ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ

November 12th, 2017

hartal-idukki-epathram
ഗുരുവായൂര്‍ : കിഴക്കെ നട യിലെ നെന്മി നിയില്‍ ആര്‍. എസ്. എസ്. പ്രവര്‍ ത്തകന്‍ ആനന്ദ് വെട്ടേറ്റു മരിച്ച സംഭവ ത്തില്‍ പ്രതി ഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്ക ളാഴ്ച രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ ബി. ജെ. പി. യുടെ ഹര്‍ത്താല്‍.

നാല് വര്‍ഷം മുന്‍പ് സി. പി. എം. പ്രവര്‍ത്ത കന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി ആയി രുന്നു ആനന്ദ്. നെന്മിനി എൻ. എസ്. എസ്. കര യോഗം ഒാഫീ സിന്ന് അടുത്തു വെച്ച് ഞായ റാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയി രുന്നു സംഭവം.

കാറില്‍ എത്തിയവര്‍ ബൈക്കില്‍ സഞ്ചരിച്ച ആനന്ദി നെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുക യായി രുന്നു. ചാവ ക്കാട് സ്വകാര്യ ആശുപത്രി യിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഉമ്മൻ‌ ചാണ്ടി തെറ്റുകാരന്‍ : സോളാര്‍ റിപ്പോര്‍ട്ട് നിയമ സഭയില്‍

November 9th, 2017

oommen-chandy-epathram
തിരുവനന്ത പുരം : സോളാർ കേസിൽ ഉമ്മൻ‌ ചാണ്ടി തെറ്റുകാരന്‍ എന്ന് ജസ്റ്റിസ് ജി. ശിവ രാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമ സഭ യില്‍ വെച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജ യന്‍.

ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി യുടെ ഓഫീസ് ദുരുപ യോഗം ചെയ്തു എന്നും ഉമ്മന്‍ ചാണ്ടി യും പേഴ്‌സണല്‍ സ്റ്റാഫും സരിതാ നായരെ വഴി വിട്ടു സഹായിച്ചു എന്നും റിപ്പോ ർട്ടിൽ പരാമര്‍ശം.

സരിതാ നായരുടെ ടീം സോളര്‍ കമ്പനി യുടെ വളർച്ചക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു എന്നും ഇതിന് സരിത യില്‍ നിന്ന് പണം സ്വീകരിച്ച തായും സരിതയെ ശാരീരി കമായി ഉപയോ ഗിക്കു കയും ലൈംഗിക സംതൃപ്തി നേടുകയും ചെയ്തത് കൈക്കൂലി യായി കാണാം എന്നും റിപ്പോര്‍ട്ടി ല്‍ പറയുന്നു.

ഉമ്മൻ ചാണ്ടിയെ രക്ഷിക്കുവാൻ തിരു വഞ്ചൂർ രാധാ കൃഷ്ണൻ ശ്രമിച്ചു. കേസ് അന്വേഷി ച്ച പോലീസ് സംഘ വും ഉമ്മന്‍ ചാണ്ടിയെ രക്ഷി ക്കു വാന്‍ ശ്രമിച്ചു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ടീം സോളര്‍ കമ്പനി യെ എല്ലാ രീതി യിലും സഹാ യിച്ചു. ഔദ്യോഗിക വസതി യില്‍ വച്ച് ആര്യാടന് 27 ലക്ഷം രൂപ നല്‍കി എന്നും റിപ്പോര്‍ട്ട് വിശദീ കരി ക്കുന്നു.

കണ്ടെ ത്തലു കളുടെ അടിസ്ഥാന ത്തിൽ ഉമ്മൻ ചാണ്ടി അടക്ക മുള്ള വർക്ക് എതിരായി അന്വേഷണം നടത്തു വാൻ ഉത്തര മേഖലാ ഡി. ജി. പി. രാജേഷ് ദിവാന്റെ നേതൃത്വ ത്തിൽ പ്രത്യേക സംഘ ത്തെ നിയോ ഗിച്ചു എന്നും മുഖ്യ മന്ത്രി അറിയിച്ചു.

1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതു ജന താൽപര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്ര വേഗം സഭയില്‍ വെച്ചത്. എന്നും മുഖ്യമന്ത്രി അറി യിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍

November 7th, 2017

hartal-idukki-epathram
തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആയി രിക്കും എന്ന് ഹിന്ദു ഐക്യവേദി.

ഗുരു വായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം മല ബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെ ടുത്ത തില്‍ പ്രതി ഷേധി ച്ചു കൊണ്ടാണ് ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തി രിക്കു ന്നത്.

ഹൈക്കോടതി ഉത്തര വിനെ തുടർന്ന് ചൊവ്വാ ഴ്ച രാവിലെ യാണ് പൊലീസ് സംര ക്ഷണ ത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം ഏറ്റെ ടുത്തത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

November 7th, 2017

sree-krishna-temple-guruvayoor-ePathram ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നിരുന്നു. ഇതിനാൽ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നാ​ല് സ്വാ​ശ്ര​യ മെ​ഡി​ ക്ക​ല്‍ കോ​ള​ജു ​ക​ളി​ലെ ഫീസ് നിരക്ക് നിശ്ചയിച്ചു

October 31st, 2017

cochin-university-campus-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡി ക്കല്‍ കോളജു കളിലെ ഫീസ് നിരക്ക് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ തീരു മാനിച്ചു.

കോലഞ്ചേരി, അമല, ജൂബിലി, പുഷ്പ ഗിരി എന്നീ നാലു കോളജു കളിലെ ഫീസാണ് നിശ്ച യിച്ചത്. ഈ വർഷം 4.85 ലക്ഷം രൂപയും അടുത്ത വർഷം 5.60 ലക്ഷം രൂപയും ആയി രിക്കും ഫീസ്.

എന്‍. ആര്‍. ഐ. സീറ്റില്‍ ഈ വര്‍ഷം 18 ലക്ഷം രൂപയും അടുത്ത വര്‍ഷം 20 ലക്ഷം രൂപയും ആയിരിക്കും ഫീസ്. നിലവിൽ അഞ്ചു ലക്ഷം രൂപ ഫീസിലാണ് നാലു കോളജു കളും പ്രവേശനം നടത്തിയിരുന്നത്. കോളേജു കളുടെ വരവു ചെലവു കണക്കു കള്‍ പരിശോധിച്ച ശേഷ മാണ് പുതിയ ഫീസ് നിശ്ചയിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നികുതി വെട്ടിപ്പ് : നടി അമലാ പോളിനെതിരെ അന്വേഷണം
Next »Next Page » തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine