സൌഹൃദത്തിന്‍റെ അണയാത്ത തിരികളുമായി അരങ്ങിലും അണിയറയിലും നാടക പ്രവര്‍ത്തകര്‍ തയ്യാര്‍ എടുക്കുന്നു. യു. എ. ഇ. യിലെ കലാകാരന്‍മാരുടെ കൂട്ടായ്മ, ‘നാടക സൌഹൃദം’ ആദ്യ സമാഗമത്തിനു വേദി ആവുകയണ് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിക്ക് യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിളംബരവും വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’ രംഗാ വിഷ്കാരവും.
രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, സതീശന്‍ കുനിയേരി, അബ്ദുല്‍ റഹിമാന്‍, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു. സാക്ഷാത്‍കാരം: ജാഫര്‍ കുറ്റിപ്പുറം.
നാടക സൌഹ്യദത്തിന്‍റെ സംഘാടകര്‍ : കെ. എം. എം. ഷറീഫ്, എ. പി. ഗഫൂര്‍ കണ്ണൂര്‍, ബിജു കിഴക്കനേല, ഷറഫ് (ബൈജു), അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍, കെ. വി. മുഹമ്മദാലി എന്നിവരാണ് സൂത്രധാരന്‍: റോബിന്‍ സേവ്യര്‍, സംവിധായകന്‍: മാമ്മന്‍. കെ. രാജന്‍.
അരങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വിഷ്വല്‍ മീഡിയയിലും വ്യത്യസ്തങ്ങളായ അവതരണങ്ങളുമായി ‘നാടക സൌഹൃദം’ സജീവമായി നില കൊള്ളുമെന്ന് സംവിധായകന്‍ പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചിത്രീകരിക്കുന്ന നാടക സൌഹൃദത്തിന്‍റെ ടെലി സിനിമയിലും, തുടര്‍ന്നു വരുന്ന അരങ്ങിലെ രംഗാ വിഷ്കാരങ്ങളിലും സഹകരിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് : 050 54 62 429, 050 73 22 932
ഇമെയില്‍: natakasouhrudham@gmail.com
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-