തിരുവനന്ത പുരം : സോളാർ കേസിൽ ഉമ്മൻ ചാണ്ടി തെറ്റുകാരന്‍ എന്ന് ജസ്റ്റിസ് ജി. ശിവ രാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമ സഭ യില്‍ വെച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജ യന്‍.
ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി യുടെ ഓഫീസ് ദുരുപ യോഗം ചെയ്തു എന്നും ഉമ്മന്‍ ചാണ്ടി യും പേഴ്‌സണല്‍ സ്റ്റാഫും സരിതാ നായരെ വഴി വിട്ടു സഹായിച്ചു എന്നും റിപ്പോ ർട്ടിൽ പരാമര്‍ശം.
സരിതാ നായരുടെ ടീം സോളര്‍ കമ്പനി യുടെ വളർച്ചക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു എന്നും ഇതിന് സരിത യില്‍ നിന്ന് പണം സ്വീകരിച്ച തായും സരിതയെ ശാരീരി കമായി ഉപയോ ഗിക്കു കയും ലൈംഗിക സംതൃപ്തി നേടുകയും ചെയ്തത് കൈക്കൂലി യായി കാണാം എന്നും റിപ്പോര്‍ട്ടി ല്‍ പറയുന്നു.
ഉമ്മൻ ചാണ്ടിയെ രക്ഷിക്കുവാൻ തിരു വഞ്ചൂർ രാധാ കൃഷ്ണൻ ശ്രമിച്ചു. കേസ് അന്വേഷി ച്ച പോലീസ് സംഘ വും ഉമ്മന്‍ ചാണ്ടിയെ രക്ഷി ക്കു വാന്‍ ശ്രമിച്ചു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ടീം സോളര്‍ കമ്പനി യെ എല്ലാ രീതി യിലും സഹാ യിച്ചു. ഔദ്യോഗിക വസതി യില്‍ വച്ച് ആര്യാടന് 27 ലക്ഷം രൂപ നല്‍കി എന്നും റിപ്പോര്‍ട്ട് വിശദീ കരി ക്കുന്നു.
കണ്ടെ ത്തലു കളുടെ അടിസ്ഥാന ത്തിൽ ഉമ്മൻ ചാണ്ടി അടക്ക മുള്ള വർക്ക് എതിരായി അന്വേഷണം നടത്തു വാൻ ഉത്തര മേഖലാ ഡി. ജി. പി. രാജേഷ് ദിവാന്റെ നേതൃത്വ ത്തിൽ പ്രത്യേക സംഘ ത്തെ നിയോ ഗിച്ചു എന്നും മുഖ്യ മന്ത്രി അറിയിച്ചു.
1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതു ജന താൽപര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്ര വേഗം സഭയില്‍ വെച്ചത്. എന്നും മുഖ്യമന്ത്രി അറി യിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്, വിവാദം, സാമ്പത്തികം