ഉംറ സംഘത്തിന്‌ യാത്രയയപ്പ്‌ നല്‍കി

July 4th, 2009

musthafa-darimiമുസ്വഫ എസ്‌. വൈ. എസ്‌. സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിച്ച വിശുദ്ധ ഉം റ സിയാറത്ത്‌ യാത്രാ സംഘത്തിന്റെ ആദ്യ ബാച്ച്‌ മുസ്വഫ സനാഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ നടന്ന യാത്രയയപ്പ്‌ സംഗമത്തിനു ശേഷം പുറപ്പെട്ടു. മുസ്വഫ എസ്‌. വൈ. എസ്‌. ജന. സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സഅദിയാണ്‌ സംഘത്തെ നയിക്കുന്നത്‌. പ്രസിഡണ്ട്‌ ഹൈദര്‍ മുസ്ലിയാര്‍ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ യാത്രാ സംഘത്തിലുണ്ട്‌. യാത്രയയപ്പ്‌ യോഗത്തില്‍ മുസ്തഫ ദാരിമി കടാങ്കോട്‌, ഹൈദര്‍ മുസ്ലിയാര്‍, അബ്‌ദുല്‍ ഹമീദ്‌ സഅദി തുടങ്ങിയവര്‍ സംസാരിച്ചു. കെ. ടി. ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
 
ബഷീര്‍ വെള്ളറക്കാട്
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ചങ്ങാതിക്കൂട്ടം 2009

July 4th, 2009

changaathikoottam-2009പഠനം പാല്‍ പായസം എന്ന ആശയത്തോടെ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഷാര്‍ജ ചാപ്റ്റര്‍ ചങ്ങാതിക്കൂട്ടം 2009 സംഘടിപ്പിക്കുന്നു. 2009 ജൂലൈ 10, വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ആണ് പരിപാടി നടത്തുന്നത്.
 
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബാല വേദി. കുട്ടികളെ ശാസ്ത്ര ബോധം ഉള്ളവരാക്കാനും അവരുടെ പഠനത്തില്‍ സഹായിച്ചു കൊണ്ട് കൂടുതല്‍ നല്ല അന്വേഷകരാകാനും, പരസ്പര സ്നേഹവും, ത്യാഗ മനോഭാവവും വളര്‍ത്തി സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആവേശം നല്‍കാനും ബാല വേദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രവാസികളായ കുട്ടികളെ സംബന്ധി ച്ചിടത്തോളം ഇത് വളരെ അന്യമായ ഒരു മേഖലയായാണ് അനുഭവം. ഗള്‍ഫിലെ പ്രത്യേക സാഹചര്യ ങ്ങളില്‍ ബാല വേദി പ്രവര്‍ത്തനം വളരെ പരിമിതമാണ്, എങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. സംഘടിപ്പിച്ചു വരുന്ന വേനല്‍ അവധി ക്കാലത്തെ ഏക ദിന ബാല വേദി ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ ഇതിനകം തന്നെ രക്ഷിതാക്കളുടെയും, കുട്ടികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
 

kerala-sasthra-sahithya-parishath

 
ചാള്‍സ് ഡാര്‍വ്വിന്റെ ഇരുനൂറാം ജന്മ വാര്‍ഷികവും അദ്ദേഹത്തിന്റെ ഒറിജിന്‍ ഓഫ് സ്പീഷിസ് എന്ന പുസ്തകത്തിന്റെ നൂറ്റി അമ്പതാം വാര്‍ഷികവും, ഗലീലിയോ ടെലിസ്കോപ്പിന്റെ നാനൂറാം വാര്‍ഷികവും, ഹോമി ജെ. ഭാഭയുടെ നൂറാം ജന്മ വാര്‍ഷികവും ജെ. സി. ബോസിന്റെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികവും ഒത്തു ചേര്‍ന്ന് വരുന്ന 2009 ലെ ചങ്ങാതിക്കൂട്ടം ജൂലൈ 10 – ന് വെള്ളിയാഴ്ച്ച ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ നടത്തുകയാണ്.
 
ഡാര്‍വ്വിന്റെയും ഗലീലി യോയുടെയും കെപ്ലറുടെയും ഭാഭയുടെയും ഒക്കെ ജീവിതാ നുഭവങ്ങളില്‍ നിന്ന്, ഇന്നു ശാസ്ത്രവും, സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതി ജീവിക്കാന്‍ സഹായിക്കുന്ന നിരവധി സൂചനകള്‍ നമുക്ക് കിട്ടുന്നുണ്ട്. അതു കൊണ്ട് തന്നെ അവരുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അവര്‍ നേരിട്ട വെല്ലു വിളികളുടെയും വിശദ വിവരങ്ങള്‍ സമൂഹത്തില്‍ എത്തിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടു ത്തേണ്ടതുണ്ട്. സാധാരണ ഗതിയില്‍ ഇവരുടെ ശാസ്ത്ര സംഭാവനകള്‍ അക്കമിട്ടു കാണാപ്പാഠം പഠിക്കുക മാത്രമായി നമ്മുടെ ശാസ്ത്ര പഠനം ഒതുങ്ങി പോകാറുണ്ട്. അതിനപ്പുറം കടന്ന് അവര്‍ എങ്ങിനെയുള്ള മനുഷ്യരായിരുന്നു, അവര്‍ എങ്ങിനെയാണ് ശാസ്ത്രത്തിന്റെ വഴി തെരെഞ്ഞെടുത്തത്, അതില്‍ അവര്‍ നേരിട്ട എതിര്‍പ്പുകളും തടസ്സങ്ങളും എന്തൊക്കെ യായിരുന്നു, അവരുടെ കണ്ടെത്തലുകളെ സമൂഹം എങ്ങിനെയാണ് സ്വീകരിച്ചത്, അവയെ അവര്‍ എങ്ങിനെ മറി കടന്നു, അവരുടെ പ്രവര്‍ത്തനം സമൂഹത്തെ എങ്ങനെയാണ് മാറ്റി മറിച്ചത് എന്നിവയൊക്കെ ഈ രംഗത്തു മുന്നോട്ടു പോകാന്‍ ഓരോ ശാസ്ത്ര കുതുകിയേയും സഹായിക്കുന്ന അറിവുകളാണ്.
 
ചങ്ങാതി ക്കൂട്ടത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. ഈ ഏകദിന ബാലോ ത്സവത്തില്‍ പങ്കെടുക്കുവാനും, കൂടുതല്‍ വിവരങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 050-4550751 ഷോബിന്‍, 050 – 4889076 / 06 – 5329014 അഞ്ജലി
 
ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളിന്റെ ലൊക്കേഷന്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് പ്രതികരണം വേനല്‍ അവധി നീട്ടി

July 2nd, 2009

sheikhmohammed-facebookയു.എ.ഇ. യിലെ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളുടെ അടുത്ത അധ്യയന വര്‍ഷം റമസാനും പെരുന്നാള്‍ അവധിക്കും ശേഷമേ ആരംഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ ഇത് സംബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. അവധി ക്കാലം തീരും മുമ്പ് റംസാന്‍ ആരംഭിക്കുന്നതും അവധി നീട്ടുന്നത് കൊണ്ട് 15 ല്‍ താഴെ അധ്യയന ദിവസങ്ങള്‍ മാത്രമേ നഷ്ടപ്പെടുന്നുള്ളൂ എന്നതും കണക്കിലെടുത്താണ് വേനലവധി നീട്ടുന്നതിനെ ക്കുറിച്ച് ആലോചിച്ച‍ത്.
 
കഴിഞ്ഞ ദിവസം ദുബായ് ഭരണാധികാരിയും യു.എ.ഇ. പ്രധാനമന്ത്രിയും ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്കൂള്‍ അവധി നീട്ടുന്നതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചിരുന്നു. മിക്കവാറും എല്ലാവരും ഇതിന് അനുകൂലമായാണ് മറുപടി പറഞ്ഞത്. തന്റെ ചോദ്യത്തിന് ലഭിച്ച വന്‍ പ്രതികരണത്തിന് ഷെയ്ക്ക് മുഹമ്മദ് ഇന്നലെ നന്ദി പറയുകയും ചെയ്തിരുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും സൌദിയും ധാരണയിലെത്തുന്നു

July 2nd, 2009

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്‍റെ ഭാഗമായാണ് ഇത്. ഇത് സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രി ഇന്ത്യന്‍ പ്രതിനിധികളുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ധാരണയില്‍ ഒപ്പ് വയ്ക്കും. ഇതുമായി ബന്ധപ്പെട്ട കരട് രേഖയാണ് സൗദി മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്.

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം ഇന്ന് സൗദിയിലെ ബിഷയില്‍

July 2nd, 2009

ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം ഇന്ന് സൗദിയിലെ ബിഷയില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്തുള്ള ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരേയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരേയും സ്വീകരിക്കും. ബിഷയിലെ ഹോട്ടല്‍ അല്‍ ഒഫാസിലാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 07 6231133 എന്ന നമ്പറില്‍ വിളിക്കണം. പാസ് പോര്‍ട്ട് വിസ സേവനങ്ങളുടെ ഔട്ട് സോഴ്സിംഗ് സംവിധാനം ബിഷയില്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതില്‍ സ്വകാര്യ ഏജന്‍സികള്‍ പരാജയപ്പെട്ടതിനാലാണ് ഇവിടെ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നത്.

-

അഭിപ്രായം എഴുതുക »

Page 17 of 19« First...10...1516171819

« Previous Page« Previous « പ്രായം ചെന്നവര്‍ ഹജ്ജില്‍ നിന്ന് വിട്ട് നില്ക്കണമെന്ന്
Next »Next Page » കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും സൌദിയും ധാരണയിലെത്തുന്നു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine