Monday, January 21st, 2013

സ്ത്രീകള്‍ സമത്വം ആഗ്രഹിക്കുന്നതതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് ഒരു കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് എന്ന് സുന്നി വിഭാഗത്തിന്റെ മത പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. പുരുഷന്മാര്‍ക്ക് ഒപ്പം തുല്യത വേണമെന്ന് പറയുന്നതാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നും ശിക്ഷ കര്‍ശനമാക്കുന്നതുകൊണ്ട് പീഡനങ്ങള്‍ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം പ്രകൃതി വിരുദ്ധമാണെന്നും കാന്തപുരം അഭിപ്രായപ്പെടുന്നു. ഭര്‍ത്താവിനേയും മക്കളേയും പരിചരിച്ച് വീട്ടില്‍ കഴിയേണ്ടവളാണ് ഭാര്യയെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗത്ത് പറഞ്ഞതിനെ കാന്തപുരം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു പത്രത്തിനു അനുവദിച്ച അഭിമുഖത്തിലാണ് അബൂബക്കര്‍ മുസ്ല്യാര്‍ സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ദില്ലിയില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഉയര്‍ന്ന ആവശ്യത്തെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. ഞങ്ങള്‍ എന്ത് വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറയണ്ട, ഞങ്ങളെ ആക്രമിക്കരുതെന്ന് മറ്റുള്ളവരോട് പറയുകയാണ് വേണ്ടതെന്ന് പറയുന്നത് ഞങ്ങളുടെ വീടുകള്‍ തുറന്നിടും പക്ഷെ നിങ്ങള്‍ മോഷ്ടിക്കരുത് എന്ന് പറയുന്നത് പോലെ ആണ് എന്ന് അദ്ദേഹം ഉദാഹരിക്കുന്നു. അറബ് രാജ്യങ്ങളില്‍ സ്ത്രീകളുടെ നേരെ ഉള്ള അതിക്രമങ്ങള്‍ കുറവാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സ്ത്രീകളുടെ സാമൂഹികമായ ഇടപെടലുകള്‍ കുറവാണെന്നും അതിനാല്‍ അവര്‍ക്ക് ദുരിതം വരുത്തിവെക്കുന്നില്ല. ഇവിടെ കാര്യങ്ങള്‍ തിരിച്ചാണെന്നും അദ്ദേഹം പറയുന്നു.
കാന്തപുരത്തിന്റെ നിലപാടിനെതിരെ സ്ത്രീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീ സ്വാതന്ത്യത്തിനെതിരെ ആര്‍.എസ്.എസിനും കാന്തപുരത്തിനും ഒരേ നിലപാട് ആണെന്ന് അവര്‍ ആരോപിക്കുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

5 അഭിപ്രായങ്ങള്‍ to “സ്ത്രീകള്‍ സമത്വം ആഗ്രഹിക്കുന്നതതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍”

 1. sindhuraj says:

  കാന്തപുരം സാഹിബ് പറയുന്ന കാര്യങ്ങള്‍ അര്‍ദ്ധ സത്യങ്ങൾ മാത്രം ആണ്. ഒരു മത പണ്ഡിതൻ എന്ന നിലയില്‍ സാഹിബിനെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. പക്ഷേ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കഴിവു കുറഞ്ഞവരാണ് എന്ന് സാഹിബ് പറഞ്ഞാൽ ഇന്ദിരാ ഗാന്ധിയും മാഡം ക്യൂറിയും ബേനസീര്‍ ഭൂട്ടോയും ഒക്കെ ഉസ്താദിനേക്കാൾ എത്രയോ കഴിവും കാര്യപ്രാപ്തിയും ഉള്ളവരായിരുന്നു എന്ന സത്യത്തിന്റെ നേർക്ക് പഴമുറം പിടിക്കാനുള്ള വിഫല ശ്രമം ആണ് എന്നേ വിനയ പൂർവം പറയാനുളളൂ.

  സ്ത്രീ സാമൂഹ്യ ഘടന കൊണ്ടാണ് പിന്നോക്കം പോകുന്നത്. ഇന്ത്യയിൽ തന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീക്കു മേല്‍ക്കൊയ്മയുള്ള മാതൃ മേധാവിത്വ സമൂഹങ്ങളിൽ അവള്‍ അബല അല്ല എന്നു കാണാം.

  അറബ് രാജ്യങ്ങളില്‍ പീഡനം കുറവാണ് എന്നത് സത്യമല്ല എന്നു അവിടെ പണി എടുത്തിട്ടുള്ളവർക്ക് അറിയാവുന്നതാണ്. അവിടങ്ങളിൽ നടക്കുന്ന എല്ലാ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാദ്ധ്യമങ്ങൾക്കില്ല അതുകൊണ്ട് പീഡനം നടന്നാലും പുറം ലോകം അറിയാറില്ല. അറബി സ്ത്രീകൾ നിയന്ത്രണത്തിൽ കഴിയുന്നു എന്നതു ഭാഗിക സത്യം മാത്രമാണ്. സൌദിയെ സംബന്ധിച്ചു മാത്രം ആണ് ശരി. ബാക്കി അറബ് രാജ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്നുണ്ട്.

