അബുദാബി : 2009ലെ യു.എ.ഇ. ഓപ്പണ്‍ ആര്‍ട്ട്സ് ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ പതിനേഴ് മുതല്‍ അബുദാബി മലയാളി സമാജം അങ്കണത്തില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
അബുദാബി : 2009ലെ യു.എ.ഇ. ഓപ്പണ്‍ ആര്‍ട്ട്സ് ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ പതിനേഴ് മുതല്‍ അബുദാബി മലയാളി സമാജം അങ്കണത്തില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
-
അബുദാബി ഇന്ത്യന്‍ സ്ക്കൂള്‍ സംഘടിപ്പിച്ച പരിസ്ഥിതി ബോധവല്‍ക്കരണ ചോദ്യോത്തരിയില്‍ അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ ഒന്നാം സ്ഥാനവും റോളിംഗ് ട്രോഫിയും നേടി. മനീഷ് രവീന്ദ്രന്‍ പിള്ളൈ (പന്ത്രണ്ടാം ക്ലാസ്സ്), സീന മറിയം സക്കറിയ (പതിനൊന്ന്), മുഗ്ദ്ധ സുനില്‍ പോളിമേറ (പതിനൊന്ന്) എന്നിവരടങ്ങിയ ടീം ആണ് ചോദ്യോത്തരിയില്‍ വിജയിച്ചത്.
ഇത് മൂന്നാം തവണയാണ് സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ ഈ മത്സരത്തില്‍ വിജയികളാകുന്നത് എന്ന് പ്രിന്‍സിപ്പല്‍ സി. ഇന്‍ബനാതന്‍ അറിയിച്ചു.
-
വായിക്കുക: അബുദാബി, കുട്ടികള്‍, വിദ്യാഭ്യാസം
കല അബുദാബിയുടെ 2009 ലെ “കലാ രത്നം” പുരസ്കാരം പ്രശസ്ത സിനിമാ നടന്‍ മാമുക്കോയക്കും “മാധ്യമ ശ്രീ” പുരസ്കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനും സമ്മാനിക്കും. കല അബുദാബിയുടെ വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ വെച്ചായിരിക്കും ഈ പുരസ്കാരങ്ങള്‍ സമ്മാനിക്കുക.
കല അബുദാബി യുടെ ഈ വര്‍ഷത്തെ വാര്‍ഷികാ ഘോഷങ്ങള്‍ ‘കലാഞ്ജലി 2009 ‘ എന്ന പേരില്‍ നവംബര്‍ 30 (തിങ്കളാഴ്ച്ച) മുതല്‍ ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ അബുദാബിയില്‍ ആരംഭിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പത്മശ്രീ കലാ മണ്ഡലം ഗോപിയുടെ ‘ കര്‍ണ്ണ ശപഥം ‘ കഥകളി യോടെ തിരശ്ശീല ഉയര്‍ന്ന കലാഞ്ജലിയില്‍ മട്ടന്നൂര്‍ ഉദയന്റെ തായമ്പക യും ഉണ്ടായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, പാചകം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും. യു. എ. ഇ. യിലെ സിനിമാ പ്രവര്‍ത്തകരുടെ ഹ്രസ്വ സിനിമകള്‍ കലാഞ്ജലി യില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നീ വേദികളിലായി നടക്കുന്ന പരിപാടികളില്‍ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രഗല്‍ഭരുടെ സാന്നിധ്യം മുഖ്യ ആകര്‍ഷ ണമായിരിക്കും.
ഡിസംബര്‍ 24 വ്യാഴാഴ്ച കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ‘കലാ രത്നം’ അവാര്‍ഡ് പ്രശസ്ത നടന്‍ മാമു ക്കോയ, ‘മാധ്യമ ശ്രീ’ അവാര്‍ഡ് ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്ക് സമ്മാനിക്കും. (വിവരങ്ങള്‍ക്ക് വിളിക്കുക : ക്രയോണ്‍ ജയന്‍ 050 29 86 326, സുരേഷ് കാടാച്ചിറ 050 57 13 536)
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ (യുവജനോത്സവം 2009), ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. 6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുക. സമാജം ഓഫീസില്‍ നിന്നോ, ഈ വെബ് സൈറ്റില്‍ നിന്നോ ഫോമുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 02 – 66 71 400, 050 – 44 62 078 എന്നീ നമ്പരുകളില്‍ വിളിക്കുക.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ കമ്മിറ്റി (2009 – 2010): ഇരിക്കുന്നവര്‍ ഇടത്തു നിന്ന്: ഷീജ താജുദ്ദീന്‍, പ്രീത പ്രകാശ്, അനിത കലാം (ജോ. കണ്‍വീനര്‍), റാണി സ്റ്റാലിന്‍ (കണ്‍വീനര്‍), ഷാഹിധനി വാസു (ജോ. കണ്‍വീനര്‍), ബിന്ദു രാജീവ്, പ്രീത നാരായണന്‍, ബേനസീര്‍ ആസിഫ്. നില്‍ക്കുന്നവര്‍ ഇടത്തു നിന്ന്: ലൈല അഷറഫ്, ഫൗസിയ ഗഫൂര്‍, മര്‍ഫി ലത്തീഫ്, അനന്തലക്ഷ്മി മുഹമ്മദ് ഷെയറെഫ്, ഡാലി വിജു, രേണുക എസ്. കുട്ടി, ഷക്കീല സുബൈര്‍.
-