ദോഹ: ഖത്തറിലേക്കുള്ള പ്രവേശനം, പുറത്തു പോകല്‍, താമസം തുടങ്ങി വിദേശികളെ ബാധിക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള 2009ലെ നാലാം നമ്പര്‍ നിയമമാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്. നിയമം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവായി രുന്നുവെങ്കിലും നടപ്പിലാ യിരുന്നില്ല. നിയമം പാലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രി കാര്യാലയം സ്‌പോണ്‍സര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വിദേശ തൊഴിലാളികളോ കുടുംബങ്ങളോ ദോഹയി ലെത്തിയാല്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുകയും ആരോഗ്യ പരിശോധനയും വിരലടയാളവും വിസയടിക്കലും പൂര്‍ത്തിയാക്കുകയും ചെയ്യണ മെന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഏഴു ദിവസത്തിനകം മെഡിക്കല്‍ കമ്മീഷനില്‍ ആരോഗ്യ പരിശോധനയ്ക്കും ക്രിമിനല്‍ എവിഡന്‍സ് വകുപ്പില്‍ വിരലടയാളം നല്‍കുന്നതിനും എമിഗ്രേഷന്‍ വകുപ്പില്‍ വിസയടി ക്കുന്നതിനും എത്തിച്ചേരണം.
സ്‌പോണ്‍സര്‍ക്കും തൊഴിലാളികള്‍ക്കും നിയമം പാലിക്കുന്നതില്‍ തുല്യ ഉത്തരവാദി ത്വമുണ്ടായിരിക്കും. വീഴ്ച വരുത്തിയാല്‍ നിയമത്തില്‍ പറയുന്ന പിഴയടക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഏഴു ദിവസം കഴിഞ്ഞാലുള്ള ഓരോ ദിവസവും 30 റിയാല്‍ എന്ന തോതില്‍ പിഴ അടക്കേണ്ടി വരും. എന്നാല്‍ മൊത്തം പിഴ സംഖ്യ 6000 റിയാലില്‍ കവിയില്ല.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
-