തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ ശരി വെച്ചു

August 13th, 2010

ടോമിന്‍ ജെ. തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ സെ‌ന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ശരി വെച്ചു. വിദേശ യാത്രാ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി തച്ചങ്കരിക്കെതിരെ നടപടി എടുത്തിരുന്നു. വിദേശ യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. മുന്‍കൂര്‍ അനുമതി ലഭിയ്ക്കാതെയാണ് തച്ചങ്കരി വിദേശ യാത്ര നടത്തിയത്‌. അനുമതി തേടി സമര്‍പ്പിച്ചു എന്ന് പറഞ്ഞു തച്ചങ്കരി ഹാജരാക്കിയ രേഖ യാത്ര വിവാദമായതിനു ശേഷം വ്യാജമായി ഉണ്ടാക്കിയതാണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. വാദം കേട്ട കോടതി നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു.

അഖിലേന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്‌ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നായിരുന്നു നടപടിക്ക്‌ വിധേയനായ തച്ചങ്കരിയുടെ വാദം.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

പോപ്പുലര്‍ ഫ്രണ്ടിനെതിരായ പ്രസ്താവന വളച്ചൊടിച്ചു: വി.എസ്.

July 27th, 2010

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനെതിരെ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് മുസ്ലീംങ്ങള്‍ക്ക് എതിരാണെന്ന് വരുത്തി ത്തീര്‍ക്കാനുള്ള ശ്രമം ദുരുദ്ദേശ പരമാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ പലതും ജനാധിപത്യ വിരുദ്ധമാ‍ണെന്നും, വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിക്കുന്നതില്‍ യു. ഡി. എഫിനു പൊള്ളുന്ന തെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആര്‍. എസ്. എസ്സിനേയും ഹിന്ദു തീവ്രവാദത്തേയും എതിര്‍ക്കുന്ന സമീപനമാണ് തന്റെത്. അതിനര്‍ത്ഥം സി. പി. എം. ഹിന്ദു സമുദയത്തിനു എതിരാണ് എന്നല്ലെന്നും വി. എസ്. വ്യക്തമാക്കി.

ജനാധിപത്യ സംവിധാനം തകര്‍ക്കുവാനും കേരളത്തില്‍ അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ മുസ്ലീം രാജ്യം സ്ഥാപിക്കുവാനും ആണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത് എന്നാണ് വി. എസ്. പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി പരാമര്‍ശം നടത്തിയതു സംബന്ധിച്ച് ഒരു എം. എല്‍. എ. ഉന്നയിച്ച ചോദ്യത്തിനു നിയമ സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനെതിരായി വി. എസ്സ്. നടത്തിയ പ്രസ്താവനയ്ക്കെതിരെ യു. ഡി. എഫും മറ്റു ചില സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മുഖ്യ മന്ത്രിയുടെ പ്രസ്താവന ന്യൂനപക്ഷ വിരുദ്ധം

July 26th, 2010

ദുബായ് : ചെറുപ്പക്കാരെ സ്വാധീനിച്ചും പണം കൊടുത്തും കല്യാണം കഴിച്ചും ഇസ്ലാം മതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്യിപ്പിച്ചും ഇരുപതു വര്‍ഷം കൊണ്ട് കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാക്കാനുള്ള രഹസ്യ അജന്‍ഡ ഇതു വരെ മുസ്ലിം സമുദായത്തില്‍ തീരെ സ്വാധീനം ലഭിച്ചിട്ടില്ലാത്ത പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടായിരുന്നെന്ന മുഖ്യ മന്ത്രി വി. എസ്. അച്ചുതാനന്ദന്റെ പ്രസ്താവന അപലപനീയവും ന്യൂന പക്ഷ വിരുദ്ധവും മത സ്പര്‍ധ ഉളവാക്കാന്‍ കാരണമാകുന്നതും മുസ്ലിം മനസ്സുകളില്‍ മുറിവേല്‍പ്പിക്കുന്നതും മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്തതുമാണെന്ന് ആലൂര്‍ വികസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി പ്രസ്താവനയില്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വത്വ രാഷ്ട്രീയക്കാര്‍ ഒളിച്ചു കളിക്കുന്നു – എം. എം. നാരായണന്‍

