ലോക പുകവലി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് അസ്സോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് (എ.കെ.എം.ജി.) ന്റെ സഹകരണത്തോടു കൂടി യു.എ.ഇ. യില്‍ ഐ.എം.ബി. യും (ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ്) വായനക്കൂട്ടവും (കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍) സംയുക്തമായി മെയ് 21 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ലോക പുകവലി വിരുദ്ധ കാമ്പയിന് ഗംഭീര തുടക്കമായി.
ഈദൃശ പൊതു ജന ആരോഗ്യ ബോധ വല്‍ക്കരണവും ആയി ബന്ധപ്പെട്ട് പുകവലി വിരുദ്ധ പ്രതിജ്ഞ, സ്ലൈഡ് ഷോ, പോസ്റ്റര്‍ പ്രദര്‍ശനം, സെമിനാര്‍, ചര്‍ച്ചാ ക്ലാസ്സ് തുടങ്ങി വിവിധ പരിപാടികള്‍ ഈ ദിവസങ്ങളില്‍ യു.എ.ഇ. യുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും എന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി അറിയിച്ചു.
മെയ് 21ന് അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ക്യാമ്പയിന്റെ ഉല്‍ഘാടനം പ്രമുഖ എഴുത്തു കാരനും പ്രഭാഷകനും ആയ ബഷീര്‍ തിക്കൊടി നിര്‍വ്വഹിച്ചു.
മെയ് 29 വെള്ളിയാഴ്ച്ച ആണ് ക്യാമ്പയിന്റെ ഔദ്യോഗിക സമാപനം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health