ഹാര്‍ഡ് റോക്ക് കഫേ ഓര്‍മ്മയാകുന്നു

July 16th, 2009

hard-rock-cafeഒരു കാലത്ത് ദുബായിയുടെ പ്രധാന ആകര്‍ഷണമായിരുന്നു മുന്‍ വശത്ത് വമ്പന്‍ ഗിത്താറുകളുമായി നില്‍ക്കുന്ന ഹാര്‍ഡ് റോക്ക് കഫേ. ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്ന ഇത് അധികം വൈകാതെ തന്നെ പൊളിച്ചു മാറ്റും. 1997 ലെ ഡിസംബറിലാണ് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുന്നത്. എമിറേറ്റില്‍ ആരംഭിച്ച ആദ്യ ബാറുകളില്‍ ഒന്നായിരുന്നു ഇത്. ഷെയ്ക്ക് സായിദ് റോഡില്‍ ദുബായ് മീഡിയ സിറ്റിക്ക് സമീപം തല ഉയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടം അബുദാബിയിലേക്കുള്ള യാത്രാമധ്യേ ആരേയും ആകര്‍ഷിക്കും.
ദുബായ് മറീനയിലും മറ്റും ഇന്നത്തെ വികസനം വരുന്നതിന് മുമ്പ് ഷെയ്ക്ക് സായിദ് റോഡിലെ പ്രധാന ലാന്‍ഡ് മാര്‍ക്കായിരുന്നു ഇതെന്ന് പലരും ഓര്‍ത്തെടുക്കുന്നു.
 
ദുബായിലെ ഹാര്‍ഡ് റോക്ക് കഫേ പൊളിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫെയ്സ് ബുക്കില്‍ ഒരു ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. 15,000 ത്തിലധികം പേരാണ് ഇതിനകം ഈ ഗ്രൂപ്പില്‍ അംഗങ്ങളായത്.
 
അന്തരിച്ച പോപ്പ് സിംഗര്‍ മൈക്കല്‍ ജാക്സണ്‍ അടക്കം നിരവധി പ്രമുഖര്‍ ഹാര്‍ഡ് റോക്ക് കഫേ സന്ദര്‍ശിച്ചിട്ടുണ്ട്.
 
ഇപ്പോള്‍ ഈ കെട്ടിടത്തില്‍ പതിച്ചിരിക്കുന്ന അറിയിപ്പില്‍ അധികം വൈകാതെ തന്നെ മറ്റൊരു സ്ഥലത്ത് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആ രണ്ട് ഗിത്താറുകള്‍ പുതിയ കെട്ടിടത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതു വരെ ഉത്തരമായിട്ടില്ല.
 
ഏതായാലും ഹാര്‍ഡ് റോക്ക് കഫേ ദുബായിയുടെ ലാന്‍ഡ് മാര്‍ക്കാണ് എന്ന് പറഞ്ഞിരുന്ന കാലം ഇനി ഉണ്ടാവില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എമിറാത്തില്‍ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായി

July 14th, 2009

യു.എ.ഇ. യില്‍ അവസാന ആറു മാസത്തിനിടെ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. യു. എ. ഇ. യിലെ ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.
 
അവസാന ആറ് മാസത്തിനിടയില്‍ പത്ത് പേരില്‍ ഒരാള്‍ക്ക് യു. എ. ഇ. യില്‍ തൊഴില്‍ നഷ്ടമായതായി ദി നാഷണല്‍ ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് കണ്ടെത്തിയത്.
 
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനികള്‍ ജീവനക്കാരെ കുറച്ചതാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിര്‍ബന്ധിത അവധി എടുക്കേണ്ടി വന്നവരും ഇവരിലുണ്ട്.
 
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 821 പേരോടാണ് സാമ്പത്തിക മാന്ദ്യം ജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന ചോദ്യം ഉന്നയിച്ചത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പാട്ട് പാടി പ്രതിഷേധം

May 20th, 2009

k-p-jayan-arabic-singerദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസ് അധികൃതര്‍ എന്നിവരുടെ അനാസ്ഥയ്ക്ക് എതിരെ ദുബായില്‍ പാട്ടു പാടി പ്രതിഷേധം. അറബിക് ഗാനങ്ങള്‍ പാടുന്ന കെ. പി. ജയനും മകള്‍ തുളസിയുമാണ് ഈ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
 
അറബിക് ഗാനങ്ങള്‍ പാടി പ്രസിദ്ധനായ ആളാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദുബായില്‍ താമസിക്കുന്ന കെ. പി. ജയന്‍. ഇദ്ദേഹത്തിനും മകള്‍ക്കും കുവൈറ്റില്‍ ഒരു പൊതു പരിപാടിയില്‍ പാടാന്‍ ഇക്കഴിഞ്ഞ 15 ന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തത് കൊണ്ട് മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികവും സാമ്പത്തികവുമായി തങ്ങള്‍ക്ക് നഷ്ടമുണ്ടായതായും ജയന്‍ പറഞ്ഞു.
 
ഇപ്പോള്‍ മദ്രാസില്‍ സംഗീതം പഠിക്കുന്ന തുളസി കോഴിക്കോടാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയത്. ദുബായില്‍ പഠിക്കുകയും വളരുകയും ചെയ്ത തുളസിയോട് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസില്‍ നിന്ന് ആവശ്യപ്പെടുക യായിരുന്നുവത്രെ. 17 വര്‍ഷമായി ദുബായില്‍ റസിഡന്‍റായ മകള്‍ക്ക് റേഷന്‍ കാര്‍ഡോ നാട്ടിലെ മറ്റ് രേഖകളോ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറല്ലായിരുന്നുവെന്ന് ജയന്‍ ആരോപിക്കുന്നു.
 
അവസാനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഇത് സംബന്ധിച്ച് കത്തയക്കു കയാണെങ്കില്‍ പാസ് പോര്‍ട്ട് നല്‍കാമെന്ന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സമ്മതിച്ചു. എന്നാല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ കത്തിനായി നിരവധി ദിവസങ്ങള്‍ കയറി ഇറങ്ങിയെങ്കിലും കത്തയക്കാം എന്ന മറുപടി അല്ലാതെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയന്‍ ആരോപിക്കുന്നു.
 
അതു കൊണ്ട് തന്നെ തുളസിയുടെ പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ വൈകിയെന്നും കുവൈറ്റിലെ പരിപാടിക്ക് പങ്കെടുക്കാ‍ന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
 
ഇനി മറ്റൊരാള്‍ക്കും തങ്ങളുടെ അനുഭവം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് പാട്ടു പാടി ഈ അഛനും മകളും പ്രതിഷേധിച്ചത്.
 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാങ്ങകളുമായി അസ്മ

May 12th, 2009

mangoes-ras-al-khaimahഅതിഥികളെ സ്വീകരിക്കുന്ന യു.എ.ഇ. യിലെ ഒരു ഗ്രാമത്തെ പരിചയപ്പെടുക. യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മയില്‍ കേരളത്തെ വെല്ലുന്ന രീതിയിലാണ് ഇപ്പോള്‍ മാങ്ങകള്‍ കായ്ച്ചു നില്‍ക്കുന്നത്. ഇവിടുത്തെ തോട്ടങ്ങളില്‍ ആര്‍ക്കും എപ്പോള്‍ കയറിയും വിഭവങ്ങള്‍ പറിച്ചെടു ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
 
യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മ, പഴം പച്ചക്കറി തോട്ടങ്ങളുടെ ഗ്രാമമാണ്. മാമ്പഴ ക്കാലമായതോടെ ഈ ഗ്രാമത്തിലെ തോട്ടങ്ങളില്‍ മാങ്ങകള്‍ കുല നിറഞ്ഞു നില്‍ക്കുക യാണിപ്പോള്‍. ചെറുതും വലുതുമായി കേരളത്തില്‍ കിട്ടുന്ന എല്ലാ തരം മാങ്ങകളും അസ് മയില്‍ കായ്ക്കുന്നുണ്ട്. വര്‍ഷം മുഴുവനും കായ്ക്കുന്ന ചില പ്രത്യേക ഇനങ്ങളും ഇവിടെയുണ്ട്.
 
