തൃശ്ശൂര്‍ : അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി ക്ക് സർക്കാർ അനുമതി നല്‍കി. സാങ്കേതിക – സാമ്പ ത്തിക – പാരിസ്ഥിതിക അനുമതികൾക്കു വേണ്ടിയുള്ള നടപടി ക്രമ ങ്ങള്‍ വീണ്ടും തുടങ്ങുവാനും എൻ. ഒ. സി. അനു വദി ക്കുവാനും തീരുമാനിച്ചു. അനുമതി ലഭിച്ച ശേഷം ഏഴു വർഷം വേണ്ടി വരും പദ്ധതി പൂർത്തി യാക്കു വാന്‍. എൻ. ഒ. സി. കാലാവധി ഏഴു വർഷമാണ്.
163 മെഗാ വാട്ട് ഉത്‌പാദനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിക്ക് നേരത്തേ ലഭിച്ച പരിസ്ഥിതി അനുമതി യും സാങ്കേതിക-സാമ്പത്തിക അനുമതികളും ഇപ്പോള്‍ കാലഹരണപ്പെട്ടു.
പരിസ്ഥിതി പ്രവർത്തകരു ടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ശക്തമായ എതിർപ്പ് ഉണ്ടായ തിനാല്‍ അതിര പ്പിള്ളി പദ്ധതി യിൽ നിന്നും പിൻ വാങ്ങുന്നു എന്ന് വൈദ്യുതി മന്ത്രി മുന്‍പ് പറഞ്ഞിരുന്നു. പദ്ധതി യുമായി ഇനി മുന്നോട്ടു പോകണം എങ്കിൽ പരിസ്ഥിതി അനുമതി അടക്കം വീണ്ടും നേടണം. ഇതിനുള്ള നിർദ്ദേശ ങ്ങൾ സമർപ്പിക്കു മ്പോൾ സംസ്ഥാന സർക്കാ രിന്റെ എൻ. ഒ. സി. വേണം എന്ന് കേന്ദ്ര വൈദ്യുതി അഥോറിറ്റി ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക – സാമ്പത്തിക അനുമതിക്കും പുതുക്കിയ അപേക്ഷ നൽകണം.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി യുമായി മുന്നോട്ടു പോകാനുള്ള പുതിയ തീരുമാന ത്തിന് എതിരെ ഭരണ കക്ഷി യായ സി. പി. ഐ. യും യുവജന സംഘടന എ. ഐ. വൈ. എഫും രംഗത്തു വന്നു.
ജല വൈദ്യുത പദ്ധതി പ്രാവര്‍ത്തികമായാല്‍ അതിര പ്പിള്ളി വെള്ള ച്ചാട്ടം ഇല്ലാതെ ആകും എന്നും പദ്ധതി യുടെ ഭാഗ മായ വൃഷ്ടി പ്രദേശ ത്തുള്ള വന ഭൂമി വെള്ളത്തിന് അടിയില്‍ ആകും എന്നുള്ളതു കൊണ്ടു മാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിക്ക് എതിരെ നില്‍ക്കുന്നത്.