Wednesday, August 11th, 2010

3 ഇഡിയറ്റ്സിലെ സ്ക്കൂള്‍ നശിച്ചു

druk-white-lotus-school-epathram

ലഡാക്ക് : അമീര്‍ ഖാന്റെ 3 ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ലേ യിലെ സ്ക്കൂള്‍ പൂര്‍ണ്ണമായി ഒലിച്ചു പോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവിടത്തെ ഇരുന്നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണ്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സിനിമയിലൂടെ പ്രശസ്തമായതിനു ശേഷം “റാഞ്ചോ” യുടെ സ്ക്കൂള്‍ എന്നായിരുന്നു ഈ സ്ക്കൂള്‍ അറിയപ്പെട്ടിരുന്നത്. 3 ഇഡിയറ്റ്സ് എന്ന സിനിമയില്‍ അമീര്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് റാഞ്ചോ.

പരിസ്ഥിതി സൌഹൃദ പരമായ നിര്‍മ്മാണത്തിന് നിരവധി അന്താരാഷ്‌ട്ര പുരസ്കാരങ്ങളും ബഹുമതികളും ഈ സ്ക്കൂള്‍ കെട്ടിടത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച ഗ്രീന്‍ ബില്‍ഡിംഗ്, മികച്ച വിദ്യാഭ്യാസ കെട്ടിടം, മികച്ച ഏഷ്യന്‍ കെട്ടിടം എന്നിങ്ങനെ മൂന്നു വേള്‍ഡ്‌ ആര്‍ക്കിടെക്ചര്‍ പുരസ്കാരങ്ങള്‍ ലഭിച്ച ഈ കെട്ടിടം നിര്‍മ്മിച്ചത്‌ അരൂപ് അസോസിയേറ്റ്സ് ആണ്.

druk-white-lotus-school-1-epathram

ലഡാക്കിന്റെ പരമ്പരാഗത സംസ്കാരവും ബുദ്ധ മത തത്വ ശാസ്ത്രവും ഇണക്കി ചേര്‍ത്ത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്ന ദ്രുക്ക് വൈറ്റ്‌ ലോട്ടസ് സ്ക്കൂള്‍ ദ്രുക്ക്പ ബുദ്ധിസ്റ്റ് സമൂഹത്തിനു വേണ്ടി ദ്രുക്ക് കാര്‍പോ എഡുക്കേഷ്യനല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദ്രുക്ക് ട്രസ്റ്റ്‌ ആണ് നിര്‍മ്മിച്ചത്‌. ബ്രിട്ടീഷ്‌ കൌണ്‍സില്‍ ഓഫ് സ്ക്കൂള്‍ എന്‍വയോണ്‍മെന്റ് എന്ന സംഘടനയുടെ മികച്ച വിദ്യാഭ്യാസ അന്തരീക്ഷം നില നില്‍ക്കുന്ന സ്ക്കൂളിനുള്ള പുരസ്കാരവും ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും നവീനമായ രീതിയില്‍ പണിത ഗ്രീന്‍ വിദ്യാലയം ആണ് ദ്രുക്ക് സ്ക്കൂള്‍. പഠന മുറികളില്‍ സ്വാഭാവിക വെളിച്ചമാണ് ഉപയോഗിച്ചിരിക്കുന്നത്. പുലര്‍കാല സൂര്യ രശ്മികള്‍ കിഴക്ക് നിന്നും ചില്ലു പാളികളിലൂടെ കടന്നു വരുമ്പോള്‍ ഉച്ചയ്ക്ക് കെട്ടിടത്തിന്റെ മുകള്‍ തട്ടില്‍ നിര്‍മ്മിച്ച പ്രത്യേക അറകളിലൂടെ സൂര്യ വെളിച്ചം മുറികളില്‍ അരിച്ചെത്തുന്നു. പടിഞ്ഞാറേ ഭിത്തികളില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക തരം ചില്ലുകളിലൂടെ അസ്തമയ സൂര്യന്‍ സായം കാലങ്ങളില്‍ പഠന മുറികള്‍ സ്വര്‍ണ്ണ ശോഭയാല്‍ പ്രഭാ പൂരിതമാക്കുന്നു.

druk-white-lotus-school-2-epathram

കെട്ടിടത്തിന്റെ സവിശേഷമായ നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ചിത്രം

വര്‍ഷത്തില്‍ മുന്നൂറു ദിവസവും തെളിഞ്ഞ സൂര്യ പ്രകാശം ലഭിക്കുന്ന ലഡാക്കില്‍ സ്ക്കൂളിന്റെ പ്രവര്ത്തനത്തിനായുള്ള വൈദ്യുതി സൗരോര്‍ജം കൊണ്ടാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിനായുള്ള സൌരോര്‍ജ്ജ ജേനറേറ്റര്‍ 2008ലാണ് സ്ഥാപിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൌരോര്‍ജ്ജ പാനലുകള്‍ സൂര്യ പ്രകാശം വലിച്ചെടുത്തു ജെനറേറ്ററിന്റെ ടര്‍ബൈനുകളെ പ്രവര്‍ത്തന നിരതമാക്കുന്നു.

മരുഭൂമിയില്‍ വെള്ളം ആവശ്യമില്ലാതെ മതിയായ വായു സഞ്ചാരം ഉറപ്പു വരുത്തിയ കക്കൂസ്, സൗരോര്‍ജ്ജം കൊണ്ട് ചൂടാവുന്ന പ്രത്യേക രീതിയില്‍ നിമ്മിച്ച മതിലുകള്‍, മഞ്ഞ് ഉരുകിയ വെള്ളം ഗുരുത്വ ബലം കൊണ്ട് 30 മീറ്റര്‍ ആഴത്തില്‍ നിന്നും കെട്ടിടത്തിലേക്ക് പമ്പ് ചെയ്യപ്പെടുന്നത്, മരത്തിന്റെ പട്ടികകളും ഉരുക്കും കൊണ്ട് നിര്‍മ്മിച്ച ഭൂചലനത്തെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള നിര്‍മ്മാണം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഈ കെട്ടിടത്തിന് അവകാശപ്പെടാന്‍ ഉണ്ടായിരുന്നു.

കടുത്ത നിറം പൂശിയ, പൊള്ളയായ ചുമരുകള്‍ മണ്ണും കരിങ്കല്ലും കൊണ്ടാണ് നിര്‍മ്മിച്ചത്‌. പകല്‍ മുഴുവന്‍ ഈ കടുത്ത നിറം സൂര്യന്റെ ചൂടിനെ വലിച്ചെടുത്ത് പുറം ചുമരിലെ ചൂട്‌ സംഭരിക്കുന്ന പദാര്‍ത്ഥങ്ങള്‍ പൊതിഞ്ഞ പാളികള്‍ വഴി ചുമരിനുള്ളിലെ വായുവില്‍ സംഭരിക്കുന്നു. ഈ ചൂട് രാത്രി കാലത്ത്‌ കെട്ടിടത്തിനുള്ളിലേക്ക് തുറന്നു വിടാന്‍ പ്രത്യേകം ജാലകങ്ങളുണ്ട്.

പരിസ്ഥിതി സൌഹൃദ കെട്ടിട നിര്‍മ്മാണ ശൈലിയുടെ ഉദാത്തമായ ഒരു മാതൃകയാണ് കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലില്‍ നഷ്ടമായത്‌.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010