മസാഫിയില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അസ്മയിലെത്താം.
 
തോട്ടങ്ങളെല്ലാം വേലി കെട്ടി തിരിച്ചിട്ടു ണ്ടെങ്കിലും ആര്‍ക്കും എളുപ്പത്തില്‍ കടക്കാവുന്ന രീതിയില്‍ ഗേറ്റുകള്‍ തുറന്നിട്ടി ട്ടുണ്ടാവും എന്നതാണ് ഇവിടുത്തെ പ്രത്യേകത. തോട്ടങ്ങളില്‍ എത്തി നിങ്ങള്‍ക്ക് മതിയാവോളം വിശ്രമിക്കാം. അവിടുത്തെ വിഭവങ്ങള്‍ ഭക്ഷിക്കാം. നിങ്ങളെ ആരും തടയില്ല.
 
ഗ്രാമത്തിലെ അറബികളുടെ ആതിഥ്യ മര്യാദയാണിത്.
 
അസ്മയെന്ന ഗ്രാമത്തിലെ കടകളില്‍ പച്ചക്കറികളും മാങ്ങകളും ഒന്നും വില്‍പ്പന യ്ക്കുണ്ടാവില്ല. അതിനും കാരണമുണ്ട്. തോട്ടം ഉടമകള്‍ അവിടെ താമസിക്കു ന്നവര്‍ക്കെല്ലാം പച്ചക്കറികളും മറ്റ് വിഭവങ്ങളും സൗജന്യമായി തന്നെ നല്‍കുന്നു. പിന്നെ അത് വില്‍പ്പനയ്ക്ക് വയ്ക്കേണ്ട ആവശ്യമില്ലല്ലോ.
 
വര്‍ഷങ്ങളായി അസ്മയില്‍ കച്ചവടം നടത്തുന്ന മുഹമ്മദിന് അറബികളുടെ ഈ ഗ്രാമീണ മര്യദയെ ക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്.
 

 
ചൂട് കനത്തതോടെ ദുബായ്, അബുദാബി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇപ്പോള്‍ ഈ മാമ്പഴ ക്കാലവും ശീതള ഛായയും ആസ്വദിക്കാന്‍ അസ്മയില്‍ എത്തുന്നത്. പലരും കുടുംബ സമേതം തന്നെ ഒഴിവ് സമയങ്ങളില്‍ ഇവിടെ എത്തുന്നു. അസ്മ എന്ന ഗ്രാമത്തിന്‍റെ ആതിഥ്യ മര്യാദ ആസ്വദിച്ച് തിരിച്ചു പോകുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ നിന്ന് വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാന്‍ നടപടികള്‍

May 12th, 2009

യു.എ.ഇ. യിലെ ബാങ്കുകളില്‍ വാഹന വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കുമ്പോള്‍ തിരിച്ചടക്കാനുള്ള തുകയുടെ തോതനുസരിച്ചുള്ള സംഖ്യ കെട്ടി വയ്ക്കുകയോ ബാങ്കുകളില്‍ നിന്നുള്ള അനുമതി പത്രം സമര്‍പ്പിക്കുകയോ വേണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ രാജ്യത്തിന് പുറത്ത് പോവുകയും വായ്പ തിരിച്ചടക്കാ തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. എച്ച്. എസ്. ബി. സി., ദുബായ് ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് വായ്പ തിരിച്ചട ക്കാനുള്ളവര്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ നടപടികള്‍ എടുത്തിരിക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 712345...Last »

« Previous Page« Previous « കുവൈറ്റില്‍ സംഘം പോലീസ് പിടിയിലായി
Next »Next Page » മാങ്ങകളുമായി അസ്മ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine