അബുദാബി: മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ മൂലം ജീവിതം ദുരിതമായി മാറിയ ഏതാനും മനുഷ്യ ജീവനുകള്‍ക്ക് ഗള്‍ഫില്‍ നിന്നും സഹായ ഹസ്തം. പയ്യന്നൂര്‍ സൗഹൃദ വേദി സ്ഥാപക പ്രസിഡന്റും ഗള്‍ഫിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ വി. ടി. വി. ദാമോദരന്‍റെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കം നാല്‍പ്പതോളം അന്തേവാസികളുള്ള പയ്യന്നൂര്‍ എരമത്തെ അഞ്ജലി ഹോം എന്ന ജീവ കാരുണ്യ സ്ഥാപനത്തിന് സഹായമെത്തിക്കുന്നത്.
മിസ് കേരളയായി തിരഞ്ഞെടു ക്കപ്പെട്ടിട്ടുള്ള ശ്രീതുളസി മോഹന്‍ ആദ്യ സംഭാവന നല്‍കി ഈ സദുദ്യമത്തിനു തുടക്കം കുറിച്ചു. വി. ടി. വി. ദാമോദരനും പ്രൊഫ: പി. വി. പദ്മനാഭനും ശ്രീതുളസിയില്‍ നിന്നും സംഭാവന ഏറ്റു വാങ്ങി.
പയ്യന്നൂരില്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥനായ നാരായണന്‍ വെള്ളൊറയുമായി സഹകരിച്ചാണ് ഈ ജീവ കാരുണ്യ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. വിഷു ദിനത്തില്‍ അഞ്ജലി ഹോമിലെ അന്തേവാസികള്‍ക്ക് പുതു വസ്ത്രങ്ങളും വിഷു സദ്യയും നല്‍കാന്‍ ആദ്യ സംഭാവന വിനിയോഗിക്കുമെന്നും കൂടുതല്‍ സഹായങ്ങള്‍ സൗഹൃദ വേദി വരും ദിവസങ്ങളില്‍ എത്തിക്കുമെന്നും വി. ടി. വി. ദാമോദരന്‍ പറഞ്ഞു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം