മൂലമറ്റം : സംസ്ഥാനത്തെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയില്‍ ഇന്ന് രാവിലെ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6 മണിക്കാണ് മൂലമറ്റത്തും ഉപ്പുകുന്നിലും ചെറിയ തോതിലുള്ള കമ്പനങ്ങള്‍ അനുഭവപ്പെട്ടത്. അണക്കെട്ടിന് എന്തെങ്കിലും നാശമോ തകരാറോ സംഭവിച്ചതായി ഇത് വരെ സൂചനയില്ല. നേരിയ തോതിലുള്ള ഭൂ ചലനം ആയതിനാലും രാവിലെ ആയതിനാലും സ്ഥലവാസികള്‍ തന്നെ മിക്കവാറും സംഭവം അറിഞ്ഞതേയില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച കോന്നിയില്‍ ഭൂചലനം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഏറെ അകലെയല്ല കോന്നി എന്നതാണ് ആശങ്കയ്ക്ക് കാരണമായത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: accident, climate, dams, electricity, nature, tragedy