ദുബൈ : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സഹൃദയ അവാര്‍ഡ് ദാനവും സ്നേഹ സംഗമവും വ്യാഴാഴ്ച (ജൂലൈ 30) നടക്കും. ദുബൈ ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ രാത്രി ഏഴിനാണ് പരിപാടി.
പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി 25 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളാണ് (വായനക്കൂട്ടം) പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും പ്രവാസി എഴുത്തുകാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അവാര്‍ഡ് ദാനം നടത്തുന്നത്.
കെ. കെ. മൊയ്തീന്‍ കോയ പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തും. സംഗമത്തില്‍ അംബിക സുധന്‍ മാങ്ങാട്, സന്തോഷ് എച്ചിക്കാനം, സ്വര്‍ണം സുരേന്ദ്രന്‍, ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം, സബാ ജോസഫ്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജിഷി സാമുവല്‍ എന്നിവര്‍ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കുമെന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അറിയിച്ചു. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
- സഹൃദയ അവാര്‍ഡ് സമര്‍പ്പണ ലോഗോ പ്രകാശനം ചെയ്തു
- സഹൃദയ അവാര്‍ഡ് ലോഗോ പ്രകാശനം
- സഹൃദയ പുരസ്കാരങ്ങള്‍ 2009


ഖത്തറിലെ കെ.സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഗള്‍ഫ് ടുഡേ പത്രാധിപര്‍ പി. വി. വിവേകാനന്ദും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്ക്കാരത്തിന് ഖത്തറിലെ അലി ഇന്‍റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസയും അര്‍ഹരായി. പത്മശ്രീ സി. കെ. മേനോന്‍ ചെയര്‍മാനായുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ഈ മാസം 31 ന് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് കെ. സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളിന്റെ (വായനക്കൂട്ടം) സലഫി ടൈംസ് – സഹൃദയ അവാര്‍ഡ് സമര്‍പ്പണത്തിന്റെ ലോഗോ പ്രകാശനം ഇന്ന് 14 ജൂലൈ 2009 ദുബായില്‍ നടക്കും. വൈകീട്ട് ഏഴിന് ദുബായ് ലാംസി പ്ലാസയിലെ ഫുഡ് കോര്‍ട്ടിലാണ് പരിപാടി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശന കര്‍മ്മം നിര്‍വഹിക്കും.
കെ.എം.സി.സി. മാടായി പഞ്ചായത്ത് ദുബായ് കമ്മിറ്റി ഏര്‍പ്പെടുത്തിയ സി. എച്ച്. മുഹമ്മദ് കോയ സ്മാരക പുരസ്കാരം വിതരണം ചെയ്തു. ദുബായില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകനായ പുന്നക്കന്‍ മുഹമ്മദലിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി പുരസ്ക്കാരം സമ്മാനിച്ചു. 25,001 രൂപയും ഉപഹാരവും പ്രശംസാ പത്രവും പൊന്നാടയും അടങ്ങിയതാണ് അവാര്‍ഡ്. കെ. എം. സി. സി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി. കെ. കെ. സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ. ടി. പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ. പി. കെ. വെങ്ങര, അബ്ദുല്‍ ഖാദര്‍, കെ. ടി. ഹാഷിം, എരിയാല്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.






