അബുദാബിയിലെ സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍, പത്മശ്രീ അവാര്‍ഡ് നേടിയ ഡോ. ബി. ആര്‍. ഷെട്ടി ക്ക് ‘ഒരുമ ഒരുമനയൂര്‍‘ കൂട്ടായ്മക്കു വേണ്ടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ മൊമന്‍റോ നല്‍കി. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിച്ച ഈ ചടങ്ങില്‍ ഇവിടുത്തെ പ്രമുഖ അമേച്വര്‍ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും പങ്ക് ചേര്‍ന്നു. ഏപ്രില്‍ നാല് ശനിയാഴ്ച രാത്രി 7:30ന് അബുദാബി നാഷണല്‍ തിയ്യറ്ററിലാണ് ചടങ്ങ് നടന്നത്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


പത്മശ്രീ അവാര്‍ഡ് നേടിയ ഡോ. ബി. ആര്‍. ഷെട്ടിയെ അബുദാബിയിലെ സാംസ്കാരിക സംഘടനകള്‍ ആദരിക്കുന്നു. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന ഈ ചടങ്ങില്‍ ഇവിടുത്തെ പ്രമുഖ അമേച്വര്‍ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും ചേരുന്നു.
ദോഹ: പ്രവാസ ലോകത്തും നാട്ടിലും സ്തുത്യര്‍ഹമായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും വ്യാവസായിക പ്രമുഖനുമായ അഡ്വ. സി. കെ. മേനോനുള്ള പത്മശ്രീ പുരസ്കാരം ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സമ്മാനിച്ചു.
കഥാകൃത്ത് പുന്നയൂര്‍ക്കുളം സയ്നുദ്ദീന്റെ ബുള്‍ ഫൈറ്ററിന്റെ ഗള്‍ഫിലെ വിതരണ ഉല്‍ഘാടനം പ്രശസ്ത പൊതു പ്രവര്‍ത്തകന്‍ ശ്രീ പുന്നക്കന്‍ മുഹമ്മദാലിക്ക് നല്‍കി കൊണ്ട് സലഫി ടൈംസ് എഡിറ്ററും അക്ഷര മുദ്ര അവാര്‍ഡ് ജേതാവുമായ കെ. എ. ജബ്ബാരി നിര്‍വ്വഹിച്ചു. കോഴിക്കോട് സഹൃദയ വേദിയുടെ സ്നേഹ സംഗമത്തോ ടനുബന്ധിച്ച് നടത്തിയ കഥാ ചര്‍ച്ചയില്‍ കഥാ കൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ബുള്‍ ഫൈറ്റര്‍ എന്ന കഥ അവതരിപ്പിച്ചു. ലാല്‍ ജി. ജോര്‍ജ്ജ്, രമേഷ് പയ്യന്നൂര്‍, ഹബീബ് തലശ്ശേരി, നാസര്‍ പരദേശി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മികച്ച സേവനത്തിനുള്ള ഷാര്‍ജ പോലീസിന്‍റെ അവാര്‍ഡ് മലയാളിക്ക് ലഭിച്ചു. കണ്ണൂര്‍ ചിറക്കല്‍കുളം സ്വദേശിയും ഷാര്‍ജ പോലീസിലെ ക്രൈം ഫോട്ടോഗ്രാഫറുമായ മഹ്മൂദിനാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ ദിവസം ഷാര്‍ജ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഹദീദിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 21 വര്‍ഷമായി മഹ്മൂദ് ഷാര്‍ജ പോലീസില്‍ ജോലി ചെയ്യുന്നു.






