കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

September 15th, 2020

K T Jaleel_epathram

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല. വീണ്ടും മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര വ്യക്തമാക്കി.

അതേസമയം, രണ്ട് തവണയാണ് കെ.ടി ജലീലിനെ എന്‍ഫോഴ്മെന്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ച രാവിലെയുമായാണ് മന്ത്രിയെ ചോദ്യം ചെയ്ത്. വ്യാഴാഴ്ച രാത്രി 7.30നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണിവരെയാണ് അന്നത്തെ ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത്. തുടര്‍ന്ന് പിറ്റേ ദിവസം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായെന്നാണ് ലഭിക്കുന്ന വിവരം.

യുഎഇയില്‍ നിന്നു മതഗ്രന്ഥങ്ങള്‍ വന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ജലീലില്‍ നിന്നു ചോദിച്ചറിഞ്ഞതെന്നാണ് വിവരം. ഇതു സംബന്ധിച്ച വിശദീകരണ കുറിപ്പ് മന്ത്രി എഴുതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചയും എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തിരുവനന്തപുരം നഗര സഭ യില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു

August 15th, 2020

face-mask-to-avoid-spread-of-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം രൂക്ഷ മായതി നാൽ നഗര സഭ യില്‍ ഏർപ്പെടുത്തി യിരുന്ന ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു. എന്നാൽ നഗരസഭ യിലെ കണ്ടൈന്മെന്റ് സോണു കളില്‍ നിയന്ത്രണ ങ്ങള്‍ തുടരും എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ ഓഫീസു കള്‍ക്കും ബാങ്കു കള്‍ അടക്കമുള്ള ധന കാര്യ സ്ഥാപന ങ്ങള്‍ക്കും 50 ശതമാനം ജീവന ക്കാരെ ഉള്‍ ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം.

രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ കടകള്‍ തുറക്കാം. കഫെ, റസ്റ്റോറന്റ്, ഹോട്ടലു കള്‍ എന്നിവക്ക് രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാര്‍സലു കള്‍ മാത്രമേ അനുവദിക്കുക യുള്ളൂ.

മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, സലൂണ്‍, ബാർബർ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവ മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവര്‍ ത്തിക്കുവാന്‍ അനുമതി നല്‍കി യിട്ടുണ്ട്. വിവാഹത്തിന് അമ്പതു പേർക്കും മരണ വീടുകളിൽ ഇരുപത് പേർക്കും സംബന്ധിക്കാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെട്ടിമുടിയിലെ ദുരന്തത്തില്‍ പ്പെട്ടവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം

August 9th, 2020

ramesh-chennithala-epathram
മൂന്നാര്‍ : രാജമല പെട്ടിമുടിയിലെ ഉരുള്‍ പൊട്ട ലില്‍ മരിച്ചവരുടെ കുടുംബ ത്തിനും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നൽകണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജമല സന്ദര്‍ശന ത്തിന് പുറപ്പെടും മുമ്പ് മൂന്നാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.

കരിപ്പൂര്‍ വിമാന അപകട ത്തില്‍ പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ യാണ് പ്രഖ്യാ പിച്ചത്. ഇന്‍ഷ്വറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ട പരിഹാരം ലഭിക്കും. എത്ര സഹായം ലഭി ച്ചാലും മതിയാകില്ല.

പണം ലഭിച്ചതു കൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് പകരം ആവുന്നില്ല. പക്ഷേ പെട്ടിമുടി യിലെ ദുരന്ത ത്തില്‍ പ്പെട്ട വര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചി ട്ടുള്ള അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം പോരാ എന്നും ഇവിടെയും 10 ലക്ഷം രൂപ തന്നെ പ്രഖ്യാപിക്കണം എന്നും മുഖ്യമന്ത്രി യോട് അവശ്യപ്പെടുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. ഇവിടേക്കും മുഖ്യമന്ത്രി വരേണ്ടതു തന്നെ ആയിരുന്നു. ആളുകള്‍ക്ക് ഇടയില്‍ വല്ലാത്ത ആശങ്ക ഉയര്‍ന്നു വന്നിട്ടുണ്ട് എന്നും ഇത് സര്‍ക്കാര്‍ കണക്കില്‍ എടുക്കണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വർണക്കടത്ത്​: മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വപ്​നക്ക്​ സ്വാധീനമെന്ന്​ എൻ.ഐ.എ

August 6th, 2020

pinarayi-vijayan-epathram

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി എൻ.ഐ.എ കോടതിയിൽ. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എയ്ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാറാണ്​ കോടതിയെ അറിയിച്ചത്​. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്​.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചു. സ്വപ്നക്ക്​ സ്പേസ് പാർക്കിൽ ജോലി നൽകിയത് അദ്ദേഹമാണ്​. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചിരുന്നു. അദ്ദേഹം വഴി സ്വപ്​നക്ക്​ മുഖ്യമന്ത്രിയുടെ ഓഫിസിലും വൻ സ്വാധീനമുണ്ട്. ശിവശങ്കറുമായി സ്വപ്നയ്​ക്കുള്ള ബന്ധം നേരത്തെ പുറത്തു വന്നതാണെങ്കിലും എൻ.ഐ.എ ഔദ്യോഗികമായി ഇക്കാര്യം സ്​ഥിരീകരിക്കുന്നത്​ ഇ​പ്പോഴാണ്​. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന അപേക്ഷിച്ചിരുന്നു.

നികുതി വെട്ടിപ്പു കേസ് മാത്രമാണ്​ ഇതെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷക​െൻറ വാദം. എന്നാൽ, കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നും രാജ്യദ്രോഹമാണെന്നും എൻ.ഐ.എ എതിർവാദമുയർത്തി. ഈ കേസിൽ യു.എ.പി.എ നിലനിൽക്കുമോ എന്ന് എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സാമ്പത്തിക ഭീകരവാദമാണ്​ പ്രതികൾ ചെയ്​തതെന്ന്ായിരുന്നു ഇതിന് എൻ.ഐ.എ മറുപടി നൽകിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണക്കടത്ത് : മുന്‍ കേസുകള്‍ അന്വേഷി ക്കുവാന്‍ പ്രത്യേക സംഘം

July 16th, 2020

gold-bars-ePathram
കോഴിക്കോട് : സ്വര്‍ണ്ണക്കടത്തു കേസുകളില്‍ പുനരന്വേണം നടത്തുവാന്‍ എന്‍. ഐ. എ. ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡി. ആര്‍. ഐ., എയര്‍ കസ്റ്റംസ്, കസ്റ്റംസ് പ്രിവന്റീവ് എന്നീ ഡിപ്പാര്‍ട്ടു മെന്റു കളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീ കരിക്കും.

കൊച്ചി കസ്റ്റംസ് കമ്മീഷണ റേറ്റിലെ ഉന്നത ഉദ്യോഗസ്ഥ ന്റെ നിയന്ത്രണ ത്തില്‍ ആയിരിക്കും ഈ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. കേരള ത്തിലെ വിമാന ത്താവള ങ്ങള്‍ വഴി 2010 നു ശേഷം നടന്ന സ്വര്‍ണ്ണ ക്കടത്തു കേസു കള്‍ ആയിരിക്കും ഈ സംഘം അന്വേഷി ക്കുന്നത്. അഞ്ചു വര്‍ഷ ത്തി നിടെ അയ്യായിരം കിലോ യില്‍ അധികം സ്വര്‍ണ്ണം കടത്തി എന്നാണ് എന്‍. ഐ. എ. യുടെ വിലയിരുത്തല്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

11 of 1421011122030»|

« Previous Page« Previous « സ്വപ്‍നയും സന്ദീപും റിമാന്റിൽ
Next »Next Page » സംസ്ഥാനത്ത് പ്രകടന ങ്ങള്‍ക്കും സമര ങ്ങള്‍ക്കും വിലക്ക് »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine