തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി യുടെ കാലാവധി രണ്ടു വര്‍ഷ മായി വെട്ടി ക്കുറച്ച തിന്റെ പ്രാധാന്യം വ്യക്തമാക്കണം എന്ന് ആവശ്യ പ്പെട്ട് ഗവര്‍ണ്ണര്‍ പി. സദാ ശിവം വിശദീ കരണം തേടി.
വിഷയ ത്തില്‍ ഉടന്‍ വിശദീ കരണം നല്‍കും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറി യിച്ചു.
പ്രയാര്‍ ഗോപാല കൃഷ്ണന്‍ പ്രസിഡണ്ടും അജയ് തറ യില്‍ അംഗ വുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാ വധി തികയുന്ന തിന്റെ തലേ ദിവസമാണ് ദേവസ്വം ബോര്‍ഡിന്റെ മൂന്നു വര്‍ഷ ത്തെ കാലാവധി രണ്ട് വര്‍ഷ മായി ചുരുക്കി ക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്.
ഓര്‍ഡിനന്‍സ് മടക്കണം എന്ന് കോണ്‍ഗ്രസ്സും ബി. ജെ. പി. യും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍ സില്‍ ഗവര്‍ ണ്ണര്‍ ഒപ്പു വെക്കാത്ത തിനാല്‍ പ്രയാര്‍ ഗോപാല കൃഷ്ണന്‍ ഇന്നലെ നടന്ന ദേവസ്വം ബോര്‍ഡ് യോഗ ത്തില്‍ പങ്കെടു ക്കുകയും ചെയ്തു.
ശബരിമല വിഷയ ത്തില്‍ ഉറച്ച നില പാട് എടുത്ത തിന്റെ പ്രതികാര നടപടി യാണ് സര്‍ക്കാര്‍ നടത്തിയത് എന്നായിരുന്നു പ്രയാര്‍ നൽകിയ വിശദീകരണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള സാംസ്കാരിക വ്യക്തിത്വം, മതം, വിവാദം