ഒരുമയുടെ രക്ത ദാന ക്യാമ്പ്

April 13th, 2009

ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഏപ്രില്‍ 17 വെള്ളിയാഴ്ച കാലത്ത് 10 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്‍‌പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ – 050 4580757, ആരിഫ് – 050 6573413.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര എന്‍. ആര്‍. ഐ. സൗജന്യ മെഡിക്കല്‍ ക്യാമ്പ്

April 5th, 2009

വടകര എന്‍. ആര്‍. ഐ. ഫോറം ഷാര്‍ജ കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 24 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേ ഷനിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുക. സൗജന്യ മരുന്നു വിതരണം, രക്ത ഗ്രൂപ്പ് നിര്‍ണയം, രക്ത സമ്മര്‍ദ്ദം – കൊളസ്ട്രോള്‍ പരിശോധന എന്നിവയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 862 3005 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ മാനസിക പരിശോധന നിര്‍ബന്ധം ആക്കിയേക്കും

March 18th, 2009

വിദേശ തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ ഇഖാമ അടിക്കുന്നതിന് മുമ്പുള്ള വൈദ്യ പരിശോധനയ്ക്കൊപ്പം മാനസികാരോഗ്യ പരിശോധന കൂടി നടത്തുവാന്‍ നിര്‍ദേശം. നിലവില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനാണ് വൈദ്യ പരിശോധന നടത്തുന്നത്. എന്നാല്‍ ഇതൊടോപ്പം മാനസിക ആരോഗ്യ പരിശോധന കൂടെ നടത്തുവാന്‍ ആണ് ആലോചിക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ മരുന്നുകള്‍ക്ക് നിയന്ത്രണം

March 14th, 2009

ആറ് വയസു വരെയുള്ള കുട്ടികള്‍ക്ക് ചുമക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന എഴുപതോളം മരുന്നുകള്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതു പോലെയുള്ള മരുന്നുകള്‍ ആറ് വയസിന് താഴെയുള്ള കുട്ടികളില്‍ ജലദോഷത്തിനും ചുമക്കും ഫലം ഉണ്ടാക്കുന്നില്ല എന്നും അലര്‍ജി, ഉറക്കമില്ലായ്മ, വിഭ്രാന്തി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അന്തര്‍ ദേശീയ ഔഷധ അഥോറിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. നിരോധനം സംബന്ധിച്ച അറിയിപ്പ് ഫാര്‍മസികള്‍, സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രമേ ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കാവൂ എന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 512345

« Previous Page « ലക്ഷ്യത്തില്‍ എത്തും വരെ ഫോണ്‍ വിളി ഒഴിവാക്കുക
Next » തിരുവനന്തപുരം കൂട്ടായ്മ മൈത്രി ബഹറൈനില്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine