യു.എ.ഇ സ്കൂളുകള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കുന്നു

July 16th, 2009

യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്കൂളുകള്‍ക്കും 2011 ഓടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതാണിത്. പ്രാഥമിക വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ അക്കാദമിക് അക്രഡിറ്റേഷന്‍ നിയമം നടപ്പിലാക്കാന്‍ തുടങ്ങും. സ്കൂളുകളുടെ നിലവാരം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പൊതു ചട്ടക്കൂട് രൂപപ്പെടുത്തിയിട്ടുണ്ട്. മിനിമം നിലവാരം പുലര്‍ത്താത്ത സ്കൂളുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ഹാര്‍ഡ് റോക്ക് കഫേ ഓര്‍മ്മയാകുന്നു

July 16th, 2009

hard-rock-cafeഒരു കാലത്ത് ദുബായിയുടെ പ്രധാന ആകര്‍ഷണമായിരുന്നു മുന്‍ വശത്ത് വമ്പന്‍ ഗിത്താറുകളുമായി നില്‍ക്കുന്ന ഹാര്‍ഡ് റോക്ക് കഫേ. ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്ന ഇത് അധികം വൈകാതെ തന്നെ പൊളിച്ചു മാറ്റും. 1997 ലെ ഡിസംബറിലാണ് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുന്നത്. എമിറേറ്റില്‍ ആരംഭിച്ച ആദ്യ ബാറുകളില്‍ ഒന്നായിരുന്നു ഇത്. ഷെയ്ക്ക് സായിദ് റോഡില്‍ ദുബായ് മീഡിയ സിറ്റിക്ക് സമീപം തല ഉയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടം അബുദാബിയിലേക്കുള്ള യാത്രാമധ്യേ ആരേയും ആകര്‍ഷിക്കും.
ദുബായ് മറീനയിലും മറ്റും ഇന്നത്തെ വികസനം വരുന്നതിന് മുമ്പ് ഷെയ്ക്ക് സായിദ് റോഡിലെ പ്രധാന ലാന്‍ഡ് മാര്‍ക്കായിരുന്നു ഇതെന്ന് പലരും ഓര്‍ത്തെടുക്കുന്നു.
 
ദുബായിലെ ഹാര്‍ഡ് റോക്ക് കഫേ പൊളിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫെയ്സ് ബുക്കില്‍ ഒരു ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. 15,000 ത്തിലധികം പേരാണ് ഇതിനകം ഈ ഗ്രൂപ്പില്‍ അംഗങ്ങളായത്.
 
അന്തരിച്ച പോപ്പ് സിംഗര്‍ മൈക്കല്‍ ജാക്സണ്‍ അടക്കം നിരവധി പ്രമുഖര്‍ ഹാര്‍ഡ് റോക്ക് കഫേ സന്ദര്‍ശിച്ചിട്ടുണ്ട്.
 
ഇപ്പോള്‍ ഈ കെട്ടിടത്തില്‍ പതിച്ചിരിക്കുന്ന അറിയിപ്പില്‍ അധികം വൈകാതെ തന്നെ മറ്റൊരു സ്ഥലത്ത് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആ രണ്ട് ഗിത്താറുകള്‍ പുതിയ കെട്ടിടത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതു വരെ ഉത്തരമായിട്ടില്ല.
 
ഏതായാലും ഹാര്‍ഡ് റോക്ക് കഫേ ദുബായിയുടെ ലാന്‍ഡ് മാര്‍ക്കാണ് എന്ന് പറഞ്ഞിരുന്ന കാലം ഇനി ഉണ്ടാവില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സഹൃദയ അവാര്‍ഡ് സമര്‍പ്പണ ലോഗോ പ്രകാശനം ചെയ്തു

July 16th, 2009

sahrudaya-award-logoദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) ലാംസി പ്ലാസ ഫുഡ് കോര്‍ട്ടില്‍ സംഘടിപ്പിച്ച ലളിതവും ഹൃദ്യവുമായ ചടങ്ങില്‍ ഈ വര്‍ഷത്തെ ‘സഹൃദയ പുരസ്കാരങ്ങള്‍’ സമര്‍പ്പിക്കുന്നതിന്റെ ലോഗോ പ്രകാശനം ലാംസി വിജയകരമായി നടന്നു. ഗള്‍ഫ് സഹൃദയ അവാര്‍ഡ് സമര്‍പ്പണ വിളംബര ലോഗോ പ്രകാശനം “അബുദാബി ഇന്‍ഡ്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍’ പ്രസിഡണ്ട് ശ്രീ. സുധീര്‍ കുമാര്‍ ഷെട്ടി എയര്‍ അറേബ്യ ചീഫ് അക്കൌണ്ട്സ് മാനേജര്‍ ശ്രീമതി സുയിനാ ഖാന് നല്‍കിയാണ് നിര്‍വഹിച്ചത്. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി, ഹംസ മാട്ടൂല്‍ (കെ.എം.സി.സി.) തുദങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.
 
മികവിന്റെ അടിസ്ഥാനത്തില്‍ എന്‍‌ട്രികളിലൂടെയും സഹൃദയ നിരീക്ഷണത്തിലൂടെയും നേരത്തേ പ്രഖ്യാപിച്ചിരുന്ന പുരസ്കാരങ്ങള്‍, കാരുണ്യ സേവന തുറകളിലെ കൂട്ടായ്മകള്‍, വ്യക്തിത്വങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, വിവിധ മാധ്യമങ്ങളില്‍ നിന്നുള്ളവര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ക്കാണ് ഈ വര്‍ഷവും സഹൃദയ പുരസ്കാരങ്ങള്‍ നല്‍കുന്നത്. ‘സലഫി ടൈംസ്’ സ്വതന്ത്ര സൌജന്യ പത്രികയുടെ 25-‍ാം വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് ജൂലൈ 30ന് ദുബായിയില്‍ വിപുലമായി സംഘടിപ്പിക്കുന്ന ‘സ്നേഹ സംഗമത്തില്‍’ ആണ് അവാര്‍ഡ് സമര്‍പ്പണം നടക്കുക.
 



-

വായിക്കുക:

അഭിപ്രായം എഴുതുക »

വടക്കാഞ്ചേരി സുഹൃദ് സംഘ യോഗം

July 15th, 2009

വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്‍റെ അബുദാബി എമിറേറ്റിലെ പ്രവര്‍ത്തകരുടെ യോഗം വെള്ളിയാഴ്ച നടക്കും. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വൈകുന്നേരം ഏഴിനാണ് യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 722 1958 എന്ന നമ്പറില്‍ വിളിക്കണം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ബഷീര്‍ വായനക്കാരുടെ എഴുത്തുകാരന്‍

July 15th, 2009

vaikom-mohammed-basheerവൈക്കം മുഹമ്മദ് ബഷീര്‍ പണ്ഡിതരുടേയോ നിരൂപകരുടേയോ എഴുത്തുകാരനല്ലെന്നും വായനക്കാരുടെ മാത്രം എഴുത്തുകാരനാണെന്നും പ്രശസ്ത നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു. പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ കഥാകഥന ശൈലിയില്ലാതെ ഏഷ്യന്‍ കഥാകഥന ശൈലിയിലായിരുന്നു അദ്ദേഹം കഥകള്‍ എഴുതിയിരുന്നതെന്നും അതുകൊണ്ട് തന്നെ പഞ്ചതന്ത്രം കഥകള്‍, ജാതക കഥകള്‍ തുടങ്ങിയവപോലെ തലമുറകള്‍ വായിച്ച് ആസ്വദിക്കുന്നവയാണ് ബഷീറിന്‍റെ സാഹിത്യമെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രവാസി ദോഹ ചെയര്‍മാന്‍ സി.വി റപ്പായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 9 of 19« First...7891011...Last »

« Previous Page« Previous « ഇന്ത്യയും സൌദിയും കുറ്റവാളികളെ കൈമാറും
Next »Next Page » വടക്കാഞ്ചേരി സുഹൃദ് സംഘ യോഗം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine