ദുബായ് : ധന മന്ത്രി പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പാടെ മറന്നതും അവഗണിച്ചതുമായ ബജറ്റ് ആണെന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമ്പദ് ഘടനയെ തന്നെ മാറ്റി മറിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു വേണ്ടി ഒന്നും നീക്കി വെക്കാത്ത ഇത്തരം ബജറ്റ് കൊണ്ട് പ്രവാസി സമൂഹത്തെ പാടെ തിരസ്കരിച്ചിരി ക്കുകയാണെന്നും ശശി തരൂര്‍ അടക്കമുള്ള മന്ത്രിമാര്‍ ഇവിടെ വന്ന് പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്തത് എന്നും പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.
റാബിയ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് ഒഴിവു വന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ഹസ്സന്‍ കൊട്ട്യാടിയെ തെരഞ്ഞെടുത്തു. ബഷീര്‍ പട്ടാമ്പി ജോ. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മഅറൂഫ് യോഗം ഉല്‍ഘാടനം ചെയ്തു. ഇസ്മയില്‍ ആരിക്കാടി, മന്‍സൂര്‍, റഫീഖ് തലശ്ശേരി, അസീസ് സേഠ്, അഷ്രഫ് ബദിയടുക്ക, മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. അസീസ് ബാവ സ്വാഗതവും ഹസ്സന്‍ നന്ദിയും പറഞ്ഞു.


പ്രശസ്ത നൃത്ത അധ്യാപകനായ മനോജ് മാസ്റ്ററുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച യു. എ. ഇ. യിലെ മുപ്പതോളം യുവ നര്‍ത്തകരുടെ ശാസ്ത്രീയ നൃത്ത പരിപാടി ‘നര്‍ത്തിത’ ഗുരുവായൂര്‍ അമ്പലത്തില്‍ അരങ്ങേറുന്നു. ജൂലൈ 13 തിങ്കളാഴ്ച ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 04:30 നാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0091-9544208745, 0091-9495528314 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഇടം മസ്കറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം അവധി കാല ക്യാമ്പ് ജൂലായ് 2ന് മറീനാ ബന്തര്‍ ബീച്ചില്‍ നിറഞ്ഞ സദസ്സില്‍ തെളിഞ്ഞ ക്യാമ്പ് ഫയറോടെ തുടക്കം കുറിച്ചു. കുട്ടികള്‍ ആലപിച്ച ക്യാമ്പ് ഗീതത്തിനിടെ ജൂലായ് 9, 10 തിയ്യതികളില്‍ അനന്തപുരി ഹാളില്‍ നടക്കുന്ന ക്യാമ്പിന്റെ സാരഥികളായ കുട്ടികള്‍ സജേഷ് വിജയന്‍, ജിനി ഗോപി എന്നിവര്‍ ചേര്‍ന്ന് നിറഞ്ഞ സദസ്സിനേയും, ഇരമ്പുന്ന കടലിനേയും സാക്ഷി നിര്‍ത്തി ദീപം തെളിയിച്ച തോടെയാണ്






