അബുദാബി : കേരള സോഷ്യല്‍ സെന്റര്‍, അബുദാബിയുടെ ആഭിമുഖ്യത്തില്‍ ‘ഇ. എം. എസ്. ജന്മ ശതാബ്ദി ആഘോഷം’ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1, ശനിയാഴ്ച വൈകീട്ട് 08:30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് പരിപാടി. ടി. പി. ഭാസ്കര പൊതുവാള്‍, രാജ ശേഖരന്‍ നായര്‍, ഉദയന്‍ കുണ്ടം കുഴി, നജീം കെ. സുല്‍ത്താന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും. സാംസ്കാരിക സമ്മേളനം, കാവ്യ മേള, നാടന്‍ പാട്ട്, വാര്‍ത്ത – ചിത്ര – പുസ്തക പ്രദര്‍ശനം, ഡോക്യുമെന്ററി എന്നിവയാണ് കാര്യ പരിപാടികള്‍.


ദുബായ് : കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്സിന് വിദേശത്തു നിന്നും കോടി കണക്കിന് രൂപ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വാര്‍ത്ത അന്വേഷണ വിധേയം ആക്കണം എന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യു. ഡി. എഫിലെ പ്രബല കക്ഷിയിലെ നേതാക്കള്‍ തന്നെ ഈ കാര്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇത് അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിന് ഉണ്ടെന്നും, ഉടന്‍ അന്വേഷണം ആരംഭിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
മസ്കറ്റിലെ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇടം മസ്കറ്റ് ഇ. കെ. നായനാരുടെ അഞ്ചാം ചരമ വാര്‍ഷികം പ്രമാണിച്ച് നായനാരെ അനുസ്മരിച്ചു. നമ്മുടെ പൊതു ജീവിതത്തിലും രാഷ്ട്രീയ മണ്ഡലങ്ങളിലുമെല്ലാം ഇന്ന് അന്യമായി ക്കൊണ്ടിരിക്കുന്ന നിഷ്കളങ്കത, സുതാര്യത തുടങ്ങിയ മൂല്യങ്ങളായിരുന്നു നായനാരുടെ പ്രത്യേകത എന്നും അദ്ദേഹത്തിന്റെ സ്മരണ ഈ മൂല്യങ്ങളെ തിരിച്ചു പിടിക്കാന്‍ നമുക്കു പ്രചോദനം ആകട്ടെ എന്നും അനുസ്മരണ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സുനില്‍ മുട്ടാര്‍ പറഞ്ഞു.
യു. എ. ഇ. യില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരുവായൂര്‍ മുന്‍ എം. എല്‍. എ. യും കേരള പ്രവാസി സംഘം പ്രസിഡന്റുമായ പ്രസിദ്ധ സിനിമാ സം വിധായകന്‍ പി. ടി. കുഞ്ഞു മുഹമ്മദിന് ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. കമ്മിറ്റി സ്വീകരണം നല്‍കി.
പൊതു തിരഞ്ഞെടുപ്പി നോടനുബന്ധിച്ചു ജീവന്‍ ടി വി തയ്യാറാക്കി ഇന്ത്യയിലെയും കേരളത്തിലേയും രാഷ്ട്രീയ നേതൃത്ത്വത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്ന ഗള്‍ഫ് മാനിഫെസ്റ്റോയുടെ പ്രകാശനം ഇന്ന് ദുബായില്‍ നടക്കും. ഗിസൈസില്‍ ഇന്നു (ഏപ്രില്‍ 11 ശനി) രാവിലെ പതിനൊന്നിനു നടക്കുന്ന ചടങ്ങില്‍ പത്മശ്രീ എം എ യൂസഫലിയായിരിക്കും പ്രകാശനം നിര്‍വഹിക്കുക.





