പ്രായം ചെന്നവര്‍ ഹജ്ജില്‍ നിന്ന് വിട്ട് നില്ക്കണമെന്ന്

July 2nd, 2009

പ്രായം ചെന്നവരും ഗര്‍ഭിണികളും കുട്ടികളും ഇത്തവണ ഹജ്ജ്-ഉംറ തീര്‍ത്ഥാടനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആരോഗ്യ രംഗത്തെ വിദ്ഗ്ധര്‍ നിര്‍ദേശിച്ചു. എച്ച് 1 എന്‍1 പനി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. സൗദിയില്‍ പനി ബാധിച്ചവരുടെ എണ്ണം 89 ആയി.

-

അഭിപ്രായം എഴുതുക »

ഫ്ലൈ ദുബായ് കേരളത്തിലേക്ക്

July 2nd, 2009

fly-dubaiകേരളത്തിലേക്ക് അധികം വൈകാതെ തന്നെ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ബജറ്റ് എയര്‍ ലൈനായ ഫ്ലൈ ദുബായിയുടെ സി. ഇ. ഒ. ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ മൊത്തം 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് ഫ്ലൈ ദുബായ് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഒ ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് കഴിഞ്ഞ ജൂണ്‍ 1 നാണ് സര്‍വീസ് ആരംഭിച്ചത്. കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിട്ടില്ല എന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഫ്ലൈ ദുബായ് സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
മറ്റ് വിമാനങ്ങളുടെ സര്‍വീസ് ഫ്ലൈ ദുബായിയെ ഒരിക്കലും ബാധിക്കെലെന്ന് വ്യക്തമാക്കിയ ഗൈത്ത് അല്‍ ഗൈത്ത് കൂടുതല്‍ വിമാനങ്ങള്‍ വന്ന് കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഫ്ലൈ ദുബായ് 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

നിയമസഭാതെരഞ്ഞെടുപ്പിലും സി.പി.എമ്മിനെതിരെ – ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാര്‍ ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍

July 2nd, 2009

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ക്രൈസ്തവ മാനേജ് മെന്‍റ് സ്ഥാപനങ്ങള്‍ക്ക് എതിരേയുള്ള നിലപാട് കേരള ഗവണ്‍മെന്‍റ് കൂടുതല്‍ ശക്തമാക്കിയതായി ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാര്‍ ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ആരോപിച്ചു. ഇതില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മില്‍ തിരുത്തലുണ്ടാകുമെന്ന് വിശ്വസിച്ചു. എന്നാല്‍ തിരുത്തലുണ്ടായില്ല എന്ന് മാത്രമല്ല. കൂടുതല്‍ പ്രതികൂലമായ നിലപാടുകളാണ് അവര്‍ സ്വീകരിക്കുന്നതെന്ന് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ദുബായില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ക്രൈസ്തവ മാനേജ് മെന്‍റ് സ്ഥാപനങ്ങള്‍ക്ക് എതിരേയുള്ള നിലപാട് കേരള ഗവണ്‍മെന്‍റ് കൂടുതല്‍ ശക്തമാക്കിയതായി ബിഷപ്പ് പൗവ്വത്തില്‍ ആരോപിച്ചു. കേരള ഗവണ്‍മെന്‍റിന് പ്രത്യയ ശാസ്ത്രപരമായി സാശ്രയ സ്ഥാപനങ്ങളോട് താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നത് രാഷ്ട്രീയ ചിന്തയുടെ ഫലമായി ഉയര്‍ന്ന് വരേണ്ട ഒന്നാണെന്ന് ബിഷപ്പ് വ്യക്തമാക്കി. എന്നാല്‍ ഇത് നല്ല നീക്കമായിരിക്കില്ല എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് സി.പി.എം സ്വയം തിരുത്തലിന് തയ്യാറാവുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ബിഷപ്പ് പവ്വത്തില്‍ പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇന്ത്യന്‍ സ്കൂളിനെതിരെ നടപടി

July 1st, 2009

indian-school-sharjahഅനുമതിയില്ലാതെ ഈവനിംഗ് ഷിഫ്റ്റ് നടത്തിയതിനാലും പരിധിയില്‍ അധികം കുട്ടികളെ പ്രവേശിപ്പിച്ചതിനാലും ഷാര്‍ജ ഇന്ത്യന്‍ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഷാര്‍ജ എജ്യുക്കേഷന്‍ സോണിനോട് ആവശ്യപ്പെട്ടു. സ്കൂളിനെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
 
8500 ലധികം കുട്ടികള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളി വിദ്യാര്‍ത്ഥികളാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്കൂള്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അതേ സമയം തങ്ങള്‍ക്ക് പറ്റിയ പിഴവുകള്‍ തിരുത്തുമെന്നും സ്കൂളിന്‍റെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ. യില്‍ നിര്‍ബന്ധിത ഉച്ച വിശ്രമം

July 1st, 2009

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ യു. എ. ഇ. യില്‍ ഉച്ച വിശ്രമം നിലവില്‍ വരും. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് അവസാനം വരെയാണ് ഉച്ച വിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെ നിര്‍ബന്ധമായും വിശ്രമം അനുവദി ച്ചിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് അവസാനം വരെയാണ് വിശ്രമം അനുവദി ച്ചിരിക്കുന്നത്. മലയാളികള്‍ അടക്കമുള്ള പതിനായിര ക്കണക്കിന് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഈ നീക്കം ഏറെ ആശ്വാസ കരമാകും. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ ഉച്ച വിശ്രമം അനുവദിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് യു. എ. ഇ. യില്‍ ഇത് നടപ്പിലാക്കുന്നത്.
 
വേനല്‍ കാലത്ത് തൊഴിലാളികളുടെ സുരക്ഷയ്ക്കായി കമ്പനികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സ നല്‍കുന്നതിനുള്ള സൗകര്യം, കുടി വെള്ളം, അവശരാകുന്ന തൊഴിലാളികള്‍ക്ക് വിശ്രമി ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ തൊഴില്‍ സ്ഥലത്ത് ഒരുക്കിയിരിക്കണം. കനത്ത ചൂടില്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് തൊഴിലാളികളോടും നിര്‍ദേശമുണ്ട്.
 
ഉച്ച വിശ്രമം അനുവദിക്കാതെ നിയമം ലംഘിക്കുന്ന കമ്പനികളെ കര്‍ശനമായി നേരിടുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 30,000 ദിര്‍ഹം വരെ പിഴയും തൊഴില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന് ഒരു വര്‍ഷത്തെ നിരോധനവുമാണ് നേരിടേണ്ടി വരിക. നിയമം ലംഘിക്കുന്ന കമ്പനികളെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയം പ്രതിനിധികള്‍ രാജ്യത്ത് ആകമാനം പരിശോധന നടത്തും. 12 സംഘങ്ങളായി 325 പ്രത്യേക വിഭാഗത്തെയാണ് പരിശോധന നടത്താനായി നിയോഗിച്ചിരിക്കുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 18 of 19« First...10...1516171819

« Previous Page« Previous « സഹൃദയ പുരസ്കാരങ്ങള്‍ 2009
Next »Next Page » ഷാര്‍ജ ഇന്ത്യന്‍ സ്കൂളിനെതിരെ നടപടി »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine