ഇന്ത്യയും സൌദിയും കുറ്റവാളികളെ കൈമാറും

July 15th, 2009

കുറ്റവാളികളെ തമ്മില്‍ കൈമാറാനുള്ള കരാറില്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് സൂചന. ഇതിനായി ആഭ്യന്തര മന്ത്രി നാഇഫ് രാജകുമാരനെ സൗദി മന്ത്രിസഭ അധികാരപ്പെടുത്തി. മനുഷ്യകടത്തിനെതിരെയുള്ള ശക്തമായ നിയമത്തിനും സൗദി മന്ത്രിസഭ അംഗീകാരം നല്‍കി.

-

അഭിപ്രായം എഴുതുക »

ഗഫൂര്‍ തളിക്കുളം പ്രസിഡന്‍റ്.

July 14th, 2009

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ.ഇ കേന്ദ്രകമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗഫൂര്‍ തളിക്കുളമാണ് പ്രസിഡന്‍റ്. ജനറല്‍ഡ സെക്രട്ടറിയായി എന്‍.പി മുഹമ്മദലിയേയും ട്രഷറര്‍ ആയി എന്‍.യു ശിവരാമനേയും തെര‍ഞ്ഞെടുത്തു.

-

അഭിപ്രായം എഴുതുക »

സെയ്ന്‍; ജയന്‍ പാടുന്നു അറബിക്കില്‍

July 14th, 2009

പ്രിയേ, നിന്നോടുള്ള ഇഷ്ടവും സ് നേഹവും എനിക്ക് താങ്ങാനാവുന്നില്ല. എന്‍റെ ആത്മാവില്‍ നിന്ന് നിന്നെ എടുത്തുമാറ്റണം. അതിനെന്താണ് വഴിയെന്ന് പറഞ്ഞു തരുമോ…..
മധുരമായ ഈ പ്രണയഗാനം പാടുന്നത് ജയന്‍ എന്ന മലയാളി. മിഡില്‍ ഈസ്റ്റിലെ തന്നെ ഏക ഇന്ത്യന്‍ പ്രൊഫഷണല്‍ അറബിക് ഗായകനാണ് ഇദ്ദേഹം. കോഴിക്കോട് വടകര സ്വദേശിയായ ജയന്‍ ഉള്‍പ്പടെ പന്ത്രണ്ടോളം ഗായകരുടെ അറബിക് ആല്‍ബം ഈയിടെ പുറത്തിറങ്ങി. മര്‍ജാന്‍ എന്ന പേരിലുള്ള ഈ ആല്‍ബത്തില്‍ ഈജിപ്റ്റില്‍ നിന്നുള്ള പ്രശസ്ത ഗായികയായ നജ് വ സുഹൈറുമൊത്താണ് ജയന്‍ ഗാനം ആലപിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു അറബിക് ആല്‍ബത്തില്‍ ജയന്‍റെ ഗാനം വരുന്നത്. ഇതി‍ന്‍റെ സന്തോഷത്തിലാണ് ഇദ്ദേഹം.

ആദ്യമായി സ്റ്റേജില്‍ അറബിക് ഗാനം പാടാനുള്ള ശ്രമം വന്‍ പരാജയമായിരുന്നുവെന്ന് ജയന്‍ ഓര്‍ത്തെടുക്കുന്നു.

അതില്‍ നിന്നെല്ലാം മാറി ജയന്‍ ഇപ്പോള്‍ അറിയപ്പെടുന്ന അറബിക് ഗായകനാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ 300 ലധികം സ്റ്റേജുകളില്‍ ഇദ്ദേഹം പാടിക്കഴി‍ഞ്ഞു. സെയ്ന്‍ എന്നാണ് അറബ് ലോകത്ത് ജയന്‍ അറിയപ്പെടുന്നത്.

കുവൈറ്റിലെ അബ്ദുല്ല റഷീദും സൗദിയില്‍ നിന്നുള്ള മുഹമ്മദ് അബ്ദുവുമാണ് ജയന്‍റെ ഇഷ്ട ഗായകര്‍. അറബിക് ഗാനം പാടി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രസിദ്ധനായ ജയനും ഇപ്പോള്‍ ആരാധകര്‍ നിരവധി. ജയന്‍ തന്‍റെ ഇഷ്ട ഗായകനാണെന്ന് ഖത്തര്‍ സ്വദേശിയായ ഖാലിദ് സലീം അല്‍ കുവാറി പറയുന്നു.

തന്‍റെ ആദ്യ ആല്‍ബം പുറത്തിറങ്ങിയതോടെ കൂടുതല്‍ ആല്‍ബങ്ങള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജയന്‍. ഗായിക നജ് വ സുഹൈറുമായി ചേര്‍ന്ന് ഈജിപ്റ്റില്‍ നിന്ന് അധികം വൈകാതെ തന്നെ ജയന്‍റെ അടുത്ത ആല്‍ബം പുറത്തിറങ്ങും.
അതെ അറബ് ഗാന ലോകത്ത് ജയന്‍ പടവുകള്‍ കയറുകയാണ്.

-

അഭിപ്രായം എഴുതുക »

എമിറാത്തില്‍ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായി

July 14th, 2009

യു.എ.ഇ. യില്‍ അവസാന ആറു മാസത്തിനിടെ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. യു. എ. ഇ. യിലെ ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.
 
അവസാന ആറ് മാസത്തിനിടയില്‍ പത്ത് പേരില്‍ ഒരാള്‍ക്ക് യു. എ. ഇ. യില്‍ തൊഴില്‍ നഷ്ടമായതായി ദി നാഷണല്‍ ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് കണ്ടെത്തിയത്.
 
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനികള്‍ ജീവനക്കാരെ കുറച്ചതാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിര്‍ബന്ധിത അവധി എടുക്കേണ്ടി വന്നവരും ഇവരിലുണ്ട്.
 
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 821 പേരോടാണ് സാമ്പത്തിക മാന്ദ്യം ജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന ചോദ്യം ഉന്നയിച്ചത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സഹൃദയ അവാര്‍ഡ് ലോഗോ പ്രകാശനം

July 14th, 2009

sahrudaya-award-logoദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളിന്റെ (വായനക്കൂട്ടം) സലഫി ടൈംസ് – സഹൃദയ അവാര്‍ഡ് സമര്‍പ്പണത്തിന്റെ ലോഗോ പ്രകാശനം ഇന്ന് 14 ജൂലൈ 2009 ദുബായില്‍ നടക്കും. വൈകീട്ട് ഏഴിന് ദുബായ് ലാംസി പ്ലാസയിലെ ഫുഡ് കോര്‍ട്ടിലാണ് പരിപാടി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശന കര്‍മ്മം നിര്‍വഹിക്കും.
 
ഈ മാസം 30-ന് ദുബായ് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലിലാണ് അവാര്‍ഡ് ദാനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 



-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 10 of 19« First...89101112...Last »

« Previous Page« Previous « ചങ്ങാതിക്കൂട്ടം 2009
Next »Next Page » എമിറാത്തില്‍ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായി »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine