ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സിക്രട്ടറിയും മുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്‍റ് സിക്രട്ടറിയുമായ പ്രമുഖ പണ്ഡിതന്‍ കെ. ടി. മാനു മുസ്ലിയാരുടെ നിര്യാണത്തില്‍ ദുബായ് ത്യശ്ശൂര്‍ ജില്ലാ കെ. എം. സി. സി. കമ്മിറ്റി അനുശോചനം അറിയിച്ചു.
കെ. എം. സി. സി. അടക്കമുള്ള പ്രവാസി സംഘടനകള്‍ക്ക് മാനു മുസ്ലിയാരുടെ വേര്‍പാട് തീരാ നഷ്ടമാണെന്നും പ്രവാസികളുടെ അത്മീയ സാമീപ്യമായിരുന്ന അദ്ദേഹം, ജീവിത സുരക്ഷക്കായി നല്‍കിയിരുന്ന ഉപദേശങ്ങള്‍ വിലപ്പെട്ടതാണെന്നും അനുശോചന സന്ദേശത്തില്‍ സംസ്ഥാന കെ. എം. സി. സി. നേതാക്കള്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമുന്നതനായ നേതാവും, സി. പി. എം. പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന സഖാവ് ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അബുദാബി ശക്തി പ്രസിഡന്‍റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി സിയാദ്, വൈസ് പ്രസിഡന്‍റ് മാമ്മന്‍ കെ. രാജന്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രകാശ് പല്ലിക്കാട്ടില്‍, സുരേഷ് പാടൂര്‍, എം. സുനീര്‍, ഷെറിന്‍ കൊറ്റിക്കല്‍, അയൂബ് കടല്‍മാട് എന്നിവര്‍ സംസാരിച്ചു.





