തീരുമാനമാകാതെ ഡര്‍ബന്‍ ഉച്ചകോടി സമാപിച്ചു

December 11th, 2011

carbon-footprint-epathram

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച് തീരുമാനമാകാതെ സമാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മുഖ്യ കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി അടുത്ത വര്‍ഷത്തോടെ അവസാനിക്കാനിരിക്കെ 194 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച പുതിയ നിയമത്തിന് പ്രാഥമിക ധാരണ മാത്രമാണ് ഉണ്ടായ ഏക പുരോഗതി. പുതിയ നിയമത്തിന് രൂപം നല്‍കുകയായിരുന്നു ഡര്‍ബന്‍ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

സമ്മേളനത്തിന്‍റെ തുടക്കം മുതല്‍ അമേരിക്ക, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ച കടുത്ത നിലപാട് മൂലമാണ് നിയമത്തിന്റെ കരട് രൂപം മാത്രം ഉണ്ടാകാന്‍ കാരണം. ഇപ്പോഴുണ്ടായിട്ടുള്ള ധാരണയനുസരിച്ച് 2015ഓടെ കരട് നിയമം തയാറാക്കി 2020ഓടെ നടപ്പില്‍ വരുത്താനാവുകയുള്ളൂ. യൂറോപ്യന്‍ യൂനിയന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് ഇത് പറയുന്നത്. ഇതനുസരിച്ച്, ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പരിധി നിശ്ചയിക്കും. സമ്മേളനത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികള്‍ കരട് നിയമം വിതരണം ചെയ്തു. എന്നാല്‍ കരട് നിയമത്തിനു പോലും അഞ്ചു വര്ഷം കാത്തിരിക്കുക എന്നത് ഏറെ ദുരിതത്തിന് കാരണമാകുമെന്നും ഉടന്‍ ഒരു പരിഹാര മാര്‍ഗത്തെ പറ്റി ലോക രാജ്യങ്ങള്‍ നിസ്സംഗത കൈവെടിഞ്ഞില്ലെകില്‍ മാലി ദ്വീപ്‌ പോലുള്ള തൊണ്ണൂറോളം ചെറു ദ്വീപുകള്‍ ഇല്ലാതാകുമെന്ന് മാലദ്വീപ് പരിസ്ഥിതി വകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം തുറന്നടിക്കുകയും ചെയ്തു.

ലോകത്തെ 90 ചെറു ദ്വീപ് രാഷ്ട്രങ്ങളെങ്കിലും മാലദ്വീപിന്‍റെ ഇതേ ആശങ്ക പങ്കുവെക്കുന്നവരാണ്. ഈ രാജ്യങ്ങളുടെ കൂട്ടായ്മയായ അലയന്‍സ് ഒഫ് സ്മാള്‍ ഐലന്‍ഡ് സ്റ്റേറ്റ്സ് (അയോസിസ്) പ്രതിനിധികളില്‍ പലരും സമ്മേളനത്തില്‍ രോഷ പ്രകടനം നടത്തുകയും ചെയ്തു.

അതിനിടെ, പുതിയ കാര്‍ബണ്‍ നിയന്ത്രണ നിയമം നടപ്പിലാക്കുന്നതില്‍ ഇന്ത്യ തടസ്സം നില്‍ക്കുന്നുവെന്ന യൂറോപ്യന്‍ യൂനിയന്‍െറ വാദം ഇന്ത്യ നിഷേധിച്ചു കൊണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ സമാപന സമ്മേളനത്തില്‍ പുതിയ നിയമത്തെ സംബന്ധിച്ച ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കാനഡ പുലര്‍ത്തുന്ന നിഷേധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജയന്തി നടരാജന്‍ ഇന്ത്യ താരതമ്യേന കുറച്ചു മാത്രമാണ് കാര്‍ബണ്‍ പുറത്തുവിടുന്നതെന്ന് അറിയിച്ചു. 120 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് പ്രതിവര്‍ഷം 1.7 ടണ്‍ കാര്‍ബണ്‍ മാത്രമാണ് പുറംതള്ളുന്നത്. എന്നാല്‍, നിലവിലുള്ള കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പിന്നീട് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ വിരുദ്ധസമിതി യോഗം

December 10th, 2011

thermal-power-plant-epathram

തിരൂര്‍: കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരത്തെ പിന്തുണച്ചുകൊണ്ട് തിരൂരിലെ ഗാന്ധി പ്രകൃതി ചികിത്സാലയത്തില്‍ വെച്ച് ഡിസംബര്‍ 19നു കൂടംകുളം പ്രതിരോധ സമിതിയുടെ യോഗം ചേരുന്നു പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡോ: പി. എ. രാധാകൃഷ്ണനുമായി ബന്ധപെടുക 9449177058 കേരളത്തില്‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമയില്‍ ചോര്‍ച്ച

December 6th, 2011

japan-nuclear-plant-epathram

ടോക്യോ : ആണവ അപകടത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും 45 ടണ്‍ അണു പ്രസരണം ഉള്ള വെള്ളം ചോര്‍ന്നതായി ആണവ നിലയം അറിയിച്ചു. ജല ശുദ്ധീകരണ യന്ത്രത്തില്‍ നിന്നുമാണ് ശക്തമായ ആണവ മാലിന്യമുള്ള ജലം ചോര്‍ന്നത്. ഇതില്‍ നിന്നും ഒരു പങ്ക് സമുദ്രത്തില്‍ എത്തിയിരിക്കാനുള്ള സാദ്ധ്യത ആശങ്കാജനകമാണ്.

കഴിഞ്ഞ മാര്‍ച്ച് 11ന് നടന്ന ഫുക്കുഷിമാ ദുരന്തത്തില്‍ ഇത് പോലെ മലിന ജലം ഗണ്യമായി ശാന്ത സമുദ്രത്തില്‍ എത്തി ചേര്‍ന്നത് ജല ജീവജാലങ്ങളെയും മലിനപ്പെടുത്തിയിരിക്കാം എന്ന ഭീതി പരത്തിയിരുന്നു.

ആണവ നിലയങ്ങളുടെ സുരക്ഷാ ഭീഷണി ഒരിക്കല്‍ കൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ഫുക്കുഷിമയിലെ ഈ പുതിയ ചോര്‍ച്ച.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ഇരകള്‍ ഇന്ന് തീവണ്ടി തടയും

December 3rd, 2011

bhopal-victims-protest-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിന്റെ മരണ സംഖ്യ പുനര്‍ നിശ്ചയിക്കണമെന്നും യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സില്‍ നിന്നും മതിയായ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ ഇന്ന് തീവണ്ടി തടയും.

ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം ഉചിതമാണ് എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ അറിയിച്ചതായി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി പറയുന്നത് തങ്ങളെ ഞെട്ടിക്കുന്നു എന്ന് പ്രതിഷേധം നടത്തുന്നവര്‍ പറഞ്ഞു.

തങ്ങള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കില്ല എന്ന് ദോ കെമിക്കല്‍സ്‌ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഭോപ്പാല്‍ ഫാക്ടറി ഇന്ത്യാക്കാരാണ് നടത്തിയതെന്നും ഇതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവില്ല എന്നുമാണ് കമ്പനിയുടെ നിലപാട്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തം : ദോ കെമിക്കല്‍സ്‌ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ പ്രതിഷേധം

December 3rd, 2011

dow-chemicals-epathram

ലണ്ടന്‍ : 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സ്‌ 2012ലെ ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ദോ കെമിക്കല്‍സ്‌ നേടിയിരിക്കുന്നത്. 7 മില്യന്‍ ബ്രിട്ടീഷ്‌ പൌണ്ട് ആണ് സ്പോണ്സര്ഷിപ്പ് തുക.

ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുവാനുള്ള അവസരം ദോ കെമിക്കല്സിന് നല്‍കരുത് എന്ന് ആവശ്യപ്പെട്ട് ലോക പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ നോം ചോംസ്കി അടക്കം ഒട്ടേറെ ബ്രിട്ടീഷ്‌ പാര്‍ലമെന്റ് അംഗങ്ങളും മുന്‍ ഒളിമ്പിക്സ്‌ താരങ്ങളും ചേര്‍ന്ന് ലണ്ടന്‍ ഒളിമ്പിക്സ്‌ സംഘാടക സമിതി അദ്ധ്യക്ഷന്‍ ലോര്‍ഡ്‌ സെബാസ്റ്റ്യന്‍ കോയക്ക് എഴുത്തെഴുതി. ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക്‌ മതിയായ നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാറാകാതെ നിയമ യുദ്ധം നടത്തിയ കമ്പനി ആദ്യം ഈ വിഷയത്തില്‍ തങ്ങളുടെ ദുഷ്പേര് ഇല്ലാതാക്കിയിട്ട് മതി ലണ്ടന്‍ ഒളിമ്പിക്സ്‌ വേദി ഉപയോഗിച്ച് തങ്ങള്‍ക്ക് സല്‍പ്പേര് ഉണ്ടാക്കുന്നത് എന്നാണ് പ്രതിഷേധം അറിയിച്ചവരുടെ നിലപാട്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

14 of 43« First...10...131415...2030...Last »

« Previous Page« Previous « ‘എ പെസ്റ്ററിങ് ജേര്‍ണി’ മികച്ച പരിസ്ഥിതി ചിത്രം
Next »Next Page » ഭോപ്പാല്‍ ഇരകള്‍ ഇന്ന് തീവണ്ടി തടയും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010