 2. Sanu says:

  I guess the women here needs to regain their identity and learn to ignore the vested interests misguiding them on their behalf. On one side women claim equality to men or fight for it which in my view is no problem, on other front they want them to be maintained by men and want to grab his property and want the law of this country do such job for them. Then they cry when their son or brother is the next victim of such a system. In my view this duality is a shame on them and also our system.

 3. Jomon says:

  വിവരക്കേട് ഒരു കുറ്റമല്ല .മൊയില്യാര്‌ക്കു തലയില്‍ ആള്‍ താമസമില്ലാത്തത് ഒരു കുറ്റമല്ല .ഒരല്‍പം അന്തം അഥവാ ബുദ്ധി ഉണ്ടാവാന്‍ പ്രാര്തിക്കുകയല്ലാതെ ആര്‍ക്ക് എന്ത് ചെയ്യാനാവും .സ്ത്രീ , അവള്‍ അമ്മ ആവട്ടെ ,മകള്‍ ആവട്ടെ ,മുത്തശ്ശി ആവട്ടെ ,അവളെ കേവലമായ ഒരു ഭോഗ വസ്തു ആയി മാത്രം കാണുന്ന ഒരു തരം വൃത്തികെട്ട സംസ്കാരം ഇതിലൂടെ വളര്‍ത്താം ; അല്ലാതെന്ത് ? അസുഖം ബാധിച്ചു വയ്യാതായാലും മരണം കാത്തു കിടന്നാലും അമ്മ സ്വന്തം അസ്തിത്വത്തിന്റെ അംശം ആണെന്ന തിരിച്ചറിവ് ഉണ്ടാക്കി എടുക്കേണ്ടതിന് പകരം ,വെറും ഒരു സ്ത്രീ ശരീരം മാത്രം ആവുന്ന നാളത്തെ തലമുറയുടെ ഗതികേട് ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം . മൊയില്യാര്‌ക്കു സ്തുതി

 4. elkdxb says:

  സാഹിബ് പറയുന്ന കാര്യങ്ങള്‍ ഒരു പരിധി വരെ സത്യം അനു പ്രകൃതിയില്‍ എല്ലാ ജീവികലിലും പുരുഷനാനു സ്ത്രീയെകാല്‍ സ്താനം. പിന്നെ 100 പീധനകെസുകളീല്‍ 70 ലും സ്ത്രീകല്‍ക്കുകൂഡീ പങ്കുന്റൂ . asamayathu purusha friends noppam karanji nadakkuka schoolil pokenda kutti kootukaranteyoppam chutti nadakkuka yathoru parachayavum illatha alude koode povuka.
  mobile angane enthellam karyangal ithellam oru paridi vare ozhivakkunnathanu ee peedanangal

 5. John says:

  വളരെ ശരിയായ നിരീഷണം.

  ആണായാലും പെണ്ണായാലും മാന്യമായി വസ്ത്രം ധരിക്കണം

  അല്ലാത്തതെന്തും നമ്മുടെ സംസ്കാരത്തിനു യോജിക്കാത്തതാണ്.

  സായിപ്പും മദാമ്മയും കാണിക്കുന്നത് കണ്ട് അത് അതുപോലെ ഇവിടെയുമാവണം എന്ന് വാശി പിടിക്കരുത്.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു
 • ഗെയിൽ : നിറവേറ്റിയത് സർക്കാരിന്റെ പ്രധാന വാഗ്ദാനം
 • ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കേരള ത്തിൽ സ്ഥിരീകരിച്ചു
 • കേരളത്തില്‍ കൊവിഡ് പരിശോധനാ ഫീസ് കുറക്കും
 • പുതു വർഷം മുതൽ പ്ലാസ്റ്റിക് നിരോധന നിയമം കർശ്ശനം
 • ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്
 • കേരളം കാത്തിരുന്ന വിധി : അഭയ കേസില്‍ പ്രതി കള്‍ക്ക് ജീവ പര്യന്തം
 • സുഗതകുമാരി അന്തരിച്ചു
 • ഷിഗല്ല രോഗ വ്യാപനം :  ജാഗ്രതാ നിർദ്ദേശം
 • കാര്‍ഷിക നിയമം : കേരള നിയമ സഭ യുടെ പ്രത്യേക സമ്മേളനം
 • അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍
 • കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി അന്തരിച്ചു
 • ക്ഷേ​ത്ര​ ന​ഗ​ര​ത്തി​ലെ കൊ​വി​ഡ് വ്യാ​പ​നം രൂക്ഷം
 • സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ്
 • യു. എ. ഖാദർ അന്തരിച്ചു
 • ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍
 • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ ആവേശ ത്തോടെ പോളിംഗ് ബൂത്തു കളിലേക്ക്
 • വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും
 • വാഹന പുക പരിശോധന : ജനുവരി മുതല്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനിലൂടെ
 • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍ • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine