ദോഹ: ഈ വര്‍ഷത്തെ പദ്മശ്രീ അവാര്‍ഡ് നേടിയ ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. സി.കെ. മേനോന് ദോഹയില്‍ തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി സ്വീകരണം നല്‍കി. തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി മുഖ്യ രക്ഷാധികാരി കൂടിയായ അഡ്വ. സി.കെ. മേനോന് മെയ് എട്ടിന് വൈകുന്നേരം എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം ഒരുക്കി. കേന്ദ്ര പ്രവാസി കാര്യ വകുപ്പു മന്ത്രി വയലാര്‍ രവി, മേഘാലയ ഗവര്‍ണര്‍ ശങ്കര നാരായണന്‍, കേരള വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം, വനം മന്ത്രി ബിനോയ് വിശ്വം, എം. കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം. എ. യൂസഫ് അലി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, സിനിമാ നടന്‍ ജഗദീഷ്, ബി. ജെ. പി. നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകന്‍ വിനീത് ശ്രീനിവാസനും ഗായിക ശ്വേതയും അവതരിപ്പിച്ച ഗാന മേള ചടങ്ങിന് മാറ്റു കൂട്ടി.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍


ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തങ്ങളുടെ സാമ്പത്തിക സുരക്ഷ സ്വയം ഉറപ്പു വരുത്താന്‍ ശ്രമിക്കണമെന്ന് ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് ഡയറക്ടറും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ. വി. ഷംസുദ്ദീന്‍ പറഞ്ഞു.
ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശന പരിപാടി ഈ മാസം 24 ന് തുടങ്ങും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നൈറ്റില്‍ റസൂല്‍ പൂക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വീകരണ പരിപാടികളില്‍ റസൂല്‍ പൂക്കൂട്ടി പങ്കെടുക്കും. അദ്ദേഹത്തെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് യു.എ.ഇ.യില്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പൊതു തിരഞ്ഞെടുപ്പി നോടനുബന്ധിച്ചു ജീവന്‍ ടി വി തയ്യാറാക്കി ഇന്ത്യയിലെയും കേരളത്തിലേയും രാഷ്ട്രീയ നേതൃത്ത്വത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്ന ഗള്‍ഫ് മാനിഫെസ്റ്റോയുടെ പ്രകാശനം ഇന്ന് ദുബായില്‍ നടക്കും. ഗിസൈസില്‍ ഇന്നു (ഏപ്രില്‍ 11 ശനി) രാവിലെ പതിനൊന്നിനു നടക്കുന്ന ചടങ്ങില്‍ പത്മശ്രീ എം എ യൂസഫലിയായിരിക്കും പ്രകാശനം നിര്‍വഹിക്കുക.
ദോഹ: ഖത്തറിലെ മലയാളിയായ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാദ്വ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയ്ക്ക് തന്റെ നിയമന ഉത്തരവ് കൈമാറി ചുമതലയേറ്റു. അമീറുമായി നടത്തിയ കൂടി ക്കാഴ്ചയില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ആശംസകള്‍ അംബാസിഡര്‍ അമീറിന് കൈമാറി. ലോകത്തെ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഖത്തര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഈ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അമീര്‍ അംബാസിഡര്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു.





