തിരുവനന്തപുരം : ശബരി മല വിഷയ ത്തില്‍ നില പാടില്‍ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീക ളുടെ സംരക്ഷണ ത്തിനും നവോ ത്ഥാന സംരക്ഷണ ത്തിനും വേണ്ടി സർക്കാർ നില കൊള്ളും എന്നും വര്‍ഗ്ഗീയത യെ ചെറു ക്കു ന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനി യും തുടരും എന്നും മുഖ്യ മന്ത്രി പറഞ്ഞു.
നിയമ സഭ യില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ച ക്കു മറു പടി പറയുന്ന തിനിടെ ആയി രുന്നു മുഖ്യ മന്ത്രി യുടെ പ്രസ്താവന. ശബരിമല യില്‍ കോടതി വിധി നടപ്പാ ക്കുക യാണ് സര്‍ക്കാര്‍ ചെയ്തത്.
കോടതി വിധി യുടെ അടി സ്ഥാന ത്തില്‍ ദര്‍ശന ത്തിന് എത്തി യവര്‍ക്ക് സംര ക്ഷണം നല്‍കി. നിയമ വാഴ്ച നില നില്‍ക്കുന്നി ടത്ത് ഈ നിലപാടു മാത്രമേ സ്വീക രി ക്കാന്‍ കഴിയൂ.
വിധി യുടെ അടി സ്ഥാന ത്തില്‍ ദര്‍ശന ത്തിന് വരുന്ന വരേ സര്‍ക്കാരിന് തട യാന്‍ കഴി യുമോ എന്നും തടഞ്ഞാല്‍ കോടതിയലക്ഷ്യം ആകും എന്നും മുഖ്യ മന്ത്രി സൂചിപ്പിച്ചു. ദര്‍ശന ത്തിന് വന്ന സ്ത്രീ കള്‍ക്ക് അക്രമി കളില്‍ നിന്നും സംരക്ഷണം നല്‍കുക യാണ് സര്‍ക്കാര്‍ ചെയ്തത്. വര്‍ഗ്ഗീയ ശക്തി കളെ പ്രതി രോധി ച്ചതാണ് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്നും മുഖ്യ മന്ത്രി പറഞ്ഞു.