റിയാദ്: ഉത്തര്‍ പ്രദേശ് സ്വദേശിയുടെ ചെവിയില്‍ മുട്ടയിട്ട് പെരുകിയ പുഴുക്കളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. റിയാദില്‍ ജോലി ചെയ്യുന്ന വകീല്‍ യാദവിന്റെ ചെവിയില്‍ നിന്നാണ് ബത്ഹ സഫ മക്ക പോളി ക്ലിനിക്കിലെ ഡോ. തോമസ് ജോസഫ് ലഘു ശസ്ത്രക്രിയയിലൂടെ പതിനൊന്ന് പുഴുക്കളെ പുറത്തെടുത്തത്. മുമ്പ് ഉറക്കത്തിനിടയില്‍ ചെവിയില്‍ കയറിയ പൂമ്പാറ്റയാണ് പ്രശ്നമായത്. പൂമ്പാറ്റയെ ഉടനെ തന്നെ പുറത്തെടുത്ത് കളഞ്ഞി രുന്നെങ്കിലും ചെവിയില്‍ പെട്ടു പോയിരുന്ന പൂമ്പാറ്റയുടെ ശരീര ഭാഗങ്ങളില്‍ പറ്റി പിടിച്ചിരുന്ന ചെറു മുട്ടകള്‍ പുഴുക്കളായി വളരുക യായിരുന്നു. ചെവി വേദന അസഹ്യ മായതിനെ തുടര്‍ന്നാണ് വകീല്‍ യാദവ് ഡോക്ടറെ കണ്ടത്. അല്പ ദിവസങ്ങള്‍ കൂടി കഴിഞ്ഞി രുന്നെങ്കില്‍ തലച്ചോറി നുള്ളിലേക്ക് പ്രവേശിക്കു മായിരുന്ന പുഴുക്കളെ പുറത്തെടുക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമാണെന്ന് ഡോ. തോമസ് ജോസഫ് പറഞ്ഞു.
– ദാവൂദ് ഷാ
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health