധ്യം മുഖ്യ ആകര്‍ഷ ണമായിരിക്കും.
ഡിസംബര്‍ 24 വ്യാഴാഴ്ച കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ‘കലാ രത്നം’ അവാര്‍ഡ് പ്രശസ്ത നടന്‍ മാമു ക്കോയ, ‘മാധ്യമ ശ്രീ’ അവാര്‍ഡ് ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്ക് സമ്മാനിക്കും. (വിവരങ്ങള്‍ക്ക് വിളിക്കുക : ക്രയോണ്‍ ജയന്‍ 050 29 86 326, സുരേഷ് കാടാച്ചിറ 050 57 13 536)
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-