ഇടതു പക്ഷ പ്രസക്തി വര്‍ദ്ധിക്കും – ഡി. രാജ

February 28th, 2009

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സിനും, ബി. ജെ. പി. ക്കും ബദലായി ശക്തമായ മൂന്നാം ചേരി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുമെന്ന് സി. പി. ഐ. ദേശീയ സിക്രട്ടറിയും, പാര്‍ലിമെന്‍റ് മെംബറുമായ ഡി. രാജ പ്രസ്താവിച്ചു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ മൂന്നാമതു ഇന്തോ അറബ് സാംസ്കാരികോത്സവ ത്തിനോടനു ബന്ധിച്ച് യുവ കലാ സാഹിതി സംഘടിപ്പിച്ച ‘ഇന്‍ഡ്യന്‍ രാഷ്ട്രീയവും പൊതു തിരഞ്ഞെടുപ്പും’ എന്ന സംവാദത്തില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.

ചരിത്ര ത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാ ത്തതാണ് കോണ്‍ഗ്രസ്സിന്‍റെ ശാപം. ബാങ്ക് ദേശസാല്‍കരണവും ചേരി ചേരാ നയവും ഉയര്‍ത്തി പ്പിടിച്ചവര്‍ ഇന്നു സാമ്രാജ്യത്വ നിയോലിബറല്‍ ദാസ്യ പ്രവര്‍ത്തിയാണ് നടത്തി ക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഒരു കോടി ആളുകള്‍ക്കാണ് ഇന്‍ഡ്യയില്‍ തൊഴില്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. കാര്‍ഷിക മേഖലക്ക് കൂടുതല്‍ സാമ്പത്തിക സഹായം ചെയ്തു കൊണ്ടും അടിസ്ഥാന മേഖലയെ വികസിപ്പിച്ചു കൊണ്ടും മാത്രമേ പുതിയ ലോക ക്രമത്തില്‍ രാജ്യത്തിനു മുന്നോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ഈ മേഖലകളില്‍ എല്ലാം യു. പി. എ. ഗവണ്മെന്‍റ് പരാജയ പ്പെട്ടിരിക്കുന്നു. രാജ്യത്തെ ശിഥിലീക രണത്തിന്‍റേയും വിഭാഗീയതയുടേയും പാതയിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘ പരിവാറും ബി. ജെ. പി. യും നടത്തി ക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്‍റെ അടിസ്ഥാന ശിലയായ മതേ തരത്വത്തിനേയും ജനാധി പത്യത്തിനേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി. ജെ. പി. മോഡലിനെ ജനങ്ങള്‍ തിരിച്ചറിയുകയും ശരിയായ മറുപടി നല്‍കുമെന്നും ഡി. രാജ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി വിശാല സഖ്യം രൂപീകരി ക്കുവാ‍നുള്ള ശ്രമങ്ങള്‍ ഇടതു പക്ഷം നടത്തി ക്കൊണ്ടിരി ക്കുകയാണ്. പ്രവാസികളുടെ പിന്തുണയും ആ ശ്രമങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കെ. വി. പ്രേം ലാല്‍ അധ്യക്ഷ നായിരുന്നു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എം. സുനീര്‍, മുഗള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ. എം. എം. ഷറീഫ് സ്വാഗതവും ഹാഫിസ് ബാബു നന്ദിയും പറഞ്ഞു.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക:

അഭിപ്രായം എഴുതുക »

ജനങ്ങളുടെ കണ്ണീരൊപ്പുക – മുല്ലക്കര രത്നാകരന്‍

February 17th, 2009

കറുത്തവര്‍ കെട്ടി പ്പടുത്ത വെള്ള ക്കൊട്ടാരത്തില്‍, ആദ്യമായി ഒരു കറുത്തവന്‍ കയറി യിരുന്നത്, ലോകത്തിന്‍റെ മുഴുവന്‍ പിന്തുണ യോടെയാണ്. യുദ്ധ ക്കൊതിയ ന്‍മാരായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ തൊട്ടിട്ടുള്ള ബൈബിളില്‍ തൊട്ടല്ലാ ഒബാമ പ്രതിജ്ഞ എടുത്തത്, എബ്രഹം ലിങ്കണ്‍ തൊട്ട വിശുദ്ധ തയിലാണ് സ്പര്‍ശിച്ചത് എന്നത് ആശ്വാസ കരമാണ്. അധികാര ത്തിന്‍റെ മുഷ്ടി ചുരുട്ടിയല്ലാ, നിവര്‍ത്തിയ കയ്യുമായാണ് ലോകത്തെയും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളേയും ഒബാമ അഭിമുഖീകരിച്ചത്. ജനങ്ങളുടെ കണ്ണീരൊ പ്പുകയാണ് ഓരോ ഭരണാധി കാരിയുടേയും കര്‍ത്തവ്യം. സംസ്ഥാന ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍റെ താണ് ഈ വാക്കുകള്‍.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തിലെ നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി, യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ വാര്‍ഷികാ ഘോഷം ‘യുവ കലാ സന്ധ്യ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ബാബു വടകര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ. കെ. ബീരാന്‍ കുട്ടി, ബാവാ ഹാജി, പള്ളിക്കല്‍ ഷുജാഹി, കെ. കെ. മൊയ്തീന്‍ കോയ, ജീവന്‍ നായര്‍, ജമിനി ബാബു, ചിറയിന്‍കീഴ് അന്‍സാര്‍, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, യു. അബ്ദുല്ല ഫാറൂഖി, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.

സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് യുവ കലാ സാഹിതി യുടെ ‘കാമ്പിശ്ശേരി അവാര്‍ഡ്’ സുപ്രസിദ്ധ പിന്നണി ഗായകന്‍ വി. ടി. മുരളിക്ക് പ്രഖ്യാപിച്ചു. ‘വയലാര്‍ ബാലവേദി’ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സര ത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോഷി സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നാടക സൌഹ്യദത്തിനു വേണ്ടി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത മുരുകന്‍ കാട്ടാക്കടയുടെ ‘രക്തസാക്ഷി’ കവിതാ വിഷ്ക്‍ാരവും, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥ്, പാര്‍വ്വതി, ഹിഷാം അബ്ദുല്‍ വഹാബ് എന്നിവരുടെ നേത്യത്വത്തില്‍ ഗാന മേളയും, വിവിധങ്ങളായ നൃത്തങ്ങളും അരങ്ങേറി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫാര്‍മ മീറ്റ് 2009

February 13th, 2009

അബുദാബി എമിറേറ്റില്‍ ജോലി ചെയ്യുന്നവരും, കേരളാ സ്റ്റേറ്റ് ഫാര്‍മസി കൌണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വരുമായ ഫാര്‍മ സിസ്റ്റുകളുടെ സംഗമ വേദിയായ “ഫോറം ഓഫ് എക്സ്പാ ട്രിയേറ്റ് ഫാര്‍മ സിസ്റ്റ്സ്” വാര്‍ഷിക യോഗവും കുടുംബ സംഗമവും ഫെബ്രുവരി 14 ശനിയാഴ്ച കേരളാ സോഷ്യല്‍ സെന്‍ററില്‍ ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏകദിന പഠന ക്യാമ്പ്

February 10th, 2009

ബാബറി മസ്ജിദിന്റെ തകര്‍ച്ചയോട് കൂടി അരക്ഷിതരായ, വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ക്ക് ദിശാ ബോധം നല്‍കാന്‍ കഴിഞ്ഞു എന്നതാണ് സുലൈമാന്‍ സേട്ടു സാഹിബ് രൂ‍പം നല്കിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടം എന്ന് ഐ. എന്‍. എല്‍. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഹംസ ഹാജി പ്രസ്താവിച്ചു. അബുദാബി ഐ. എം. സി. സി. പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏക ദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മതങ്ങള്‍ തമ്മില്‍ സാഹോദര്യത്തോടെ കഴിയാനും പരസ്പരം ബഹുമാനിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

കേരള സോഷ്യല്‍ സെന്ററില്‍ മര്‍ഹൂം. പി. എം. അബ്ദുല്‍ മജീദ്‌ നഗറില്‍ നടന്ന ചടങ്ങില്‍ ബി. പി. ഉമ്മര്‍ (കണ്ണൂര്‍ സിറ്റി) അധ്യക്ഷത വഹിച്ചു.

ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി ജന. സിക്രട്ടറി എം. എ. ലതീഫ്, മനുഷ്യാവാകാശ കമ്മീഷന്‍ അംഗം ഡോ. മൂസ പാലക്കല്‍, മാധ്യമം ബ്യൂറോ ചീഫ് അബ്ദു ശിവപുരം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

വിവിധ പരിപാടികളില്‍ പങ്കെടുത്ത് വിജയികള്‍ ആയവര്‍ക്ക് ഇ. കെ. മൊയ്തീന്‍ കുഞ്ഞി സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍. എസ്. ഹാഷിം (തിരുവനന്തപുരം) സ്വാഗതവും, റ്റി. എസ്. ഗഫൂര്‍ നന്ദിയും പറഞ്ഞു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ.വി. അബ്ദുല്‍ ഖാദറിന് ഒരുമയുടെ സ്വീകരണം

February 3rd, 2009

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ ഗുരുവായൂര്‍ എം. എല്‍. എ. യും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദറിന് ‘ഒരുമ ഒരുമനയൂര്‍’ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ദുബായ് കരാമയിലെ സൈവ് സ്റ്റാര്‍ റെസ്റ്റൊറന്‍റില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ പ്രസിഡന്‍റ് പി. പി. അന്‍വര്‍ അദ്ധ്യക്ഷനായിരുന്നു. വിശിഷ്ടാ തിഥിയായി എത്തിയിരുന്ന ഗുരുവായൂര്‍ ചേമ്പര്‍ പ്രസിഡന്‍റ് യാസീന്‍, റസ്സാഖ് ഒരുമനയൂര്‍, ഹംസു, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ഒരുമയുടെ മൊമന്‍റൊ പ്രസിഡന്‍റ് അന്‍വര്‍ എം. എല്‍. എ. ക്ക് നല്‍കി.

ഒരുമനയൂര്‍ പഞ്ചായത്തിലെ പൊതുവായ പ്രശ്നങ്ങളോടൊപ്പം, ഒരുമ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയം, കനോലി കനാല്‍ ജല പാത വികസനം , നിയമ നടപടികളില്‍ നാട്ടിലെ സര്‍ക്കാ‍ര്‍ ഓഫീസുകളില്‍ പ്രവാസികള്‍ നേരിടുന്ന കാല വിളംബം തുടങ്ങിയ വിഷയങ്ങള്‍ എം. എല്‍. എ. യുടെ ശ്രദ്ധയില്‍ പ്പെടുത്തുകയും ഒരു നിവേദനം നല്‍കുകയും ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി സിക്രട്ടറി ബീരാന്‍ കുട്ടി സ്വാഗതവും, വൈസ് പ്രസിഡന്‍റ് ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 5 of 6« First...23456

« Previous Page« Previous « ശാസ്ത്രോത്സവം – സയന്‍സിന്റെ മായ കാഴ്ചകള്‍
Next »Next Page » വെണ്മ സംഗമം 2009 »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine