‘എ പെസ്റ്ററിങ് ജേര്‍ണി’ മികച്ച പരിസ്ഥിതി ചിത്രം

December 2nd, 2011

kr-manoj-epathram

പനാജി: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നം ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച “എ പെസ്റ്ററിങ് ജേര്‍ണി” എന്ന ചലച്ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നാലാമത് ഹ്രസ്വ ചലച്ചിത്ര കേന്ദ്രം വസുധ പുരസ്‌കാരം നേടി. കെ. ആര്‍. മനോജാണ് ചിത്രം സംവിധാനം ചെയ്തത്. 2.75 ലക്ഷം രൂപയും പ്രശസ്തി പത്രവും ഷീല്‍ഡും അടങ്ങിയതാണ് പുരസ്‌കാരം. സംവിധായകന്‍ ശിവന്‍ ചെയര്‍മാനായുള്ള ജൂറിയാണ് മികച്ച ചിത്രത്തെ തിരഞ്ഞെടുത്തത്.

ഈ വര്‍ഷം മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ “എ പെസ്റ്ററിങ് ജേര്‍ണി” ഗോവയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എം. എ. റഹ്മാന്റെയും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജിന്റെയും സംരംഭങ്ങളുടെ പിന്തുടര്‍ച്ചയാണ് തന്റെ ചിത്രമെന്ന് മനോജ് പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാലാവസ്ഥാ വ്യതിയാന ഉച്ചകോടി പരാജയത്തിലേക്ക്

December 2nd, 2011

durban-climate-change-conference-epathram

ഡര്‍ബന്‍: കാര്‍ബണ്‍ ബഹിര്‍ഗമനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ അമേരിക്ക യുള്‍പ്പടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡര്‍ബനില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ പ്രധാന അജണ്ടതന്നെ അട്ടിമറിക്കപ്പെടുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണ മേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടി 2012 ജനുവരിയോടെ അവസാനിക്കുകയാണ് ഇനി ഒരു പുതിയ നിയമം ഉടനെ വേണ്ടന്ന നിലപാടിലാണ് അമേരിക്ക. കൂടാതെ കാനഡയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പുതിയ നിയമം വേണ്ടെന്ന നിലപാടാണ് ഡര്‍ബനില്‍ എടുത്തത്‌. ഇതോടെ ഈ ഉച്ചകോടിയും പരാജയത്തിലേക്ക് നീങ്ങുകയാണ്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍

November 29th, 2011

പയ്യന്നൂര്‍: കൂടംകുളം ആണവ നിലയത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 10ന് കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍ കണ്ണൂര്‍ പയ്യന്നൂരില്‍ വെച്ച് നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെ. പി. വിനോദുമായി (9142055553) ബന്ധപ്പെടുക

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ വിരുദ്ധ സെമിനാര്‍

November 29th, 2011

പത്തനംതിട്ട: ആണവോര്‍ജ്ജത്തിന്‍റെ വിപത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ‘ആണവോര്‍ജ്ജം മനുഷ്യനാപത്ത്’ എന്ന വിഷയത്തില്‍ ആണവ വിരുദ്ധ സെമിനാര്‍ നവംബര്‍ 30 ബുധനാഴ്ച  പത്തനംതിട്ട വൈ. എം. സി. എ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക വിജയന്‍: 9947476228

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം

November 29th, 2011

തിരുവനന്തപുരം: ആണവ പദ്ധതികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ഗ്രീന്‍സ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ ഡിസംബര്‍ 3 മുതല്‍ 8 വരെ സെക്രെട്ടറിയേറ്റ് പടിക്കല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക പ്രകാശ്‌ കെ ഗോപിനാഥ് 8089494442

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

15 of 43« First...10...141516...2030...Last »

« Previous Page« Previous « കൂടംകുളം ആണവനിലയത്തിനെതിരെ സൈക്കിള്‍ യാത്ര
Next »Next Page » ആണവ വിരുദ്ധ സെമിനാര്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010