മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

November 21st, 2017

pinarayi-vijayan-epathram
കൊച്ചി : മന്ത്രിസഭ യുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുള്ള കോടതി പരാമര്‍ശം ചൂണ്ടി ക്കാണിച്ചു കൊണ്ട് മുഖ്യ മന്ത്രി യെ സ്ഥാനത്തു നിന്നും നീക്കണം എന്ന് ആവ ശ്യപ്പെട്ട് ‘ക്വോ വാറന്റോ’ ഹര്‍ജി ഫയല്‍ ചെയ്തു.

ഗതാഗത മന്ത്രി യായി രുന്ന തോമസ് ചാണ്ടി യുടെ ഹര്‍ജി യും മന്ത്രി സഭാ യോഗ ത്തില്‍ നിന്നുള്ള സി. പി. ഐ. മന്ത്രി മാരുടെ  ബഹിഷ്‌കരണവും ചൂണ്ടി ക്കാ ണിച്ചു കൊണ്ട് കേരളാ യൂണി വേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ. എസ്. ശശി കുമാറാണ് ഹൈക്കോട തിയില്‍ ക്വോ വാറന്റോ ഹര്‍ജി നല്‍കി യിരി ക്കുന്നത്.

കോടതി പരാമർശ ത്തിന്റെ പശ്ചാത്തല ത്തില്‍ സംസ്ഥാന സര്‍ക്കാറിനു തുടരു വാനുള്ള അവകാശം നഷ്ട പ്പെട്ടു എന്നും മുഖ്യ മന്ത്രിയെ തല്‍ സ്ഥാനത്തു നിന്നും നീക്കണം എന്നുമാണ് ഹർജി യിൽ ആവശ്യ പ്പെടു ന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തോമസ് ചാണ്ടി രാജി വെച്ചു

November 15th, 2017

thomas-chandi_epathram
തിരുവനന്തപുരം: കായൽ കയ്യേറ്റ ക്കേസിൽ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വെച്ചു. എൻ. സി. പി. നേതാവ് ടി. പി. പീതംബരൻ മുഖേന തോമസ് ചാണ്ടി മുഖ്യമന്ത്രി പിണ റായി വിജയന് രാജി ക്കത്ത് കൈമാറി.

കായൽ കൈയ്യേറ്റം നടത്തി എന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോർട്ടിന് എതിരെ തോമസ് ചാണ്ടി നൽകിയ ഹരജി ഹൈക്കോടതി തള്ളുകയും ചാണ്ടിയെ രൂക്ഷ ഭാഷയിൽ വിമർശി ക്കുകയും ചെയ്ത സാഹചര്യ ത്തി ലാണ് മന്ത്രി സ്ഥാനം രാജി വെക്കുന്നത്.

തോമസ് ചാണ്ടി യുടെ രാജി ക്കത്ത് ലഭിച്ചു എന്നും കത്ത് ഗവർണ്ണ ർക്ക് കൈമാറി എന്നും മുഖ്യമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേവസ്വം ഒാർഡിനൻസിൽ ഗവർണ്ണര്‍ ഒപ്പു വെച്ചു

November 15th, 2017

kerala-legislative-assembly-epathram
തിരുവനന്ത പുരം : തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡി ന്റെ കാലാ വധി രണ്ട് വര്‍ഷ മായി വെട്ടി ച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡി നന്‍സില്‍ ഗവര്‍ണ്ണര്‍ പി. സദാ ശിവം ഒപ്പു വെച്ചു.

ഓര്‍ഡിനന്‍സി ന്റെ നിയമ സാധുത സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം പരിഗണിച്ചു കൊണ്ടാണ് നടപടി. കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നേരിട്ട് രാജ്ഭവനില്‍ എത്തി വിശദീകരണം നല്‍കി യിരുന്നു. ഇതോടെ പ്രയാര്‍ ഗോപാല കൃഷ്ണനും അജയ് തറയിലും ദേവസ്വം ബോർഡിൽ നിന്നും ഒഴിവായി.

എ. പത്മകുമാര്‍ (പ്രസിഡണ്ട്) കെ. പി. ശങ്കരദാസ് (മെമ്പര്‍) എന്നിവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണത്തി നായി നിയമിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചരക്കു സേവന നികുതി അഞ്ചു ശതമാനം : ഹോട്ടല്‍ ഭക്ഷണ വില കുറയും

November 15th, 2017

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : ഭക്ഷ്യ വിഭവ ങ്ങള്‍ക്കുള്ള ചരക്കു സേവന നികുതി (ജി. എസ്. ടി.) അഞ്ചു ശത മാന മായി ഏകീകരിച്ചു. ഇതോടെ ഇന്നു മുതല്‍ ഹോട്ടല്‍ ഭക്ഷണ വില കുറയും.

നവംബര്‍ 15 മുതല്‍ എല്ലാ റെസ്റ്റോറണ്ടു കളി ലും ചരക്കു സേവന നികുതി അഞ്ചു ശതമാന മായി ഏകീ കരിച്ചു കൊണ്ട് ജി. എസ്. ടി. കൗണ്‍ സില്‍ തീരുമാനം എടുത്തി രുന്നു.

ചരക്കു സേവന നികുതി നടപ്പില്‍ വന്നപ്പോള്‍ എ. സി. റെസ്റ്റോറ ണ്ടുകളില്‍ 18 ശത മാനവും മറ്റുള്ള വ യില്‍12 ശത മാനവും നികുതി ഏര്‍ പ്പെടു ത്തി യിരുന്നു. ഇതോടെ ഭക്ഷണ വില അധികരി ക്കുകയും പുതിയ നികുതി ഘടനക്ക് എതിരേ പൊതു ജന രോഷവും പ്രതി ഷേധ വും ഉയരു കയും ചെയ്തിരുന്നു.

ഇതു പരിഗണിച്ചു കൊണ്ടാണ് ഇപ്പോള്‍ ജി. എസ്. ടി. അഞ്ച് ശതമാനം ആയി ഏകീകരിച്ചത്. ബുധനാ ഴ്ച മുതല്‍ ഹോട്ടലു കളും റെസ്റ്റോറ ണ്ടു കളും ഭക്ഷണ വില യോ ടൊപ്പം അഞ്ചു ശതമാനം നികുതി യാവും ഈടാ ക്കുക.
– Tag : ePathram food

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദേവസ്വം ഓര്‍ഡിനന്‍സ് : ഗവര്‍ണ്ണര്‍ വിശദീകരണം തേടി

November 13th, 2017

kerala-secretariat-epathram
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി യുടെ കാലാവധി രണ്ടു വര്‍ഷ മായി വെട്ടി ക്കുറച്ച തിന്റെ പ്രാധാന്യം വ്യക്തമാക്കണം എന്ന് ആവശ്യ പ്പെട്ട് ഗവര്‍ണ്ണര്‍ പി. സദാ ശിവം വിശദീ കരണം തേടി.

വിഷയ ത്തില്‍ ഉടന്‍ വിശദീ കരണം നല്‍കും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറി യിച്ചു.

പ്രയാര്‍ ഗോപാല കൃഷ്ണന്‍ പ്രസിഡണ്ടും അജയ് തറ യില്‍ അംഗ വുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാ വധി തികയുന്ന തിന്റെ തലേ ദിവസമാണ് ദേവസ്വം ബോര്‍ഡിന്റെ മൂന്നു വര്‍ഷ ത്തെ കാലാവധി രണ്ട് വര്‍ഷ മായി ചുരുക്കി ക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്‌.

ഓര്‍ഡിനന്‍സ് മടക്കണം എന്ന് കോണ്‍ഗ്രസ്സും ബി. ജെ. പി. യും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍ സില്‍ ഗവര്‍ ണ്ണര്‍ ഒപ്പു വെക്കാത്ത തിനാല്‍ പ്രയാര്‍ ഗോപാല കൃഷ്ണന്‍ ഇന്നലെ നടന്ന ദേവസ്വം ബോര്‍ഡ് യോഗ ത്തില്‍ പങ്കെടു ക്കുകയും ചെയ്തു.

ശബരിമല വിഷയ ത്തില്‍ ഉറച്ച നില പാട് എടുത്ത തിന്റെ പ്രതികാര നടപടി യാണ് സര്‍ക്കാര്‍ നടത്തിയത് എന്നായിരുന്നു പ്രയാര്‍ നൽകിയ വിശദീകരണം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ
Next »Next Page » അന്ധ വിശ്വാസങ്ങള്‍ പിടി മുറുക്കുന്നതു കാണാതെ പോകരുത് : മുഖ്യമന്ത്രി »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine