ദുബായ് : പുകവലി വിരുദ്ധ സന്ദേശമെഴുതിയ ടീ ഷര്‍ട്ടിട്ട് ഐ. എം. ബി. വോളണ്ടിയര്‍മാര്‍ റോഡ് ഷോ സംഘടിപ്പിച്ചത് ദുബായ് നഗരത്തിന് ഒരു പുതിയ അനുഭവമായി. ലോക പുകവലി വിരുദ്ധ ദിനത്തോട നുബന്ധിച്ച് ഐ. എം. ബി. യു. എ. ഇ. യില്‍ നടത്തി കൊണ്ടിരിക്കുന്ന കാമ്പയിന്റെ ഭാഗമായിരുന്നു ഈ പരിപാടി.
തെരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം വോളണ്ടിയര്‍ മാരായിരുന്നു റോഡ് ഷോയില്‍ പങ്കെടുത്തത്. ദുബായില്‍ മൂന്നിടത്ത് റോഡ് ഷോ നടന്നു. അല്‍ഖൂസില്‍ നടന്ന പരിപാടിക്ക് ദുബായ് ഗ്രാന്റ് സിറ്റി മാള്‍ അധികൃതരാണ് ഐ. എം. ബി. ക്ക് വേദി ഒരുക്കി കൊടുത്തത്. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് ദുബായ് ചാപ്റ്ററിന്റെ പ്രസിഡണ്ട് ഡോ. മുഹമ്മദ് കാസിം പുകവലി വിരുദ്ധ റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്യുന്നു
മുഹമ്മദലി പാറക്കടവ്, നസീര്‍ പി. എ., പി. കെ. എം. ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എ. കെ. എം. ജി. ദുബായ് സോണല്‍ പ്രസിഡണ്ട് ഡോ. മുഹമ്മദ് കാസിം ദേര ദുബായില്‍ നടന്ന റോഡ് ഷോ ഫ്ലാഗ് ഓഫ് നടത്തി.
അപകട മരണം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് കാന്‍സര്‍ മൂലം ആണെന്നും ഈ രോഗത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന് പുകവലി ആണെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍മാര്‍ ഈ ദുശ്ശീലങ്ങളില്‍ നിന്ന് മാറി തുടങ്ങളുമ്പോള്‍ സ്ത്രീകളില്‍ പുകവലി ശീലം വര്‍ദ്ധിച്ചു വരുന്നത് ആശങ്കയോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഐ. എം. ബി. യെ പോലുള്ള ധാര്‍മ്മിക സന്നദ്ധ സംഘടനകള്‍ പുകവലി ഉള്‍പ്പടെയുള്ള ദുശ്ശീലങ്ങളില്‍ നിന്ന് സമൂഹത്തെ മാറ്റി നിര്‍ത്തുവാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ കെ. എ. ജബ്ബാരി അധ്യക്ഷത വഹിച്ചു.
നായിഫ് മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ ടീം പുകവലിക്ക് എതിരെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി. അബൂബക്കര്‍ സ്വലാഹി കാമ്പയിന്‍ സന്ദേശം നല്‍കി. റഹ്‍മാന്‍ മടക്കര, അഷ്റഫ് വെല്‍കം, അഷ്റഫ് റോയല്‍, എ. ടി. പി. കുഞ്ഞഹമ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
– സക്കറിയ മുഹമ്മദ് അബ്ദുറഹിമാന്‍
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health