തിരുവനന്തപുരം : സി. പി. ഐ. (എം) ജനിതക വിളകളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല എന്നത് ജനിതക വിളകള്‍ക്കുള്ള നിരുപാധിക പിന്തുണയല്ല എന്ന് ധന മന്ത്രിയും സി. പി. ഐ. എം. കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് വ്യക്തമാക്കി. ജനിതക വിത്തിനെ എതിര്‍ക്കുന്നത് അന്ധ വിശ്വാസമാണ് എന്ന സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയെ ചൊല്ലി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍, എ. കെ. ജി. ഗവേഷണ പഠന കേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്‌ട്ര പഠന കോണ്ഗ്രസില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിത വിപ്ലവത്തിന്റെ കാര്യത്തില്‍ നടന്ന പോലെ ജനിതക സാങ്കേതിക വിദ്യയുടെ ഗവേഷണവും പൊതു മേഖലയിലാണ് നടക്കേണ്ടത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇതിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖല ഈ രംഗം കയ്യടക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.
ബി. ടി. വഴുതനയെ പാര്‍ട്ടി എതിര്‍ത്തത് അത് മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വേണ്ടത്ര പഠനം നടന്നിട്ടില്ല എന്നതിനാലാണ്. ഇതിന്റെ ഉപയോഗത്തിന് മുപ്പത് വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. മൊണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ബി. ടി. പരുത്തി പോലെ ജനിതക വിത്തുകളെ സ്വകാര്യ കുത്തകകള്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടി അംഗീകരിക്കില്ല. കേന്ദ്ര സര്‍ക്കാരായിരുന്നു അതിന് ഉത്തരവാദി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gm-crops