ദുബായില്‍ ഭക്ഷണ സാധനങ്ങള്‍ തെരുവില്‍ വില്‍ക്കരുത്

August 26th, 2009

ദുബായില്‍ തെരുവോരങ്ങളില്‍ ഭക്‍ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വില്‍പ്പന നഗരസഭ വിലക്കി. ഇത്തരത്തിലുള്ള വില്‍പ്പന ആരോഗ്യത്തിന് ഹാനികരമാണെന്ന് നഗരസഭാ ഭക്‍ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് ഭക്‌ഷ്യ ശാലകള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.
 
റമസാനില്‍ ഇത്തരത്തില്‍ തെരുവോരങ്ങളില്‍ പൊരിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്നത് പതിവായിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
 
ഭക്‍ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആരെങ്കിലും ഇത്തരത്തില്‍ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 800 900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയിലെ കുട്ടികള്‍ ഒരാഴ്ച്ച വീട്ടില്‍ കഴിയണം

August 26th, 2009

അബുദാബിയില്‍ മദ്ധ്യ വേനല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും ഒരാഴ്ച വീട്ടില്‍ വിശ്രമിച്ചതിന് ശേഷമേ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. എച്ച് 1 എന്‍ 1 പനി പെട്ടെന്ന് പടരാതിരിക്കാനുള്ള മുന്‍കരുതലായാണ് ഈ നടപടി. അബുദാബി വിദ്യാഭ്യാസ മന്ത്രാലയം മേധാവി ഡോ. മുഗീര്‍ ഖമീസ് അല്‍ ഖലീല്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ നിയമം ഇപ്പോള്‍ അബുദാബിയിലെ വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. അടുത്ത ഞായറാഴ്ചയാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്.
 
26-ാം തീയിതിക്ക് ശേഷം രാജ്യത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുറക്കുന്ന ദിവസം സ്കൂളുകളില്‍ പ്രവേശനം അനുവദിക്കില്ല. എച്ച് 1 എന്‍ 1 പനി ദേശീയ പ്രതിരോധ കമ്മിറ്റി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ പന്നിപ്പനി മരണം

August 21st, 2009

പന്നി പനി മൂലം യു. എ. ഇ. യില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചു. യു. എ. ഇ. യില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ പന്നി പനി മരണം ആണിത്. 63 കാരനായ ഒരു ഇന്ത്യാക്കാനാ‍ണ് മരിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തി. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച ഇയാള്‍ ഏറെ വൈകിയാണ് വൈദ്യ സഹായം തേടിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഇയാള്‍ക്ക് ന്യൂമോണിയയും പിടിപെട്ടിരുന്നു. ഇയാള്‍ക്ക് ചികിത്സ നല്‍കി എങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി എത്തണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടം സ്വാതന്ത്ര്യ ദിനാഘോഷം മാറ്റി വെച്ചു

August 12th, 2009

ഒമാനില്‍ പകര്‍ച്ച പനി വ്യാപിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍, വരുന്ന വ്യാഴാഴ്ച്ച റൂവിയിലെ അല്‍മാസ ഹാളില്‍ നടക്കാനിരുന്ന 63-ാമത്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ മാറ്റി വെയ്ക്കാന്‍ ഇടം മസ്കറ്റ്‌ തീരുമാനിച്ചു. എച്ച്‌1 എന്‍1 പനി മസ്കറ്റില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന ഇടത്തിന്റെ അടിയന്തിര നിര്‍വ്വാഹക സമിതിയാണ്‌ ഈ തീരുമാനം എടുത്തത്‌. പകര്‍ച്ച പനി പടരുന്നത്‌ തടയാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ്‌ നിര്‍ദ്ദേശിച്ച സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ പരിഗണിച്ച് ആയിരുന്നു ഈ സുപ്രധാന തീരുമാനം. പൊതു ജനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായി ആരോഗ്യ വകുപ്പ്‌ നിര്‍ദ്ദേശിച്ചിരുന്നത്‌, പൊതു ജന കൂട്ടായ്മയും ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള പൊതു പരിപാടികളുടെയും കര്‍ശ്ശനമായ നിയന്ത്രണ ങ്ങളുമായിരുന്നു. വിദ്യാര്‍ത്ഥികളും സര്‍ഗ്ഗ പ്രതിഭകളും ആധുനിക സാങ്കേതിക സങ്കേതങ്ങ ളിലൂടെയും അതിലുപരിയായി ആഴ്ചകളോളം നീണ്ട കഠിന പരിശീല നത്തിലൂടെയും സ്വായത്ത മാക്കിയ ഒട്ടേറെ കലാ വിരുന്നുകളെ താത്ക്കാ ലികമായി ഉപേക്ഷിക്കു വാനുള്ള ഇടം പ്രവര്‍ത്തകരുടെ തീരുമാനത്തിനു പിന്നിലുള്ളത്‌ ആരോഗ്യ വകുപ്പിന്റെ ഈ നിര്‍ദ്ദേശത്തെ അക്ഷരാ ര്‍ത്ഥത്തില്‍ ഉള്‍ക്കൊ ണ്ടെടുത്ത സുപ്രധാന കാല്‍ വെപ്പ് തന്നെയാണ്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ പുകവലി വിരുദ്ധ റോഡ് ഷോ

May 29th, 2009

no-tobacco-road-showദുബായ് : പുകവലി വിരുദ്ധ സന്ദേശമെഴുതിയ ടീ‍ ഷര്‍ട്ടിട്ട് ഐ. എം. ബി. വോളണ്ടിയര്‍മാര്‍ റോഡ് ഷോ സംഘടിപ്പിച്ചത് ദുബായ് നഗരത്തിന് ഒരു പുതിയ അനുഭവമായി. ലോക പുകവലി വിരുദ്ധ ദിനത്തോട നുബന്ധിച്ച് ഐ. എം. ബി. യു. എ. ഇ. യില്‍ നടത്തി കൊണ്ടിരിക്കുന്ന കാമ്പയിന്റെ ഭാഗമായിരുന്നു ഈ പരിപാടി.
 
തെരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം വോളണ്ടിയര്‍ മാരായിരുന്നു റോഡ് ഷോയില്‍ പങ്കെടുത്തത്. ദുബായില്‍ മൂന്നിടത്ത് റോഡ് ഷോ നടന്നു. അല്‍ഖൂസില്‍ നടന്ന പരിപാടിക്ക് ദുബായ് ഗ്രാന്റ് സിറ്റി മാള്‍ അധികൃതരാണ് ഐ. എം. ബി. ക്ക് വേദി ഒരുക്കി കൊടുത്തത്. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
 

imb-no-tobacco-day
അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് ദുബായ് ചാപ്റ്ററിന്റെ പ്രസിഡണ്ട് ഡോ. മുഹമ്മദ് കാസിം പുകവലി വിരുദ്ധ റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്യുന്നു

 
മുഹമ്മദലി പാറക്കടവ്, നസീര്‍ പി. എ., പി. കെ. എം. ബഷീര്‍ തുടങ്ങിയവര്‍ ‍നേതൃത്വം നല്‍കി. എ. കെ. എം. ജി. ദുബായ് സോണല്‍ പ്രസിഡണ്ട് ഡോ. മുഹമ്മദ് കാസിം ദേര ദുബായില്‍ നടന്ന റോഡ് ഷോ ഫ്ലാഗ് ഓഫ് നടത്തി.
അപകട മരണം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് കാന്‍സര്‍ മൂലം ആണെന്നും ഈ രോഗത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന് പുകവലി ആണെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍മാര്‍ ഈ ദുശ്ശീലങ്ങളില്‍ നിന്ന് മാറി തുടങ്ങളുമ്പോള്‍ സ്ത്രീകളില്‍ പുകവലി ശീലം വര്‍ദ്ധിച്ചു വരുന്നത് ആശങ്കയോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഐ. എം. ബി. യെ പോലുള്ള ധാര്‍മ്മിക സന്നദ്ധ സംഘടനകള്‍ പുകവലി ഉള്‍പ്പടെയുള്ള ദുശ്ശീലങ്ങളില്‍ നിന്ന് സമൂഹത്തെ മാറ്റി നിര്‍ത്തുവാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ കെ. എ. ജബ്ബാരി അധ്യക്ഷത വഹിച്ചു.
 
നായിഫ് മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ ടീം പുകവലിക്ക് എതിരെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി. അബൂബക്കര്‍ സ്വലാഹി കാമ്പയിന്‍ സന്ദേശം നല്‍കി. റഹ്‍മാന്‍ മടക്കര, അഷ്റഫ് വെല്‍കം, അഷ്റഫ് റോയല്‍, എ. ടി. പി. കുഞ്ഞഹമ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
 
സക്കറിയ മുഹമ്മദ് അബ്ദുറഹിമാന്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 2 of 512345

« Previous Page« Previous « സണ്‍‌റൈസ് സ്ക്കൂളിന് വീണ്ടും വിജയ തിളക്കം
Next »Next Page » ഇറാഖിനുമേലുള്ള ഉപരോധം പിന്‍വലിക്കരുതെന്ന് കുവൈറ്റ് »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine