ദുബൈ: ലോക പുകവലി വിരുദ്ധ ദിനത്തോട നുബന്ധിച്ച് യു.എ.ഇ. ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റെര്‍ മെഡിക്കല്‍ വിഭാഗമായ ഐ.എം.ബി നടത്തുന്ന “റോഡ് ഷോ” വെള്ളിയാഴ്ച ദുബായുടെ മൂന്ന് ഭാഗങ്ങളിലായി നടക്കും. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയുടെ പൂര്‍ണ്ണ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടിയാണ് ഈ പരിപാടി.
ദേരയിലെ അല്‍ഫുത്തൈം മസ്ജിദ് പരിസരം മുതല്‍ ഗോള്‍ഡ് സൂക്ക് വരെയും, ബര്‍ദുബായില്‍ മീന ബസാര്‍ മുതല്‍ ഹെറിറ്റേജ് വില്ലേജ് വരെയും, അല്‍ഖൂസിലുമാണ് റോഡ് ഷോ നടക്കുന്നത്.
അല്‍ഖൂസിലുള്ള ഗ്രാന്‍റ് മാള്‍ പരിസരത്ത് വൈകുന്നേരം നാലര മണി മുതല്‍ ക്വിറ്റ് & വിന്‍, പ്രസന്റേഷന്‍, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുക്കും. റോഡ് ഷോ വൈകുന്നേരം നാലര മണിക്കാണ് ആരംഭിക്കുക.
പുകവലിയുടെ ഭവിഷ്യത്തുകളെ കുറിച്ച് എല്ലാവരിലും അവബോധ മുണ്ടാക്കുകയാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോട് കൂടി ഐ.എം.ബി സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സ്വാഗത സംഘം ഭാരവാഹികളായ വി. കെ. സകരിയ്യ, കെ. എ. ജബ്ബാരി, അസ്‍ലം പട്‍ല എന്നിവര്‍ അറിയിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health