ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചങ്ങാതി ക്കൂട്ടത്തില്‍ 115 കൂട്ടുകാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചങ്ങാതി ക്കൂട്ടം വൈകീട്ട് 6 മണിക്ക് കൂട്ടുകാര്‍ രൂപപ്പെടുത്തിയ നാടകത്തോടെ ആണ് അവസാനിച്ചത്. കളി മൂല, ശാസ്ത്ര മൂല, അഭിനയ മൂല, കര കൌശല മൂല എന്നീ വിഭാഗങ്ങളിലെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കൌമാര പ്രായക്കാര്‍ നിറഞ്ഞാസ്വദിച്ചു.

തിരഞ്ഞെടുക്കപ്പെട്ട കൂട്ടുകാര്‍ ചങ്ങാതി ക്കൂട്ടത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘ചങ്ങാത്ത വാര്‍ത്ത’, ‘കുരുന്നു വേദി’ എന്നീ പത്രങ്ങള്‍ സമാപന ചടങ്ങില്‍ പങ്കെടുത്ത രക്ഷാ കര്‍ത്തക്കളുടെ പ്രശംസ പിടിച്ചു പറ്റി. ഷാര്‍ജയിലെ വ്യവസായ പ്രമുഖനായ ശ്രീ. സബാ ജോസഫിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പത്ര പ്രവര്‍ത്തകനായ ശ്രീ. ചാര്‍ളി ബഞ്ചമിന്‍ പത്ര നിര്‍മ്മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ഗള്‍ഫ് ചാപ്റ്റര്‍ സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ രജത ജൂബിലി ആഘോഷത്തില്‍ പ്രഖ്യാപിച്ച 2009 ലെ സഹൃദയ അവാര്‍ഡിന് അര്‍ഹനായ കൊച്ചീക്കാരന്‍ അര്‍ഫാസിനെ മൌലാനാ ആസാദ് സോഷ്യോ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അനുമോദിക്കുന്നു. ജൂലൈ 13 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് പനയപ്പള്ളി ആസാദ് ഹാളില്‍ ചേരുന്ന സുഹൃദ് സമ്മേളനത്തിലാണ് അനുമോദനം. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായ റേഡിയോ ഫീച്ചറിന്റെ മികവിനാണ് അര്‍ഫാസിന് പുരസ്കാരം ലഭിച്ചത്.
എസ്. വൈ. എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നവോല്‍കര്‍ഷം ‘09 എന്ന പേരില്‍ പ്രഭാഷണവും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. ബത്‌ഹ ഹാഫ് മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അന്‍വര്‍ അബ്ദുല്ല ഫ്ലഫരി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത മുറുകെ പിടിക്കാനും സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. 







 