July 24th, 2010

mm-narayanan-epathramദുബായ് : സ്വത്വ രാഷ്ട്രീയ വാദികള്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സ്വത്വം ഏതെന്നു വെളിപ്പെടുത്താന്‍ കൂട്ടാക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ്‌ ചിന്തകനും പൊന്നാനി നഗരസഭാ ചെയര്‍മാനുമായ പ്രൊഫ. എം. എം. നാരായണന്‍ അഭിപ്രായപ്പെട്ടു. ദുബായ്‌ സന്ദര്‍ശനത്തിനിടയില്‍ eപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വത്വം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വത്വമാണ് മനുഷ്യനെ മൃഗത്തില്‍ നിന്നും വേര്‍തിരിക്കുന്നതും. പല സ്വത്വങ്ങളുടെ അടരുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് മനുഷ്യന്‍ എന്ന പ്രതിഭാസം. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ വ്യത്യസ്ത സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്വത്വ വാദികള്‍ തയ്യാറല്ല. സ്വത്വ രാഷ്ട്രീയം ഇല്ല എന്ന് പറയുമ്പോള്‍ തന്നെ അവര്‍ സ്വത്വം ഉണ്ട് എന്നും പറയുന്നു. എന്നാല്‍ ഏതാണ് ഇവരുടെ സ്വത്വം? ജാതിയാണോ, മതമാണോ, ഭാഷയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ഇവര്‍ തയ്യാറല്ല എന്നതാണ് ഇതിലെ പൊള്ളത്തരം.

മാര്‍ക്സിസം സ്വത്വത്തെ നിഷേധിക്കുന്നില്ല. എന്നാല്‍ ചരിത്രപരമായി ഏതു കാര്യത്തെയും കാണുന്നത് പോലെ തന്നെയാണ് സ്വത്വത്തേയും മാര്‍ക്സിസം കാണുന്നത്. കേരളത്തെ ഒരു കാലത്ത് വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ചിരുന്നു. എന്നാല്‍ കേരളീയ സമൂഹം ഇന്ന് അതില്‍ നിന്നുമൊക്കെ എത്രയോ മുന്നോട്ട് പോയിരിക്കുന്നു. എന്നാല്‍ ഈ ചരിത്രത്തെ മുഴുവന്‍ അവഗണിച്ചു കൊണ്ട് ഒരാളെ അയാള്‍ ഹിന്ദുവാണ്, നായരാണ്, നമ്പൂതിരിയാണ് എന്നൊക്കെ പറയുന്ന നിലപാടിനോട്‌ എങ്ങനെ യോജിക്കാനാവും? ഇത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധം മാത്രമല്ല ചരിത്ര വിരുദ്ധമായ ഒരു സമീപനം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈ വെട്ട് കേസ് : പ്രധാന പ്രതി അറസ്റ്റില്‍

July 21st, 2010

തൊടുപുഴ : തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അധ്യാപന്‍ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന യൂനുസിനെ പോലീസ് അറസ്റ്റ് ചെയ്തു. പി. എന്‍. ഉണ്ണി രാജയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പിടിയിലായത് കേസിനു നിര്‍ണ്ണായക വഴിത്തിരിവാകും. പാലക്കാട്ടു നിന്നുമാണ് ഇയാളെ പിടികൂടി യതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ സംഭവത്തിനു പുറകിലെ കൂടുതല്‍ വിവരങ്ങള്‍ വെളിവാകൂ.

ഏതാനും ദിവസം മുന്‍പാണ് പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന അധ്യാപകന്റെ കൈ ഒരു സംഘം വെട്ടി മാറ്റിയത്. അറ്റു പോയ കൈപ്പത്തി പിന്നീട് ശസ്ത്രക്രിയ യിലൂടെ തുന്നിച്ചേര്‍ത്തു. അധ്യാപകന്‍ ഇപ്പോഴും ചികിത്സയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

141 of 1431020140141142»|

« Previous Page« Previous « വിവാദ കണ്ടല്‍‌ പാര്‍ക്ക് പൂട്ടി
Next »Next Page » പ്രൊഫ. എ. ശ്രീധര മേനോന്‍ അന്തരിച്ചു »



  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine