തിരുവനന്തപുരം : കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍ നെറ്റ് എന്നത് കെ -ഫോണിലൂടെ യാഥാര്‍ത്ഥ്യമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നോക്ക മേഖല യിലെ ഇരുപത് ലക്ഷം കുടുംബ ങ്ങള്‍ക്ക് സൗജന്യ മായി ഹൈ സ്പീഡ് ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കു വാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്.
ബാക്കി ഉള്ള വര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍ നെറ്റ് ലഭ്യമാക്കും എന്നും മുഖ്യ മന്ത്രി തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അതു വഴി വീടു കളിലും ഓഫീസു കളിലും അതി വേഗ ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കും എന്നും പദ്ധതിയെ കുറിച്ചുള്ള മറ്റു വിശദാംശ ങ്ങളും ഫേയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
കെ. എസ്. ഇ. ബി. യും കേരളാ സ്റ്റേറ്റ് ഐ. ടി. ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴി യാണ് പദ്ധതി നടപ്പാ ക്കുന്നത്. ഭാരത് ഇലക്ട്രോ ണിക്‌സ് ലിമിറ്റഡ് പദ്ധതിയുടെ ടെന്‍ഡര്‍ എടുത്തിട്ടുണ്ട്. 2020 ഡിസംബ റോടെ പദ്ധതി പൂര്‍ത്തീ കരി ക്കുക യാണ് ലക്ഷ്യം.
ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ള വര്‍ക്ക് ഈ പദ്ധതി യിലൂടെ അവ രുടെ സേവന ങ്ങള്‍ ജന ങ്ങളില്‍ എത്തിക്കുവാനും കഴിയും. കേബിള്‍ ടി. വി. ഓപ്പ റേറ്റര്‍ മാര്‍ക്ക് അവരുടെ സേവന ങ്ങള്‍ മികച്ച രീതി യില്‍ ജന ങ്ങളി ലേക്ക് എത്തിക്കുവാന്‍ കെ – ഫോണു മായി സഹകരിക്കുവാനുള്ള അവസരവും ഉണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ഇന്റര്‍നെറ്റ്, സാങ്കേതികം, സാമൂഹികം, സാമൂഹ്യക്ഷേമം