കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, സമൂഹത്തിലെ നാനാ തുറകളിലുള്ള പ്രഗല്‍ഭരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ജനറല്‍ സെക്രട്ടറി വടുതല അബ്ദുല്‍ ഖാദര്‍ അതിഥികള്‍ക്ക് സ്വാഗതം പറഞ്ഞു. കെ. എം. സി. സി. തൃശൂര്‍ ജില്ലാ സെക്രട്ടറി ബക്കര്‍ മുള്ളൂര്‍ക്കര, എസ്. എ. ഖുദ്സി, കെ. കെ. മൊയ്തീന്‍ കോയ, ടി. പി. ഗംഗാധരന്‍, ഖമറുദ്ദീന്‍ ഇടക്കഴിയൂര്‍, അബ്ദുല്‍ ഫത്താഹ് മുള്ളൂര്‍ക്കര, സുബൈര്‍, ഇ. ആര്‍. ജോഷി, അബൂബക്കര്‍ തിരുവത്ര, ഹാഫിസ് ബാബു, മജീദ് അത്തോളി, ഫൈസല്‍, ടെലിവിഷന്‍ താരം സോബിന്‍, രമേഷ്, അമിത് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
അക്കാദമി അബുദാബി ചാപ്റ്റര്‍ പ്രസിഡന്‍റ് കോയമോന്‍ വെളിമുക്ക് നേതൃത്വം നല്‍കി. പരിശുദ്ധ റമദാന്റെ അവസാനത്തെ വെള്ളിയാഴ്ചയില്‍ ഇങ്ങിനെ ഒത്തു ചേരാന്‍ സാധിച്ചതിലും, വ്യത്യസ്തമായ ഒരു ഇഫ്താര്‍ സംഘടിപ്പിച്ചതിലും കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്ററിന്റെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കൊണ്ട് അതിഥികള്‍ സംസാരിച്ചു. പ്രശസ്ത മാപ്പിള പ്പാട്ട് ഗായകന്‍ സൈഫാ ഖാന്‍ പുതുപ്പറമ്പ് നന്ദി പ്രകാശിപ്പിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


ബ്രദറണ്‍ അസ്സംബ്ലി അബുദാബി ഒരുക്കുന്ന മൂന്നു ദിവസത്തെ സുവിശേഷ യോഗത്തില്‍ പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും ബൈബിള്‍ പണ്ഢിതനുമായ ഇവാഞ്ചലിസ്റ്റ് സണ്ണി തോമസ് പങ്കെടുക്കുന്നു. സെപ്റ്റംബര്‍ 14, 15, 16 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളിലായി അബുദാബി ഇവഞ്ചലിക്കല്‍ ചര്‍ച്ച് സെന്‍ററില്‍ രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന സുവിശേഷ യോഗം‘ഗുഡ് റ്റൈഡിംഗ്സ് 2009’ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. ഇതോടനു ബന്ധിച്ച് ബ്രദറണ്‍ അസംബ്ലി ക്വയറിന്‍റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. (വിവരങ്ങള്‍ക്ക്: 050 66 19 306)
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സെന്‍റര്‍ അങ്കണത്തില്‍ നടന്നു. ഇന്ത്യന്‍ അംബാസ്സിഡര്‍ തല്‍മീസ് അഹമ്മദ് മുഖ്യ അതിഥിയായിരുന്നു. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി, മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്കര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സെക്രട്ടറി മൊയ്തു ഹാജി, തുടങ്ങി മത സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും, കെ. എസ്. സി. മെംബര്‍മാരും, വാണിജ്യ – വ്യാവസായിക രംഗത്തെ പ്രമുഖരും അടക്കം നിരവധി പേര്‍ പങ്കെടുത്തു.


അബുദാബി: യു.എ.ഇ. യിലെ കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ എ.കെ.ജി. സ്മാരക റംസാന്‍ 4 എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ മീന ബ്രദേഴ്സിന് കിരീടം. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ഐ.എസ്.സി. അല്‍ഐനുമായി നടന്ന ശക്തിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ ആറ് പോയിന്റ് നേടി ക്കൊണ്ടാണ് മീന ബദേഴ്സ് വേന്നി ക്കൊടി പാറിച്ചത്.






