ജിദ്ദ: ശാന്തിയുടെയും സമാധാന ത്തിന്റെയും സന്ദേശമായ ഇസ്ലാമിനെ ലോകത്തിന് മുമ്പില്‍ ഭീകര വല്കരിച്ച് പ്രദര്‍ശിപ്പി ക്കാനുള്ള രഹസ്യ അജണ്ടകളും ഗൂഢ നീക്കങ്ങളുമാണ് ശത്രുക്കള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരി ക്കുന്നതെന്നും അവയെ ന്യായീ കരിക്കുന്ന പ്രവര്ത്ത നങ്ങളില്‍ നിന്ന് മുസ്ലിംകള് അകന്ന് ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രതി രൂപങ്ങളായി പ്രവര്‍ത്തി ക്കേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യ മാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പീസ് പബ്ളിക് സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഈദ് സൌഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യന്‍ സംസ്ഥാന ങ്ങളിലെ മുസ്ലിംകള് സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക മേഖല കളിലെല്ലാം ദളിത രേക്കാള്‍ ബഹുദൂരം പിന്തള്ളപ്പെട്ട് പോയ ദുരവസ്ഥ യാണുള്ളത്. സച്ചാര്‍ കമ്മീഷന് തന്റെ റിപ്പോര്‍ട്ടില്‍ അക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളാ മുസ്ലിംകളുടെ അവസ്ഥ ഇതില്‍ നിന്നും വിഭിന്നമാണ്. സഹോദര സമുദായ ങ്ങളോട് കിടപിടി ക്കത്തക്ക വിധത്തില്‍ ഈ മേഖല കളിലെല്ലാം അതിശയ കരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ബഹുമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിജയ കരമായി അവര്‍ നടത്തി ക്കൊണ്ടു വരുന്നു. കേരള മുസ്ലിംകളുടെ മാതൃകാ പരമായ ഈ അഭിവൃദ്ധിയില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സാന്നിധ്യവും സ്വാധീനവും അവഗണി ക്കാനാവാത്ത താണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇ.ടി. കൂട്ടിച്ചേര്‍ത്തു.
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും സേവനങ്ങളും അടുത്തറിയാന്‍ സാധിച്ചി ട്ടുണ്ടെന്നും വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയ വല്‍ക്കരിക്കു ന്നതിന് നേതൃത്വം നല്‍കിയതിലൂടെ സമുദായത്തിന് വലിയ നേട്ടമാണ് കൈവന്നതെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി കായിക വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് കൊടുവള്ളി അധ്യക്ഷം വഹിച്ചു. കെ. മോയിന്‍ കുട്ടി മദനി ഈദ് സന്ദേശം കൈമാറി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍. മുഹമ്മദ് കുട്ടി മാസ്റര്‍, അബ്ബാസ് ചെമ്പന്‍, ശക്കീര്‍ എടവണ്ണ, അബ്ദുല്‍ ജലീല്‍ പീച്ചിമണ്ണില്‍, ഇസ്മാന് ഇരുമ്പഴി, മജീദ് പുകയൂര്‍, ഫൈസല്‍ മുസ്ലിയാര് ആശംസ പ്രസംഗം നടത്തി. സൈതലവി അരിപ്ര സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.
നേരത്തെ നടന്ന കായിക മത്സരങ്ങള്‍ കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി എം. അബ്ദു റഹിമാന്‍ സലഫി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷം വഹിച്ചു. ലെമണ്‍ സ്പൂണ്‍, ബലൂണ്‍ പ്ളെ, ഫ്രോഗ് ജംബ്, കസേരക്കളി, പഞ്ച ഗുസ്തി എന്നീ മത്സരങ്ങളാണ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങ ള്‍ക്കായി നടന്നത്. കെ. മോയിന്‍ കുട്ടി മദനി, ഫൈസല്‍ പുതുപ്പറമ്പ്, സഈദ് പുളിക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. മുഹമ്മദ് നീരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാന് എളങ്കൂര്‍ നന്ദിയും പറഞ്ഞു.
– സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: saudi, കേരള രാഷ്ട്രീയ നേതാക്കള്‍