മുംബൈ: റയ്ഗഢിലെ കൊന്‍ദാനെ ഡാം പദ്ധതി നുറുകണക്കിന് ഏക്കര്‍ വന ഭുമിയെ പ്രതികൂലമായി ബാധിക്കും. പരിസ്ഥിതിക്ക് ഹിതകരമല്ലാത്ത ഇതുപോലുള്ള പദ്ധതികളുമായി മുന്നോട്ടുപോകരുതെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു . ഇപ്പോള്‍ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന റയ്ഗഢിലെ കൊന്‍ദാനെ ഡാം പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്നുനല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി. ഡി. സിന്‍ഹ ഇക്കാര്യം പറഞ്ഞത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ പദ്ധതിക്ക് ഇല്ലാത്തതിനാലും, ഗുഹകളെ ബാധിക്കുമെന്നതിനാലും പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കി യോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കിയിട്ടുള്ള കാര്യം പരിഗണിച്ചും ഈ പദ്ധതി നിര്‍ത്തിവേക്കണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. മിഹിര്‍ ദേശായ് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല എന്ന് പറഞ്ഞത്
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: campaigns, dams, eco-friendly, eco-system