തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുമ്പോള്‍ മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരെ കേസെടുക്കുവാന്‍ കോടതി തീരുമാനം. കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല എം. എല്‍. എ., പിള്ളയുടെ മകനും മന്ത്രിയുമായ ഗണേശ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം. പി., എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ തടവു പുള്ളിയായ പിള്ളയെ അദ്ദേഹത്തിന്റെ പേരില്‍ ഉള്ള മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.
ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിള്ള തന്റെ മൊബൈല്‍ ഫോണ്‍ ഉപയൊഗിച്ച് പലരുമായും ബന്ധപ്പെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഒരു മാധ്യമ പ്രവര്‍ത്തകനുമായി ആശുപത്രിയില്‍ നിന്നും പിള്ള സംസാരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടിരുന്നു. ജയില്‍ പുള്ളികള്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നിരിക്കെയാണ് മുന്‍മന്ത്രി കൂടിയായ പിള്ള മന്ത്രി അടക്കമുള്ളവരുമായി ഫോണില്‍ സംസാരിച്ചിരുന്നത്. ജോയ് കൈതാരം അഡ്വക്കേറ്റ് എം. രാഹുല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് തിരുവനന്തപുരം സി. ജെ. എം. കോടതി തടവു പുള്ളിയായിരിക്കെ പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ട വര്‍ക്കെതിരെ നടപടി്യെടുക്കുവാന്‍ തീരുമാനിച്ചത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം