അബുദാബി : തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററു മായി സഹകരിച്ചു കൊണ്ട് യുവ കലാ സാഹിതി അബുദാബി യില്‍ തുടക്കമിട്ട കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് പൊതു ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ കേരളോത്സവം 2011 നോടനു ബന്ധിച്ച് നടന്ന ചടങ്ങില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന യുവകലാസാഹിതി – ആര്‍. സി. സി. കാന്‍സര്‍ സുരക്ഷാ പദ്ധതി യുടെ ഔപചാരിക ഉദ്ഘാടനം കേരള സോഷ്യല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര നിര്‍വ്വഹിച്ചു.
മാരക വിപത്തായ അര്‍ബുദ ത്തെക്കുറിച്ചുള്ള ബോധവത്കരണ ത്തോടൊപ്പം ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന അര്‍ബുദ ചികിത്സ യ്ക്ക് സാധാരണക്കാരും അല്ലാത്തവരു മായ പ്രവാസി കള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്നതാണ് പദ്ധതി യെന്ന് ജനറല്‍ കണ്‍വീനര്‍ സലീമും കോ ഓര്‍ഡിനേറ്റര്‍ സുബൈര്‍ പാലത്തിങ്കലും അറിയിച്ചു.
50 ദിര്‍ഹം കൊടുത്ത് പ്രാഥമിക അംഗത്വം എടുത്താല്‍ 50,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ ചികിത്സ നാട്ടില്‍ സൗജന്യമായി ലഭിക്കും. 100 ദിര്‍ഹം നല്‍കിയാല്‍ ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവും, 1000 ദിര്‍ഹം അടച്ചാല്‍ പരമാവധി 10 ലക്ഷം ഇന്ത്യന്‍ രൂപ വരെയുള്ള അര്‍ബുദ ചികിത്സാ പരിരക്ഷയും ഈ കാന്‍സര്‍ സുരക്ഷാ പദ്ധതി യിലൂടെ അംഗങ്ങള്‍ക്ക് ലഭ്യമാകും.
പണത്തിന്‍റെ കുറവ് മൂലം മതിയായ ചികിത്സ ലഭിക്കാതെ യാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട വര്‍ക്ക് ഇത്തരം കാന്‍സര്‍ സുരക്ഷാ പദ്ധതി കള്‍ വലിയ ആശ്വാസം ആകുമെന്നും ഒരു സാമൂഹിക സേവനം എന്ന നിലയില്‍ കൂടി ഇതിനെ കണ്ടു കൊണ്ട് കൂടുതല്‍ ആളുകള്‍ ഇതില്‍ അംഗങ്ങള്‍ ആകണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് : സലിം 050 32 74 572
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, യുവകലാസാഹിതി, സാമൂഹ്യ സേവനം
എന്‍റെ പേര് അജി്ത്ത്. ഞാന്‍ ഒരു വിദ്യാര്ഥിയാണ്
എനിക്ക് ജനറല്‍ നോളജ് വേണം.
Ajith .A
പോയി പുസ്തകങള്‍ വായിക്ക് മോനേ ദിനേശാ!!! മാര്‍ക്കറ്റില്‍ നിന്ന വാങാന്‍ ഇത് ഉണ്ടപൊരി അല്ല.