ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നു

April 4th, 2009

ദോഹ: ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കുറിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ പഠനം നടത്തുന്നു. ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍, കുടുംബ പരിസ്ഥിതി, വേതന വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള പഠനമാണ് നടത്തുന്നത്. വീടുകളില്‍ ആയമാരായി ജോലി ചെയ്യുന്നവര്‍, ഹെല്‍പ്പര്‍മാര്‍, ഡ്രൈവര്‍മാര്‍, പാചക വിദഗ്ധര്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളെ ക്കുറിച്ചാണ് സമിതി പഠനം നടത്തുക.
 
പ്രയാസങ്ങളും പീഡനങ്ങളു മനുഭവിക്കുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ നിരവധി പരാതികള്‍ എംബസികള്‍ക്കും മറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ സംരക്ഷണമെന്ന നിലയില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കാനും കുടുംബാംഗങ്ങളെ ബോധവത്ക രിക്കാനുമുള്ള ഒരു വിഭാഗത്തിന് ഖത്തറിലെ സംഘടന രൂപം നല്കിയത്. പ്രസ്തുത തൊഴിലാളി കള്‍ക്കിടയില്‍ ചോദ്യാവലി വിതരണം ചെയ്തു കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാനാണ് പരിപാടി.
 
വീട്ടു വേലക്കാരുടെയും വേലക്കാരികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ദോഹയില്‍ നടന്നിരുന്നു. തൊഴിലാളികള്‍ വീടുകളില്‍ നിന്ന് പീഡനങ്ങള്‍ സഹിക്ക വയ്യാതെ ഒളിച്ചോടുന്നതും പീഡനങ്ങ ള്‍ക്കിരയായി ആശുപത്രികളില്‍ പ്രവേശിപ്പി ക്കപ്പെടുന്ന തുമെല്ലാം സാധാരണമാണ്. ഏറെയും സ്ത്രീ തൊഴിലാളികളാണ് വേദനിപ്പിക്കുന്ന അനുഭവങ്ങളുമായി വീടുകളില്‍ നിന്നും ഒളിച്ചോടുന്നത്.
 
മോശമായ പെരുമാറ്റമാണ് വീട്ടു വേലക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്‌നം. ഖത്തറില്‍ വീട്ടു വേലക്കാരികളെ സംബന്ധിച്ചിടത്തോളം തൊഴില്‍ നിയമം ബാധകമല്ല.
 
അതു കൊണ്ടു തന്നെ ശമ്പളം കൃത്യമായി കിട്ടാത്തതിനും മറ്റും നിയമപരമായ ആനുകൂല്യം ലഭിക്കുകയില്ല. വീട്ടു വേലക്കാരികളുടെ പരാതികളുടെ ആധിക്യം അനിയന്ത്രിത മായപ്പോഴാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വീട്ടു ജോലിക്കുള്ള വിസയ്ക്ക് അനുമതി നല്കുന്നത് താത്കാലികമായി നിര്‍ത്തി വെച്ചത്. പിന്നീട് ഇതിനെതിരെ പരാതികളു യര്‍ന്നപ്പോഴാണ് വീണ്ടും അനുമതി നല്കിയത്.
 
ഖത്തറിലെ ജനങ്ങളെ ബോധവത്കരിക്കാനും മനുഷ്യാവ കാശത്തെ ക്കുറിച്ച് ബോധ്യപ്പെടു ത്താനുമാണ് ഖത്തര്‍ ഫൗണ്ടേഷന്‍ പരിപാടി കളാവി ഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയിലും വരുന്നു ചുങ്കം

April 2nd, 2009

ദുബായിക്ക് പിന്നാലെ അബുദാബി നഗരത്തിലെ റോഡുകളിലും ചുങ്കം വരുന്നു. നഗരത്തിലെ റോഡുകളില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ചുങ്കം നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. റോഡുകളില്‍ തിരക്ക് കൂടിയ സമയങ്ങളില്‍ ടോള്‍ തുക കൂടുതലും തിരക്ക് കുറവുള്ള സമയത്ത് കുറഞ്ഞ തുകയും ഈടാക്കാനാണ് ആലോചിക്കുന്നത്. എന്ന് മുതല്‍ ടോള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദുബായില്‍ സാലിക്ക് എന്ന പേരില്‍ റോഡ് ചുങ്കം ഇപ്പോള്‍ നിലവിലുണ്ട്. സ്വകാര്യ വാഹന ഉപയോഗം കുറച്ച് പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഴയില്‍ പൊലിഞ്ഞത് 16 ജീവനുകള്‍

April 2nd, 2009

ശക്തമായ മഴയും പൊടിക്കാറ്റും മൂലം യു.എ.ഇ. യില്‍ പൊലിഞ്ഞത് 16 ജീവനുകള്‍. വിവിധ അപകടങ്ങളില്‍ 323 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോ ഓര്‍ഡിനേഷന്‍ ഡയറക്ടര്‍ കേണല്‍ ഗെയ്തത് അല്‍ സഅബി അറിയിച്ചതാണിത്. വാഹന അപകടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മോശം കാലാവസ്ഥയിലെ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും രണ്ട് വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ ദൂരം പാലിക്കാത്തതും ചുവപ്പ് സിഗ്നല്‍ മറി കടന്നതും ഒക്കെയാണ് അപകടങ്ങള്‍ക്ക് കാരണമായത്. അബുദാബിയില്‍ 126 അപകടങ്ങളും റാസല്‍ ‍ഖൈമയില്‍ 31 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ 19 ഉം അജ്മാനില്‍ 16 ഉം ഫുജൈറയില്‍ 15 ഉം ഉമ്മുല്‍ ഖുവൈനില്‍ 12 ഉം അപകടങ്ങള്‍ ഉണ്ടായി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വികലാംഗന്‍റെ വീട് കത്തി നശിച്ചു

March 31st, 2009

ചാ‍വക്കാട്: അയല്‍വാസിയുടെ വെപ്പു പുരയില്‍ നിന്ന് തീ പടര്‍ന്ന് വികലാംഗ യുവാവിന്‍റെ വീട് പൂര്‍ണമായും കത്തി നശിച്ചു. ഒരുമനയുര്‍ തൈക്കടവില്‍ വലിയകത്ത് അഷറഫിന്‍റെ വീടാണ് ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് കത്തി നശിച്ചത്. വീട്ടിനകത്തെ മുഴുവന്‍ സാധനങ്ങളും കത്തിപ്പോയി. അയല്‍വാസിയായ ചെമ്പിട്ടയില്‍ അഷറഫിന്‍റെ വെപ്പു പുരയില്‍ നിന്നാണ് തീ പടര്‍ന്നത്. നാട്ടുകാര്‍ ഓടിയെത്തി തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും വീട് പൂര്‍ണമായും കത്തി ചാമ്പലായി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമസ്ഥന്‍ പറഞ്ഞു. ഒരുമനയൂര്‍ ഇല്ലത്തെ പള്ളിക്കടുത്ത് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡിന്‍റെ അറ്റത്തുള്ള അഷറഫിന്‍റെ വീടു വരെ വാഹനം പോകാത്തതിനാല്‍ 200 മീറ്ററോളം പൈപ്പിട്ടാ‍ണ് ഫയര്‍ ഫോഴ്സ് തീയണക്കാന്‍ ശ്രമം നടത്തിയത്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഖത്തറിലെ ഇന്ത്യന്‍ ചര്‍ച്ച് സമുച്ഛയം : ഉദ്ഘാടനം ഇന്ന്

March 28th, 2009

ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ പള്ളി സമുച്ഛയത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ നിര്‍വഹിക്കും.

സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ ചര്‍ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, പെന്തക്കോസ്റ്റല്‍ അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്‍ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയ ത്തിലുള്ളത്. വിവിധ മത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 4 of 7« First...23456...Last »

« Previous Page« Previous « മഹ്ദൂല്‍ ഉലൂം ഇന്‍റര്‍നാഷണല്‍ സ്കൂളിലേക്കുള്ള പ്രവേശനം തുടങ്ങി
Next »Next Page » ദോഹയില്‍ വനിതാ സുരക്ഷാ കാര്യാലയം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine