കൂടംകുളം ആണവനിലയത്തിനെതിരെ സൈക്കിള്‍ യാത്ര

November 29th, 2011

എറണാകുളം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, ആണവ പദ്ധതികള്‍ക്കെതിരെ   ബോധവല്‍ക്കരണം നടത്തുന്നതിന്‍റെയും ഭാഗമായി ഡിസംബര്‍ 3 മുതല്‍ 8 വരെ സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നു. എറണാംകുളത്ത് നിന്ന് തുടങ്ങി ആലപ്പുഴ കൊല്ലം വഴി തിരുവനന്തപുരം വരെയാണ് യാത്ര. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക എന്‍. സുബ്രഹ്മണ്യന്‍ 9847439290

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ഇന്ന് തുടങ്ങും

November 28th, 2011

climate-change-epathram

ഡര്‍ബന്‍: ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ന് തുടങ്ങും. സമ്മേളനം പത്ത്‌ ദിവസം നീണ്ടു നില്‍ക്കും. ആഗോള താപനത്തിന്റെ വര്‍ദ്ധനവും സമുദ്ര നിരപ്പ് ഉയരുന്നതു മൂലം ഇല്ലാതാകുന്ന കര പ്രദേശങ്ങളും, ഹരിത ഗൃഹ വാതകങ്ങളുടെ ഉയര്‍ന്ന തോതിലുള്ള ബഹിര്‍ഗമനവും എല്ലാം ചര്‍ച്ചക്ക് വരുന്ന സുപ്രധാനമായ സമ്മേളനം ആയതിനാല്‍ ഒരേ സമയം നിറഞ്ഞ പ്രതീക്ഷയോടെയും അതേ സമയം ആശങ്കയോടെയുമാണ് ഇത്തവണത്തെ ഉച്ചകോടിയെ ലോക ജനത ഉറ്റു നോക്കുന്നത്.

ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012 ജനുവരിയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ സമ്മേളനത്തില്‍ സുപ്രധാന മായ പല തീരുമാനങ്ങളും എടുക്കേണ്ടാതായിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ സംഭവിച്ചേക്കാവുന്ന ‘കര ഭാഗങ്ങളുടെ അപ്രത്യക്ഷമാകല്‍’ എന്ന വന്‍ വിപത്ത് ലോക ജനതയുടെ ശ്രദ്ധയില്‍ വരേണ്ടതിന്റെ ആവശ്യകത യു. എന്‍. സെക്രട്ടറി ബാന്‍ കി മൂണ്‍ എടുത്തു പറയുന്നു. ഇതിന്റെ ഭാഗമായി സമുദ്ര നിരപ്പുയര്‍ന്നാല്‍ ആദ്യം ഇല്ലാതാവുന്ന പസഫിക്‌ ദ്വീപ്‌ സമൂഹത്തിലെ ചെറു രാജ്യമായ കരീബാസില്‍ ബാന്‍ കി മൂണ്‍ സന്ദര്‍ശനം നടത്തിയിരുന്നു. പസഫിക്കിലെ തന്നെ തുവാലു ദ്വീപിന്റെ അവസ്ഥയും ഭിന്നമല്ല. ഈ സാഹചര്യത്തില്‍, മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡര്‍ബന്‍ സമ്മേളനത്തിന് കടുത്ത തീരുമാനങ്ങള്‍ എടുക്കാതെ തരമില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാര്‍: വരാനിരിക്കുന്ന മഹാ ദുരന്തം

November 26th, 2011

ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളിലും നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് മുല്ലപെരിയാര്‍. ഡാം 999 എന്ന സിനിമ. പലപ്പോഴും ചര്‍ച്ചകള്‍ സിനിമ നിരോധിക്കണോ അതോ തമിഴ്‌ സിനിമകള്‍ കേരളത്തില്‍  നിരോധിക്കണോ എന്നായി ചുരുങ്ങുന്നു. മുല്ലപ്പെരിയാറിനെ കുറിച്ച് ചിലതു നാം മനസിലാകാനുണ്ട്. എന്തുകൊണ്ട് തമിഴ്നാട് ഇതിനെ എതിര്‍ക്കുന്നു? പുതിയ ഡാം എന്നത് പ്രാവര്ത്തികമാണോ? ഇത്തരത്തില്‍ കുഴക്കുന്ന ചിലപ്രശ്നങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഒപ്പം വരാനിരിക്കുന്ന ദുരന്തത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. കഴിഞ്ഞ ദിവസങ്ങളില് വിദേശത്തു നിന്നെത്തിയ വിദഗ്ധര്‍ ഇവിടെ ഒരു റിസര്‍ച്ച് നടത്തുകയും തുടര്‍ന്ന് ഒരു സെമിനാറില്‍  ഡാമിന്റെ യഥാര്‍ത്ഥ അവസ്ഥ പറയുകയും ചെയ്തു. അതനുസരിച്ച്, പരമാവധി 5 വര്ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ… നിര്ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല് പോലും) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകള്‍ തകരുകയും ഈ ജലം മുഴുവന്‍  ഇടുക്കിയിലെത്തുകയു ചെയ്യും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങനെ വന്നാല് ഇടുക്കി ആര്‍ച്ച് ഡാം തകരും, ഇടുക്കി ജില്ലയുടെ പകുതി മുതല് തൃശൂര് ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. എറണാകുളം ജില്ല പൂര്ണമായും നശിക്കും. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും, ലുലു, ഒബ്രോണ് മാള്, ഇന്ഫോ പാര്‍ക്ക്,  തുടങ്ങി നിരവധി വലിയ സ്ഥാപനങ്ങള്‍ നാശോന്മുഖമാകും. എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടും. എത്രയോപേര്‍ ഭാവനരഹിതരാകും. ഏകദേശം 42 അടി ഉയരത്തില്‍ ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ സര്‍വ്വതും നശിക്കും. വെള്ളം മുഴുവന് ഒഴുകി തീര്ന്നാല്‍, 10 ഓളം അടി ഉയരത്തില് ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇടുക്കി മുതല് അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന് വെറും 4.30 മുതല് 5.30 വരെ മണിക്കൂറുകള് മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില് വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്റെ. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്ക്ക് താങ്ങാന് കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന് തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന് തുറന്നു വിട്ടു പുതിയ ഡാം പണിതു അതില് വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്ഷം എടുക്കും. അതുവരെ അവര്‍ വെള്ളത്തിനെന്തു ചെയ്യും? അതിനാലാണ് അവര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുന്നത്. പക്ഷെ ഒരു പരിഹാരം കാണാതെ ഇരു സര്‍ക്കാരുകളും തര്‍ക്കിച്ചിരുന്നല്‍ന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും. ഇരു സര്‍ക്കാരുകളും പരസ്പരം കൈകോര്‍ത്ത് ഏറ്റവും നല്ല പോംവഴി കണ്ടെത്തിയില്ലെങ്കില്‍  സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദുരന്തത്തെ ക്ഷണിച്ചു വരുത്തലാകും.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

1 അഭിപ്രായം »

ആണവ ഊര്‍ജ്ജത്തിന് പിന്തുണയുമായി കലാം വീണ്ടും

November 14th, 2011

apj-abdul-kalam-epathram

കൊല്‍ക്കത്ത : ഊര്‍ജ്ജ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക്‌ വേണ്ടത് ശുദ്ധമായ ഊര്‍ജ്ജമാണെന്നും സൌരോര്‍ജ്ജവും ആണവോര്‍ജ്ജവും ശുദ്ധമായ ഊര്‍ജ്ജമാണെന്നും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ. പി. ജെ, അബ്ദുല്‍ കലാം പ്രസ്താവിച്ചു. കൂടംകുളം ആണവ നിലയം താന്‍ സന്ദര്‍ശിച്ചു. ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ആണ് അവിടെ ഉള്ളത്. അവിടെ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ താന്‍ കണ്ടു ബോദ്ധ്യപ്പെട്ടു. വൈദ്യുത ഗ്രിഡിലേക്ക് 2000 മെഗാ വാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ശേഷിയുണ്ട് കൂടംകുളം ആണവ പദ്ധതിയ്ക്ക്. ഇവിടത്തെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് തനിക്ക്‌ സംശയമൊന്നുമില്ല. കൂടംകുളത്ത് ആണവ നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ താന്‍ കണ്ടു. ചിലരുമായി സംസാരിക്കുകയും ചെയ്തു. ഇതേ കുറിച്ച് ഇനിയും ആരോട് വേണമെങ്കിലും സംസാരിക്കുവാനും താന്‍ തയ്യാറാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം : വിദേശ സഹായ ആരോപണം പരിഹാസ്യം

November 13th, 2011

nuclear-power-no-thanks-epathram

കൂടംകുളം : ആണവ നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ “വിദേശ” സഹായം പറ്റിയാണ് ഇത് ചെയ്യുന്നത് എന്ന് അധികൃതര്‍ പറഞ്ഞത്‌ പരിഹാസ്യമാണ് എന്ന് കെ. രാമചന്ദ്രന്‍, കെ. സഹദേവന്‍, എന്‍. സുബ്രഹ്മണ്യന്‍, ഫാദര്‍ അഗസ്റ്റിന്‍, സജീര്‍ എ. ആര്‍. എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ആണവ പ്രസ്ഥാനങ്ങള്‍ നടത്തി കൊണ്ടുപോവാന്‍ വിദേശ സഹായം തേടി നടക്കുകയും, ഇന്ത്യന്‍ ജനതയുടെ സുരക്ഷിതത്വത്തിന് പുല്ലു വില കല്‍പ്പിച്ചു കൊണ്ട് വിദേശ റിയാക്ടറുകള്‍ വാങ്ങാന്‍ ഓടി നടന്നവര്‍ ഇപ്പോള്‍ ജനകീയ പ്രക്ഷോഭത്തെ പരാജയപ്പെടുത്താന്‍ ഇത്തരം ബാലിശമായ വാദങ്ങളുമായി രംഗത്തിറങ്ങുന്നത് പരിഹാസ്യമാണ്.

ഫുക്കുഷിമ ദുരന്തത്തിന് ശേഷവും ഇവര്‍ കാണിക്കുന്ന ധിക്കാര പരമായ സമീപനത്തിന് ജനം മാപ്പ് നല്‍കില്ല. ആണവോര്‍ജ്ജ കമ്മീഷന്‍ പോലെയുള്ള അത്യന്തം അപകടകാരിയായ പ്രസ്ഥാനങ്ങളുടെ തലപ്പത്ത്‌ ഇത്തരക്കാര്‍ ഇരിക്കുന്നത് നമ്മുടെ രാഷ്ട്രത്തിനു തന്നെ നാണക്കേടാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

16 of 43« First...10...151617...2030...Last »

« Previous Page« Previous « കൂടംകുളം : അധികാരികള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു
Next »Next Page » ആണവ ഊര്‍ജ്ജത്തിന് പിന്തുണയുമായി കലാം വീണ്ടും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010