
ദുബായ് :  തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം ചമ്മനൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ചമ്മനൂര്‍ എന്‍. ആര്‍. ഐ. ഫോറം’ സംഘടിപ്പിക്കുന്ന ഇഫ്താര്‍  സംഗമം  ആഗസ്റ്റ് 5 വെള്ളിയാഴ്ച ദുബായ് ഗര്‍ഹൂദിലെ ഈറ്റ് &  ഡ്രിങ്ക് റസ്റ്റോരണ്ടില്‍ നടക്കും.
 
നോമ്പ് തുറ യോട് അനുബന്ധിച്ച്   സമീര്‍ മൌലവിയുടെ റമദാന്‍ പ്രഭാഷണവും,  ‘നോമ്പും ആരോഗ്യവും’  എന്ന വിഷയ ത്തില്‍ ഡോക്ടര്‍ ജമാല്‍ ചമ്മനൂരിന്‍റെ ക്ലാസും ഉണ്ടായിരിക്കും.
 
യു. എ. ഇ. യിലെ ചെമ്മനൂര്‍ നിവാസി കളെ പരിപാടി യിലേക്ക്  ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  റഹീം 055 57 65 288
- pma

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 