തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനെതിരെ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് മുസ്ലീംങ്ങള്‍ക്ക് എതിരാണെന്ന് വരുത്തി ത്തീര്‍ക്കാനുള്ള ശ്രമം ദുരുദ്ദേശ പരമാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ പലതും ജനാധിപത്യ വിരുദ്ധമാണെന്നും, വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിക്കുന്നതില്‍ യു. ഡി. എഫിനു പൊള്ളുന്ന തെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആര്‍. എസ്. എസ്സിനേയും ഹിന്ദു തീവ്രവാദത്തേയും എതിര്‍ക്കുന്ന സമീപനമാണ് തന്റെത്. അതിനര്‍ത്ഥം സി. പി. എം. ഹിന്ദു സമുദയത്തിനു എതിരാണ് എന്നല്ലെന്നും വി. എസ്. വ്യക്തമാക്കി.
ജനാധിപത്യ സംവിധാനം തകര്‍ക്കുവാനും കേരളത്തില്‍ അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ മുസ്ലീം രാജ്യം സ്ഥാപിക്കുവാനും ആണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത് എന്നാണ് വി. എസ്. പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി പരാമര്‍ശം നടത്തിയതു സംബന്ധിച്ച് ഒരു എം. എല്‍. എ. ഉന്നയിച്ച ചോദ്യത്തിനു നിയമ സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനെതിരായി വി. എസ്സ്. നടത്തിയ പ്രസ്താവനയ്ക്കെതിരെ യു. ഡി. എഫും മറ്റു ചില സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം
nannairikkunu . ellamangalangalum
good, all the best