പുകവലി വിരുദ്ധ തെരുവ് നാടകം

May 29th, 2009

world-no-tobacco-dayഈ വര്‍ഷത്തെ ലോക പുകവലി വിരുദ്ധ പക്ഷാചരണ ഉല്‍ഘാടനത്തോടനുബന്ധിച്ച് അല്‍ ഹബ്ത്തൂര്‍ ലൈടണ്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഹബ്ത്തൂര്‍ ദുബായ് ആസ്ഥാനത്ത് ഈദൃശ ബോധ വല്‍ക്കരണ കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറി. പരിപാടിയോട് അനുബന്ധിച്ച് തെരുവ് നാടകം അരങ്ങേറുകയുണ്ടായി.
 

world-no-tobacco-day

 

world-no-tobacco-day

 
ഷാര്‍ജ്ജയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച റോഡ് ഷോ തെരുവ് നാടകത്തില്‍ നിന്നുള്ള ഉദ്വേഗ ജനകമായ ഒരു രംഗം കാണികള്‍ ആകാംക്ഷയോടു കൂടെ വീക്ഷിക്കുന്നത് ചിത്രത്തില്‍ കാണാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ.എം.ബി. റോഡ് ഷോ വെള്ളിയാഴ്ച‌

May 29th, 2009

ദുബൈ: ലോക പുകവലി വിരുദ്ധ ദിനത്തോട നുബന്ധിച്ച് യു.എ.ഇ. ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റെര്‍ മെഡിക്കല്‍ വിഭാഗമായ ഐ.എം.ബി നടത്തുന്ന “റോഡ് ഷോ” വെള്ളിയാഴ്ച ദുബായുടെ മൂന്ന് ഭാഗങ്ങളിലായി നടക്കും. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയുടെ പൂര്‍ണ്ണ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടിയാണ് ഈ പരിപാടി.
 
ദേരയിലെ അല്‍ഫുത്തൈം മസ്ജിദ് പരിസരം മുതല്‍ ഗോള്‍ഡ് സൂക്ക് വരെയും, ബര്‍ദുബായില്‍ മീന ബസാര്‍ മുതല്‍ ഹെറിറ്റേജ് വില്ലേജ് വരെയും, അല്‍ഖൂസിലുമാണ് റോഡ് ഷോ നടക്കുന്നത്.
 
അല്‍ഖൂസിലുള്ള ഗ്രാന്‍റ് മാള്‍ പരിസരത്ത് വൈകുന്നേരം നാലര മണി മുതല്‍ ക്വിറ്റ് & വിന്‍, പ്രസന്റേഷന്‍, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുക്കും. റോഡ് ഷോ വൈകുന്നേരം നാലര മണിക്കാണ് ആരംഭിക്കുക.
 
പുകവലിയുടെ ഭവിഷ്യത്തുകളെ കുറിച്ച് എല്ലാവരിലും അവബോധ മുണ്ടാക്കുകയാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോട് കൂടി ഐ.എം.ബി സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സ്വാഗത സംഘം ഭാരവാഹികളായ വി. കെ. സകരിയ്യ, കെ. എ. ജബ്ബാരി, അസ്‍ലം പട്‍ല‌ എന്നിവര്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പുകവലി വിരുദ്ധ കാമ്പയിന്‍

May 29th, 2009

no-tobacco-dayലോക പുകവലി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് അസ്സോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് (എ.കെ.എം.ജി.) ന്റെ സഹകരണത്തോടു കൂടി യു.എ.ഇ. യില്‍ ഐ.എം.ബി. യും (ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ്) വായനക്കൂട്ടവും (കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍) സംയുക്തമായി മെയ് 21 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ലോക പുകവലി വിരുദ്ധ കാമ്പയിന് ഗംഭീര തുടക്കമായി.
 
ഈദൃശ പൊതു ജന ആരോഗ്യ ബോധ വല്‍ക്കരണവും ആയി ബന്ധപ്പെട്ട് പുകവലി വിരുദ്ധ പ്രതിജ്ഞ, സ്ലൈഡ് ഷോ, പോസ്റ്റര്‍ പ്രദര്‍ശനം, സെമിനാര്‍, ചര്‍ച്ചാ ക്ലാസ്സ് തുടങ്ങി വിവിധ പരിപാടികള്‍ ഈ ദിവസങ്ങളില്‍ യു.എ.ഇ. യുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും എന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി അറിയിച്ചു.
 
മെയ് 21ന് അല്‍ മനാര്‍ ഖുര്‍‌ആന്‍ സ്റ്റഡി സെന്ററില്‍ ക്യാമ്പയിന്റെ ഉല്‍ഘാടനം പ്രമുഖ എഴുത്തു കാരനും പ്രഭാഷകനും ആയ ബഷീര്‍ തിക്കൊടി നിര്‍വ്വഹിച്ചു.
 
മെയ് 29 വെള്ളിയാഴ്ച്ച ആണ് ക്യാമ്പയിന്റെ ഔദ്യോഗിക സമാപനം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ചെവിയില്‍ 11 പുഴുക്കള്‍

May 22nd, 2009

worms-in-earറിയാദ്: ഉത്തര്‍ പ്രദേശ് സ്വദേശിയുടെ ചെവിയില്‍ മുട്ടയിട്ട് പെരുകിയ പുഴുക്കളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. റിയാദില്‍ ജോലി ചെയ്യുന്ന വകീല്‍ യാദവിന്റെ ചെവിയില്‍ നിന്നാണ് ബത്ഹ സഫ മക്ക പോളി ക്ലിനിക്കിലെ ഡോ. തോമസ് ജോസഫ് ലഘു ശസ്ത്രക്രിയയിലൂടെ പതിനൊന്ന് പുഴുക്കളെ പുറത്തെടുത്തത്. മുമ്പ് ഉറക്കത്തിനിടയില്‍ ചെവിയില്‍ കയറിയ പൂമ്പാറ്റയാണ് പ്രശ്നമായത്. പൂമ്പാറ്റയെ ഉടനെ തന്നെ പുറത്തെടുത്ത് കളഞ്ഞി രുന്നെങ്കിലും ചെവിയില്‍ പെട്ടു പോയിരുന്ന പൂമ്പാറ്റയുടെ ശരീര ഭാഗങ്ങളില്‍ പറ്റി പിടിച്ചിരുന്ന ചെറു മുട്ടകള്‍ പുഴുക്കളായി വളരുക യായിരുന്നു. ചെവി വേദന അസഹ്യ മായതിനെ തുടര്‍ന്നാണ് വകീല്‍ യാദവ് ഡോക്ടറെ കണ്ടത്. അല്പ ദിവസങ്ങള്‍ കൂടി കഴിഞ്ഞി രുന്നെങ്കില്‍ തലച്ചോറി നുള്ളിലേക്ക് പ്രവേശിക്കു മായിരുന്ന പുഴുക്കളെ പുറത്തെടുക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമാണെന്ന് ഡോ. തോമസ് ജോസഫ് പറഞ്ഞു.
 
ദാവൂദ് ഷാ
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ദുബായ് വൈസ് മെന്‍ ക്യാന്‍സര്‍ കെയര്‍

May 9th, 2009

ys-mens-club-dubaiനിര്‍ധനരായ ക്യാന്‍സര്‍ രോഗികളോടുള്ള നമ്മുടെ കടമയുടേയും ഉത്തരവാദിത്തത്തിന്റേയും ഉത്തമ ഉദാഹരണം ആണ് ദുബായ് വൈസ് മെന്‍ ക്യാന്‍സര്‍ കെയറിലൂടെ നടപ്പാക്കിയത് എന്ന് മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരം – കൊല്ലം ഭദ്രാസന അധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ അറിയിച്ചു. നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായി ദുബായ് വൈസ് മെന്‍ കൊല്ലത്ത് നടത്തിയ സാമ്പത്തിക സഹായ വിതരണ പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു തിരുമേനി.
 
ദുബായ് വൈസ് മെന്‍ സമാഹരിച്ച സാമ്പത്തിക സഹായ വിതരണ ഉല്‍ഘാടനം വൈസ് മെന്‍ ഇന്ത്യയുടെ ഏരിയാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ രാജന്‍ പണിക്കര്‍ നിര്‍വഹിച്ചു. കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ഡോ. രാജി കെ. മാത്യു അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി സര്‍വീസ് ഇന്ത്യ ഏരിയ കോര്‍ഡിനേറ്ററും പ്രോജക്ട് ചെയര്‍മാനും ആയ ശ്രീ ജോണ്‍ സി. എബ്രഹാം ക്യാന്‍സര്‍ കെയര്‍ പ്രോജക്ട് അവതരിപ്പിച്ചു.
 
വൈസ് മെന്‍ ഭാരവാഹികള്‍ ആയ ക്യാപ്ടന്‍ ശ്രീ എന്‍. പി. മുരളീധരന്‍ നായര്‍, ശ്രീമതി സൂസി മാത്യു, ശ്രീമതി മേരി കുരുവിള, മറ്റ് വൈസ് മെന്‍ ഭാരവാഹികള്‍, മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ റവ. എ. സി. കുര്യന്‍, ക്ലബ് സെക്രട്ടറി ശ്രീ ക്രിസ്റ്റീ സാമുവേല്‍, ശ്രീമതി ജൈനി രാജി, ശ്രീ എം. സി. മാത്യു, ശ്രീ കെ. ഐ. വര്‍ഗ്ഗീസ്, ശ്രീ എബ്രഹാം കെ. ജോര്‍ജ്ജ്, പ്രൊഫ. ജേക്കബ് ചെറിയാന്‍, ശ്രീമതി മിനി ക്രിസ്റ്റി, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍, പ്രൊഫ. ജോര്‍ജ്ജ് ജോസഫ്, ശ്രീ. ജോര്‍ജ്ജ് തോമസ് എന്നിവര്‍ സംസാരിച്ചു. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി കൊച്ചി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പുഷ്പഗിരി ആശുപത്രി തിരുവല്ല, സാന്ത്വനം ചാരിറ്റബ്‌ള്‍ സൊസൈറ്റി തിരുവനന്തപുരം ശരണാലയം ചെങ്ങന്നൂര്‍ എന്നിവരുടെ പ്രതിനിധികള്‍ സാമ്പത്തിക സഹായം ഏറ്റുവാങ്ങി.
 
അഭിജിത് പാറയില്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 512345

« Previous Page« Previous « അഡ്വ. സി.കെ. മേനോന് സ്വീകരണം
Next »Next Page » ചെമ്മാട് ദാറുല്‍ ഹുദ സമ്മേളന പ്രചരണം ദുബായില്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine