അധ്യാപകന്റെ കൈ വെട്ടി മാറ്റി

July 4th, 2010

prof-t-j-joseph-epathramമൂവാറ്റുപുഴ : ചോദ്യ കടലാസില്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യം തയ്യാറാക്കി എന്ന കാരണത്താല്‍ സസ്പെന്‍ഷനില്‍ ആയ അധ്യാപകന്റെ കൈപ്പത്തി ഒരു സംഘം ആളുകള്‍ വെട്ടി മാറ്റി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനാണ് ഇന്ന് രാവിലെ പള്ളിയില്‍ പോയി മടങ്ങുന്ന വഴിയില്‍ ആക്രമണം ഏറ്റത്. ജോസഫും കുടുംബവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയ ശേഷം എല്ലാവരെയും പുറത്തിറക്കി മര്‍ദ്ദിച്ച ശേഷമാണ് ആക്രമികള്‍ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ ജോസഫ്‌ തയ്യാറാക്കിയ ബി. കോം. മലയാളം പരീക്ഷയുടെ ചോദ്യ കടലാസിലാണ് വിവാദമായ ചോദ്യം ഉണ്ടായിരുന്നത്. വിവാദ ചോദ്യ കടലാസിനെ കുറിച്ച് അന്വേഷണം നടത്തിയ മഹാത്മാ ഗാന്ധി സര്‍വകലാശാല ജോസഫിന്റെയും കോളേജ്‌ പ്രധാനാധ്യാപകന്റെയും അംഗീകാരം ഒരു വര്‍ഷത്തേയ്ക്ക് റദ്ദ്‌ ചെയ്തു.

വിവാദത്തെ തുടര്‍ന്ന് ഒട്ടേറെ സംഘടനകളും വ്യക്തികളും സംഭവത്തിനെതിരെ രംഗത്തെത്തുകയും കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ചോദ്യത്തിന് ആസ്പദമായ ഭാഗം ഒട്ടേറെ പ്രഗല്ഭരുടെ തിരക്കഥാ നുഭവങ്ങള്‍ അടങ്ങിയ “തിരക്കഥയുടെ രീതിശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണ്. ഈ പുസ്തകത്തില്‍ എം. ടി. വാസുദേവന്‍ നായര്‍, വിജയ കൃഷ്ണന്‍, സത്യന്‍ അന്തിക്കാട്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ഒട്ടേറെ പേരുടെ അനുഭവങ്ങളും കുറിപ്പുകളുമുണ്ട്. ഇതില്‍ ഇടതു പക്ഷ സഹയാത്രികനായ പി. ടി. കുഞ്ഞു മുഹമ്മദിന്‍റെതായി വന്ന ഭാഗത്ത്‌ നിന്നും എടുത്തതാണ് വിവാദമായ 11ആമത്തെ ചോദ്യത്തിലെ വരികള്‍. സംഭാഷണത്തിന് ഉചിതമായ ചിഹ്നം കൊടുക്കുവാനാണ് ചോദ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വത്വ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

May 31st, 2010

k-e-n-kunhahammedതിരുവനന്തപുരം : സി.പി.എം. ഔദ്യോഗിക പക്ഷം സഹയാത്രി കനെന്ന് മാധ്യമങ്ങള്‍ വിശേഷിക്കുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദും ഇടതു പക്ഷ ബുദ്ധി ജീവിയായ പി. കെ. പോക്കറും ഉയര്‍ത്തി ക്കാട്ടുന്ന സ്വത്വ രാഷ്ട്രീയ വാദത്തോടു വിയോജിച്ചു കൊണ്ട് സി. പി. എം. നേതാക്കള്‍ രംഗത്തു വന്നതോടെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നു. ഇതു സംബന്ധിച്ച് പി. രാജീവ്. എം. പി. യും എം. വി. ഗോവിന്ദന്‍ മാസ്റ്ററും ദേശാഭിമാനി വാരികയിലും ചിന്തയിലും മറ്റും ലേഖനങ്ങള്‍ എഴുതിയിരുന്നു. ലേഖനങ്ങളില്‍ നിന്നും പ്രസംഗ വേദികളിലേക്കും മാധ്യമ ചര്‍ച്ചകളിലേക്കും ഇരു പക്ഷത്തിന്റേയും വാദ പ്രതിവാദങ്ങള്‍ എത്തിയിരിക്കുന്നു.

പു. ക. സ. (പുരോഗമന കലാ സാഹിത്യ സംഘം) സി. പി. എമ്മിന്റെ പോഷക സംഘടന യല്ലെന്നും, പു. ക. സ. യുടെ പ്രവര്‍ത്തകര്‍ ഇടതു പക്ഷത്തു നിന്നു തന്നെ ആക്രമിക്ക പ്പെടുകയാണെന്നും കെ. ഈ. എന്‍. കുഞ്ഞമദ് അഭിപ്രായപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന ക്യാമ്പില്‍ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. സ്വത്വ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയെ ഭയക്കുന്നവരാണ് സംഘടനയെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരിനൊപ്പം ജാതിയുടെ വാല്‍ മുറിക്കാതെ വലിയ വായില്‍ സംസാരിക്കു ന്നവരാണ് ഇതു ചെയ്യുന്നതെന്നും, സ്വത്വ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവരെയാണ് അസ്വസ്ഥ രാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയം കൊണ്ട് കീഴ്‌പ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധമാണെന്നും, സ്വത്വ ചിന്തകള്‍ക്കപ്പുറം വിശാലമാണ് മാര്‍ക്സിയന്‍ വീക്ഷണമായ വര്‍ഗ്ഗ ബോധം എന്നും വിദ്യാഭ്യാസ – സാംസ്കാ‌രിക മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു.

സ്വത്വ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടത് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വേദിയില്‍ നിന്നു കൊണ്ട് ആകണമെന്നും സ്വത്വ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി അവഗണിക്കുവാന്‍ ആകില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കെതിരെ ശക്തമായ പ്രചാരണവുമായി പാര്ട്ടി മുന്നോട്ടു പോകുമ്പോള്‍ കെ. ഈ. എന്‍. എടുക്കുന്ന പരസ്യമായ നിലപാട് രാഷ്ട്രീയ നിരീക്ഷകര്‍ കൌതുകത്തോടെ ആണ് നോക്കി കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഇസ്ലാമിക ബാങ്കിങ്ങ് അനുവദിക്കില്ല – റിസര്‍വ്വ് ബാങ്ക്

May 21st, 2010

ഇന്ത്യയില്‍ നിലവില്‍ ഉള്ള ബാങ്കിങ്ങ് നിയമം അനുസരിച്ച് ഇസ്ലാമിക ബാങ്ക് അനുവദിക്കാന്‍ ആകില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഡി. സുബ്ബറാവു അറിയിച്ചു. ശരീയത്ത് തത്വങ്ങളെ അടിസ്ഥാനമാക്കി പലിശ രഹിത പണമിടപാടാണ് ഇസ്ലാമിക ബാങ്കിങ്ങ് മുന്നോട്ട് വെക്കുന്ന ആശയം. എന്നാല്‍ രാജ്യത്ത് നിലവില്‍ ഉള്ള സംവിധാനം പലിശ വ്യവസ്ഥ അടിസ്ഥാനമാക്കി ഉള്ളതാണ്. അതു കൊണ്ടു തന്നെ ഇസ്ലാമിക ബാങ്കിങ്ങ് ആരംഭിക്കണമെങ്കില്‍ അതിനായി പ്രത്യേകം നിയമ നിര്‍മ്മാണം വേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുവാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ തിരിച്ചെടുക്കണം : സെന്റ്ട്രല്‍ അഡ്മിന്‍സ്ട്ട്രേറ്റീവ് ട്രൈബ്യൂണല്‍

April 23rd, 2010

വിദേശ യാത്രയെ തുടര്‍ന്ന് വിവാദത്തിലാകുകയും ഒടുവില്‍ സസ്പെന്‍ഷന് വിധേയനാകുകയും ചെയ്ത ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ ഉടന്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്റ്ട്രല്‍ അഡ്മിന്‍സ്ട്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.  കേസ് ഈ മാസം 28 ലേക്ക് മാറ്റിവച്ച ട്രൈബ്യൂണല്‍ പക്ഷെ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ ഉടനെ പിന്‍‌വലിക്കണമെന്നും ഒരാഴ്ചക്കകം സര്‍ക്കാര്‍ വിശദ്മായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.   തന്നെ സസ്പെന്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തച്ചങ്കരി സമര്‍പ്പിച്ച പരാതിയിന്മേല്‍ ഇരുവിഭാഗത്തിന്റേയും വാദം കേട്ട ട്രൈബ്യൂണല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.  സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് വിദേശത്ത് പോയതെന്നും ചട്ടലംഘനം പതിവാക്കിയ ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്നും ഗവണ്മെന്റ് പ്ലീഡര്‍ ടൈബ്യൂണലിനു മുമ്പാകെ വിശദീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തച്ചങ്കരി യുടെ സസ്പെന്‍ഷന്‍ – മുഖ്യമന്ത്രിയും ഞാനും കൂടിയാലോചിച്ചിരുന്നു : മന്ത്രി കോടിയേരി ബാലകൃഷ്ണന്‍

April 19th, 2010

ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍റ് ചെയ്ത നടപടി യുമായി ബന്ധപ്പെട്ട് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണക്ക് വഴി വെക്കുന്ന താണെന്നും, സസ്പെന്‍ഷന്‍ സംബന്ധിച്ച വിഷയം താനുമായി മുഖ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു എന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തച്ചങ്കരി ചട്ടം ലംഘിച്ചു എന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാന ത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

142 of 1431020141142143

« Previous Page« Previous « പൂര നഗരിയില്‍ പന്തലുകള്‍ ഒരുങ്ങുന്നു
Next »Next Page » ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. യുടെ രൂക്ഷ വിമര്‍ശനം »



  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine